അവസാന
വര്ഷം ആണെന്ന് തോന്നുന്നു ഞങ്ങള്‍ ഏഴുപേര്‍ കൂടി കരിക്കോട് ചന്തക്കു പുറകില്‍ ഒരു
കെട്ടിടം വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ആര് പേര്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍
നിന്നും ഒരാള്‍ മേക്കാനിക്കലും ആയതു
കൊണ്ടു ലോഡ്ജിനു MELAKTRON എന്ന് പേരും ഇട്ടു. ചന്ത
തൊട്ടടുത്തായതുകൊണ്ട് പല മെച്ചങ്ങളും
ദൂഷ്യങ്ങളും ഉണ്ടായിരുന്നു. അഡവൈസര്‍മാരെ
വിവരം അറിയിച്ചു അംഗീകാരം വാങ്ങി താമസം തുടങ്ങി. ഭക്ഷണം കഴിക്കാന്‍ വിദ്യാനന്ദന്റെ കട ദൂരെ
ആയതുകൊണ്ട് അടുത്തുള്ള ഹോട്ടലുകളില്‍ ആക്കി.
അങ്ങനെ ഏപ്രില്‍ മാസം ആയി.
ഏപ്രില്‍
ഒന്നിന് എന്തെങ്കിലും കുസൃതി ഒപ്പിക്കല്‍ പതിവായിരുന്നു എല്ലാവര്ക്കും. പലപ്പോഴും
ഇതില്‍ കുട്ടികള്‍ തമ്മില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ പൊതു
ജനങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിനാശകാലേ വിപരീത ബു:ദ്ധി എന്ന് പറഞ്ഞത് പോലെ. കരിക്കോട് ഒരു
വിഷ വൈദ്യ ശാല ഉണ്ടായിരുന്നു. അത് നടത്തിയിരുന്നത് തടിച്ച ഒരു മദ്ധ്യ വയസ്ക
പണ്ടു ഏതോ പ്രിന്സിപ്പാലുമായി ലോഹ്യത്തില്‍ ആയിരുന്നു എന്ന് സംസാരം. പ്രിന്‍സിപ്പാള്‍
താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇവര്‍ നിത്യ സന്ദര്‍ശക ആയിരുന്നു എന്നും കഥ. പിന്നീട്
ആ കെട്ടിടം കുട്ടികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെ പ്രിന്സിപാല്‍
ഉപയോഗിച്ച ഒടിഞ്ഞ ഒരു കട്ടിലും മറ്റും ഇവരുടെ ബന്ധത്തിന് തെളിവായി അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഏതായാലും ഇത്തവണ വിഷ വൈദ്യത്തിയെ
കളിയാക്കാന്‍ തീരുമാനിച്ചു. അവരുടെ വൈദ്യശാലയുടെ ബോര്‍ഡും അധികം ദൂരെയല്ലാത്ത ഒരു
മൃഗാസ്പത്രിയുടെ ബോര്‍ഡും പരസ്പരം രാത്രിയില്‍ മാറ്റി വച്ചു. രാവിലെ വൈദ്യത്തി വന്നപ്പോള്‍ ക്ശുഭിതയായി. ആരോ
പറഞ്ഞു കൊടുത്തു ഞങ്ങള്‍ ആയിരിക്കും ഇത് ചെയ്തതെന്ന്. അവര്‍ ഒട്ടും സമയം കളയാതെ
പ്രിന്‍സിപ്പാളിനെ കണ്ടു പരാതി ബോധിപ്പിച്ചു. അഡ്വൈസര്‍മാരായ മധുസാറും സുധാകരന്‍ സാറും ഞങ്ങളെ
വിളിപ്പിച്ചു ശകാരിച്ചു. ഉടന്‍ തന്നെ ബോര്‍ഡുകള്‍
മാറ്റി പഴയ രീതിയിലാക്കാന്‍ ആവശ്യപ്പെട്ടു. വൈദ്യത്തിയോടു മാപ്പ് പറയാനും. രണ്ടാമത്തെ
ശിക്ഷ നടപ്പായില്ലെങ്കിലും അന്ന് രാത്രിയില്‍ തന്നെ ബോര്‍ഡുകള്‍ മാറ്റി
സ്ഥാപിച്ചു. ഏതായാലും ശിക്ഷ അതില്‍ ഒതുങ്ങി. അല്ലെങ്കില്‍ അവസാന കാലത്ത് അച്ഛനെ
വിളിച്ചു കൊണ്ടു വരാനും മറ്റും പറഞ്ഞിരുന്നെങ്കില്‍ വിഷമം ആയേനെ. ഒരു
പക്ഷെ നല്ല കുട്ടിയായി നടിക്കുന്ന ഞാന്‍ കൂടി ഉള്ളതുകൊണ്ടാവാം, മധുസാറിന്റെയും
സുധാകരന്‍ നായര്‍ സാറിന്റെയും മഹാ മനസ്കതയും ആവാം. രക്ഷപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ