2017 മാർച്ച് 19, ഞായറാഴ്‌ച

13.സുഹൃത്തിന്റെ വീട്ടിലെ താമസം


കരണ്ടികളാണെങ്കിലും മിക്കവാറും ഒരു വര്ഷ ത്തില്‍ കൂടുതല്‍ ഒരു ലോഡ്ജില്‍ താമസിക്കാരില്ല. കാരണം പലതാണ്. രണ്ടാം വര്ഷമായപ്പോള്‍ ഞങ്ങ ളുടെ ഒരു സഹപാഠിയുടെ വീട്ടിലെ ഒരു കെട്ടിടത്തില്‍ താമസിക്കുവാന്‍ അവസരം കിട്ടി. വലിയ ഒരു വീടും വളപ്പും. പ്രധാന കെട്ടിടത്തിന്റെ തൊട്ട ടുത്തുള്ള ഒരു ചെറിയ കെട്ടിടം. മൂന്നു മുറിയുള്ളത് ഞങ്ങള്ക്ക് വാടകയ്ക്ക് തന്നു. അയാളുടെ മുത്തച്ഛനും ചെറിയമ്മയും ഭര്ത്താ്വും അവരുടെ നാല് വയസ്സുമുള്ള കുട്ടിയും മാത്രമാണ് അന്തേവാസി കള്‍. മുത്തച്ഛന്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതാണെന്ന് തോന്നുന്നു, ഒരു കേണല്‍ മീശയും കടുപ്പിച്ച നോട്ടവും. ചെറിയമ്മ സുന്ദരി ടീച്ചറാണ്, ഒരു കുട്ടി യുടെ അമ്മയാണെന്ന് തോന്നുകയില്ല, അത്ര ചെറുപ്രായം. ഭര്ത്താ വ് ഒരു പ്രത്യേക ടൈപ്, വടക്കന്‍ പാട്ടടിസ്ഥാനമായി പിടിച്ച സിനിമകളില്‍ നട്ടെല്ലില്ലാത്ത ഒരു സ്ഥിരം കഥാപാത്രമായി അഭിനയിക്കുന്ന ഗോവിന്ദന്കുട്ടിയുടെ രൂപസാദൃശ്യം ഉള്ള ഒരാള്‍. എം ആര്‍ രാധയുടെ പോലെ ഒരു പതിനൊന്നു മീശ. ഞങ്ങള്‍ ജീവിതവും ചുറ്റുപാടും ഉള്ള ‘ഗ്രാമസൗന്ദര്യ’വും ആസ്വദിച്ചു തന്നെ അവിടെ കൂടി. മുത്തച്ഛന്‍ ഞങ്ങളോട് തീരെ അടുപ്പമില്ല, മാസാമാസം വാടക വാങ്ങാന്‍ മാത്രമേ അടുത്ത് വരുമായിരുന്നുള്ളൂ. 

ഞങ്ങളുടെ കൂടെ പഠിക്കുന്നയാളുടെ അച്ഛന്‍ ജഡ്ജി ആയിരുന്നു എന്നു പറഞ്ഞുകേട്ടു. അയാള്ക്ക് ‌ അച്ഛനുമായി മാസാമാസം കിട്ടുന്ന പണത്തിന്റെ മാത്രം ബന്ധമേ ഉള്ളൂ എന്ന് ചിലപ്പോള്‍ തോന്നും. ആള്‍ വളരെ നല്ല രീതിയില്‍ ചിത്രം വരയ്ക്കും. ഡ്രായിംഗില്‍ ബഹു കേമന്‍. കൂടുകാര്ക്കൊക്കെ ഗ്ലാസ് പ്രിന്റെടുക്കാന്‍ സഹായിക്കും. ക്ലാസില്‍ ചെയ്യേണ്ട ഡ്രായിംഗ് അല്ലാത്ത അസൈന്മെന്റുകള്‍ കോപ്പിയെടുക്കു ന്നതില്‍ വിദഗ്ദ്ധന്‍. ഞാന്‍ ചെയ്ത അസെയിന്മെന്ടു ആശാന്‍ വൃത്തിയായി കോപ്പി യടിച്ചു കളര്‍ പെന്സിദല്‍ കൊണ്ടു ബോര്ഡരൊ ക്കെ വരച്ചു സബ്മിറ്റ് ചെയ്യും. അയാള്‍ പത്തില്‍ പത്തു മാര്ക്ക്ം വാങ്ങുമ്പോള്‍ നേരെ ചൊവ്വേ ചെയ്ത എനിക്കു ഒമ്പത് മാര്ക്ക് മാത്രം. എന്റെ അസെയിന്മെന്റില്‍ വെട്ടും തിരുത്തും ഉണ്ടാവും, അയാളുടെതു ക്ലീന്‍ ക്ലീന്‍. ഭംഗിയും വൃത്തിയും അയാളുടെ കോപ്പിയില്‍ ഉള്ളത്ര എന്റെതില്‍ കാണുകയില്ലല്ലോ. 

ഞങ്ങളുടെ കെട്ടിടത്തില്‍ പഴയ ഒരു റേഡിയോ ഉണ്ടായിരുന്നു. മുത്തച്ഛന്‍ എന്തുകൊണ്ടോ അത് അവിടെ തന്നെ വെച്ചിരുന്നു. അതില്‍ സിലോണില്‍ (ശ്രീലങ്ക) ദൂരവാണിയില്‍ നിന്നോ വിവിധ്ഭാരതിയില്‍ നിന്നോ ഉള്ള ഹിന്ദി സിനിമാ ഗാനങ്ങള്‍ രാത്രി വൈകും വരെ കേള്ക്കുമായിരുന്നു. പഠിക്കുമ്പോള്‍ പാട്ടുകേട്ടുകൊണ്ടു ഗഹനമായ പാഠങ്ങള്‍ പോലും പഠിക്കാനുള്ള ശീലം അങ്ങനെ ഉണ്ടായി. ചെറിയമ്മയുടെ മകന്‍ ചെറിയ കുട്ടി വല്ലപ്പോഴും മാത്രം ഞങ്ങളുടെ അടുത്ത് വരും. ഒരു പാവം പയ്യന്‍. ചെറിയമ്മയെ അപൂര്വ്വം മാത്രമേ പുറത്തു കാണാന്‍ കിട്ടുമായിരുന്നുള്ളൂ. നാല് ചോരത്തിളപ്പുള്ള പഞ്ചാരക്കുട്ടന്മാര്‍ അവിടെ താമസിക്കുന്നത് കൊണ്ടാവാം. അതോ മുത്തച്ഛനെ ഭയന്നാണോ അറിയില്ല. ഭര്ത്താ്വു ഞങ്ങളുമായി ചങ്ങാത്തം കൂടാന്‍ വരാറില്ല ഏതായാലും സുഹൃ ത്തിന്റെ വീട്ടിലെ താമസവും കോപ്പിയടിയും ഒരു വര്ഷം കൊണ്ടവസാനിച്ചു. അടുത്ത വര്ഷം വേറെ ലോഡ്ജന്വേഷിച്ചു ഞങ്ങള്‍ താമസം മാറ്റി.
12 - മധുസാര്‍ വ്യക്തിപരമായ ഓര്മ്മകള്‍

മധുസാര്‍ എന്റെ ജീവിതത്തിലെ പല നിര്ണായക വഴിത്തിരിവിനും കാരണക്കാരനായിട്ടുണ്ട്. ഞാന്‍ എഞ്ചിനീയറിംഗ് പരീക്ഷ പാസായി പ്രൊവിഷണല്‍ സെര്ട്ടിഫിക്കറ്റ് വാങ്ങാന്‍ തിരുവനന്തപുരത്ത് എത്തി . തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേ ജില്‍ താല്കാലിക നിയമനം കിട്ടുമോ എന്ന് ശ്രമി ക്കാന്‍ ജ്യേഷ്ടന്‍ ഉപദേശിച്ചു. ഇന്ത്യന്‍ അഡ്മിനിസ്ട്ട്രെ റ്റീവ് സര്‍വീസിനോ റെയില്വേ സര്‍വീസിനോ തയ്യാറെടുക്കാന്‍ തിരുവന ന്തപുരം പോലെ നല്ല സ്ഥലം ഇല്ല എന്നുള്ളത് കൊണ്ടു തന്നെ . ഞാന്‍ തിരുവനന്തപുരം മാധവരായര്‍ പ്രതിമയ്ക്ക് അടു ത്തുള്ള ഒരു ചെറിയ ലോഡ്ജില്‍ മുറിയെടുത്തു., സര്ട്ടിഫിക്കറ്റ് കിട്ടാന്‍ താമസം ആയതുകൊണ്ട് താമസം നീണ്ടുപോയി. ഒരു ദിവസം വൈകുന്നേരം റോഡരികില്‍ വായി നോക്കി നില്കുണമ്പോള്‍ മധു സാര്‍ കാറില്‍ അതിലെ വന്നു. അപ്പോഴേക്ക് സാര്‍ അവധി കഴിഞ്ഞു തിരിച്ചു ഇലക്ട്രിസിറ്റി ബോര്ഡില്‍ ചേര്ന്നിരുന്നു. എന്നെ കണ്ടു കാര്‍ നിര്ത്തി “എന്താടാ ഇവിടെ നില്കുന്നത് “ എന്ന ന്വേഷിച്ചു. ഞാന്‍ കാര്യം പറഞ്ഞു. താമസം എവിടെയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തന്റെ സാധനങ്ങള്‍ എടുത്തു കൊണ്ടു വാ എന്ന് പറഞ്ഞു. എന്റെ ഒഴികഴിവുകള്‍ കൂട്ടാക്കാതെ എന്നെ നേരെ സാറിന്റെ വീട്ടില്‍ കൊണ്ടു പോയി താമസിപ്പിച്ചു. പൂജപ്പുരയില്‍ സാറിന്റെ വീട്ടില്‍ അന്ന് മൂത്ത മകനും ( എം ജയചന്ദ്രന്റെ ജ്യേഷ്ടന്‍ ) സാറിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാര്‍ ഭാര്യ യ്ക്ക് എന്നെ പരിചയപ്പെടുത്തി എനിക്ക് ഭക്ഷ ണവും മറ്റു സൌകര്യങ്ങളും ചെയ്തു തരാന്‍ പറഞ്ഞു. വെറുതെ അവിടെ ഇരിക്കുമ്പോള്‍ ഉറക്കം മാത്രം. അടുത്ത ദിവസം ഏതോ പരീക്ഷയുടെ കുറെ ഉത്തരക്കടലാസുകള്‍ സാര്‍ കൊണ്ടു വന്നു എന്നോടു മൂല്യനിര്ണയം ചെയ്യാന്‍ പറഞ്ഞു. സന്തോഷമായി അത് ഞാന്‍ ചെയ്തു. വൈകുന്നേരം റമ്മി കളിക്കാന്‍ എഞ്ചിനീയര്‍ വിക്രമന്‍ നായരും കുടുംബവും എത്തുമായിരുന്നു. ചീട്ടുകളി അറി യാത്ത ഞാന്‍ വെറുതെ നോക്കിയിരിക്കും. ചെറിയ രീതിയില്‍ പണം വെച്ചാണ് കളി. ഞാന്‍ പണ ത്തിന്റെ കണക്കെഴുതാന്‍ കൂടി. ഭക്ഷണവും ഉറക്കവും എല്ലാം കുശാല്‍. 

ഏതായാലും രണ്ടു ദിവസം കഴിഞ്ഞു സര്ട്ടിഫിക്കറ്റ് കിട്ടി. അതുമായി സാങ്കേതിക വിദ്യാഭ്യാസ ഡയര ക്ടരെ കാണാന്‍ പോയി. പണ്ടു എന്നെ കൊല്ലത്തേക്ക് അയച്ച കെ സി ചാക്കോ സാര്‍ തന്നെ ആയിരുന്നു ഡയരക്ടര്‍. ഞാന്‍ കാര്യം പറഞ്ഞു.. കൊല്ലത്തു നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീ യറിങ്ങില്‍ ഒന്നാം റാങ്കോടെ പാസായി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ലെക്ച്റര്‍ ആയി താല്ക്കാലിക നിയമനം കിട്ടിയാല്‍ കൊള്ളാം എന്നറിയിച്ചു. “ തനിക്ക് ഒന്നാം റാങ്കോ . അതും കൊല്ലത്തു പഠിച്ചിട്ട്‌? “ . അദ്ദേഹത്തിന് തീരെ പിടിച്ച മട്ടില്ല. അദ്ദേഹ ത്തിന്റെ അസുഖം കണ്ടു ഞാന്‍ പറഞ്ഞു “ഇത്തവണ മെക്കാനിക്കലിലെ റാങ്കും ടി കെ എമ്മി ലാണ്, പേര് ജോണ്സണ്‍ പീറ്റര്‍ “. ഏതായാലും അദ്ദേഹം പറഞ്ഞത് ഇതാണ് . “ ഞാന്‍ കോഴിക്കോട് സര്വസകലാശാലയില്‍ പി വി സി ആയി അടുത്ത ദിവസം പോവുകയാണ് , നിങ്ങള്‍ അടുത്ത ഡയര ക്ടര്‍ ടി സി ജോര്ജിുനെ കണ്ടു നോക്ക് “ . ടി സി ജോര്ജു് സാറിനെ കണ്ടപ്പോള്‍ “ഞാന്‍ ചാര്ജു പോലും എടുത്തിട്ടില്ല, പിന്നെങ്ങനെയാ?”എന്ന് ചോദിച്ചു. ചുരുക്കത്തില്‍ നിരാശനായി ഇരിക്കുമ്പോള്‍ മധു സാര്‍ പറഞ്ഞു “ തനിക്കു ആവശ്യമുള്ള പണം ഉണ്ടാക്കാന്‍ ഞാന്‍ ട്ട്യൂഷന്‍ ശരിയാക്കി തരാം, നീ എന്റെ വീട്ടില്‍ ്താമസിച്ചു ഐ എ എസിനോ മറ്റോ എഴുതിക്കോ “ എന്ന് സമാധാനിപ്പിച്ചു. ഏതായാലും സാറിന്റെ മേല്‍ വിലാസത്തില്‍ ഞാന്‍ യൂനീവെര്സിറ്റിയിലെ പ്രൊഫഷനല്‍ എമ്പ്ലോയ്മെന്റ്റ് എക്സ്ചെഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം തന്നെ എനിക്ക് ടി കെ എമ്മില്‍ നിയമനം കിട്ടി. സ്ഥിരനിയമനം തന്നെ. അക്കാഡമിക് വര്ഷ ത്തിന്റെ ഇടയ്ക്ക് വിട്ടു പോകാന്‍ പറ്റില്ല എന്ന വ്യവസ്ഥ പാലിക്കണമായിരുന്നു. ആ വര്ഷം അവസാനമാണ് എന്നെ ആര്‍ ഈ സിയില്‍ ഇന്ടെര്വ്യൂവിനു വിളിച്ചത് , മധു സാറിന്റെ മേല്വി്ലാസത്തില്‍ വന്ന മെമ്മോ വീട്ടിലേക്കു സാര്‍ അയച്ചു തന്നു. ഇന്ടെര്വ്യൂവിനു സാര്‍ പഠിപ്പിച്ച വിഷയത്തില്‍ നിന്ന് തന്നെ ചില ചോദ്യങ്ങള്‍ നന്നായി ഉത്തരം പറയാനും കഴിഞ്ഞു. അങ്ങനെ ജീവിതത്തിന്റെ നീണ്ട നാല്പത്തി രണ്ടു വര്ഷം (1969-2011) ഞാന്‍ ആറീസി യില്‍ അദ്ധ്യാപകനാ കാനും കാരണം മധു സാര്‍ തന്നെ. 

ടി കെ എമ്മില്‍ നിന്ന് വിട്ടു പോകുമ്പോള്‍ ഒരു മാസത്തെ നോട്ടീസ് കൊടുക്കണം, അല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം കൊടുക്കണം. പ്രിന്സി‍പ്പല്‍ പദ്മനാഭന്‍ നായര്‍ സാര്‍ പറഞ്ഞു ചെയര്മാന്‍ ഷാഹുല്‍ ഹസ്സന്‍ മുസലിയാരെ കണ്ടു പറഞ്ഞു നോക്കാന്‍. അദ്ദേഹം ചോദിച്ചു “ എന്താ താന്‍ വിട്ടു പോകുന്നത് ? “. ഞാന്‍ പറഞ്ഞു “ കേന്ദ്ര സര്ക്കാ്ര്‍ സ്ഥാപനമല്ലേ, അവിടെ പി ജി തുടങ്ങുന്നു, എനിക്ക് പഠിക്കാനും അവസരം കിട്ടിയേക്കും, അതുകൊ ണ്ടാണ് “ എന്ന് പറഞ്ഞു. “ ശരി നിങ്ങളുടെ ഇഷ്ടം “ എന്ന് പറഞ്ഞു അനുവാദം തന്നു. 1969 ആഗസ്റ്റ്‌ 28 നു ആഗസ്റ്റ്‌ 31 വരെയുള്ള ശമ്പളവും വാങ്ങിയാണ് ഞാന്‍ സെപ്റ്റംബര്‍ ഒന്നിന് ആറീസിയില്‍ ചേര്ന്നതു 
. 
അവസാനം ഒരു സങ്കടം കൂടി പറഞ്ഞു കൊള്ളട്ടെ. മധുസാര്‍ മരിക്കുന്നതിനു മുമ്പത്തെ ആഴ്ച ഞാന്‍ തിരുവനന്തപുരത്ത് ഒരു മീറ്റിങ്ങിനു പോയിരുന്നു. എന്തോ ഒരു തോന്നല്‍ പല പ്രാവശ്യം വിചാരിച്ചെ ങ്കിലും ഇത്തവണ സാറിനെ കാണണം. ഏതാനും മണിക്കൂറുകള്‍ ഉണ്ട്. സാര്‍ ഇപ്പോള്‍ എവിടെ താമസിക്കുന്നു എന്നറിയില്ല. അറിയാവുന്ന ഒരു ടെലിഫോണ്‍ നമ്പര്‍ ഒരുമിച്ചു പഠിച്ച സുഭാഷിന്റെ തായിരുന്നു. അദ്ദേഹത്തെ വിളിച്ചു, “സാര്‍ എവിടെ യാണ് താമസിക്കുന്നത്, നമുക്ക് ഒരുമിച്ചു സാറിന്റെ അടുത്ത് പോകാനൊന്നു വരാമോ “ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം ഒരു മീറ്റിങ്ങില്‍ ആണ് , വൈകുന്നേരമേ ഫ്രീ ആവുകയുള്ളൂ. എന്ന് പറഞ്ഞു. ഞാന്‍ അന്ന് തന്നെ കോഴിക്കോട്ട് തിരിച്ചെത്താന്‍ രണ്ടര മണിയുടെ വണ്ടിക്കു ടിക്കറ്റെടുത്തിരുന്നു. സമയക്കുറവു കൊണ്ടു സാറിനെ കാണാന്‍ കഴിഞ്ഞില്ല ഇത്തവണയും. രണ്ടു മൂന്നു ദിവസം കഴിഞ്ഞു സാറിന്റെ മരണം പത്രത്തില്‍ വായിച്ചു. അങ്ങനെ സാറിനെ ഒരിക്കല്‍ കൂടി ജീവനോടെ കാണാനാനുള്ള അവസരവും എന്നെന്നേക്കു മായി നഷ്ടപ്പെട്ടു. നന്ദി കേടാണെന്ന് അദ്ദേഹ ത്തിന്റെ ആത്മാവ് കരുതുകയില്ല. സാറിന്റെ സ്മരണയ്ക്ക് മുമ്പില്‍ എന്റെയും ഒരിറ്റ് കണ്ണുനീര്‍!!!

11. ആര്ട്സ്ക്ലബ്ബും മധു സാറും ജോര്ജു സാറും


അദ്ധ്യാപകരുടെ പ്രത്യേകതകളും ക്ലാസ്സിലെ സ്വഭാവ വൈകല്യങ്ങളും ഓര്ത്തു രസിക്കുന്നത് വിദ്യാര്ഥികളുടെ വിനോദം ആയിരുന്നല്ലോ അന്നും ഇന്നും. നാല്പ്പതിലധികം വര്ഷ‍ങ്ങള്‍ അദ്ധ്യാപകനായിരുന്നു ഞാനും ഇങ്ങനെ കുട്ടി കള്ക്ക് തമാശക്ക് കാരണമായിരുന്നിട്ടുണ്ടാവു മല്ലോ. എന്നാലും ഓര്മ്മയില്‍ വരുന്നത് ചിലത് കൂടി പറഞ്ഞുകൊള്ളട്ടെ. 

ജോര്ജു സാറിന്റെ ഡ്രായിംഗ് ക്ലാസ്സിലെ ഭീഷ ണികള്‍ മുമ്പ് പറഞ്ഞുവല്ലോ. എന്നാല്‍ സാറി ന്റെയും കൂട്ടുകാരനായ മധുസൂദനന്‍ നായര്‍ സാറിന്റെയും മറ്റൊരു പതിവ് പരിപാടിയാ യിരുന്നു കോളേജിലെ ആര്ട്ട്സ് ക്ലബ്ബിലെ പരിപാടി സംവിധാനം ചെയ്യല്‍. താല്പര്യം ഉള്ളവരെയെല്ലാം വിളിച്ചു കഴിവുള്ളവരെ പരിശീലിപ്പിച്ചു അരങ്ങത്തു അവതരിപ്പിക്കാന്‍ രണ്ടു പേരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ പ്ലാന്‍ അനുസരിച്ച് ഒരു ഐറ്റം 17 മിനുട്ട് എന്ന് അനൌണ്സ് ചെയ്‌താല്‍ കിറുകൃത്യം സമയമാ യിരിക്കും. അത്ര ശ്രദ്ധയോടെ ആയിരിക്കും റിഹേര്സലും മറ്റും. കോളേജിലെ ആദ്യ ബാച്ചിലെ നാല് പെണ്കു്ട്ടികളെ എല്ലാവരെയും അരങ്ങത്തു എത്തിച്ചു ചെമ്മീനിലെ “ പെണ്ണാളെ പെണ്ണാളെ .. “ എന്ന സംഘ ഗാനം മികച്ച രീതിയില്‍ അവതരിപ്പിച്ചതു ഇവരുടെ രണ്ടു പേരുടെയും സംവിധാന പാടവം തന്നെ ആയിരുന്നു.

മധുസൂധനന്‍ സാര്‍ ഇലക്ട്രിസിറ്റി ബോര്ഡില്‍ നിന്ന് അവധിയില്‍ ടി കെ എമ്മില്‍ പഠിപ്പി ക്കാന്‍ വന്നതായിരുന്നു. എന്റെ മാതൃകാ അദ്ധ്യാപകരില്‍ മുന്പ്ന്തിയില്‍ നില്‍ക്കുന്നതു സാറ് തന്നെ. നമ്മുടെ പ്രസിദ്ധ സംഗീത സംവി ധായകന്‍ എം ജയചന്ദ്രന്റെ അച്ഛനാണ് അദ്ദേഹം. ചിലപ്പോള്‍ തച്ചോളി ഒതേനനിലെ “ അഞ്ജന കണ്ണെഴുതി .. “ എന്ന പാട്ടും മൂളിക്കൊണ്ടായിരിക്കും സാര് ക്ലാസ്സില്‍ വരുക. ആദ്യം ഒരു പത്തു പതിനഞ്ചു മിനുട്ട് വിഷയം അവതരിപ്പിക്കും. എല്ലാവരും പൂര്ണമായി ശ്രദ്ധിച്ചു കൊള്ളണം. നോട്ടെഴുതാന്‍ പാടില്ല. സ്ഫുടമായ ഗംഭീരമായ ശബ്ദത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വിശദീകരിച്ചു തരും. അതിനു ശേഷം “ ഇനി നിങ്ങള്ക്ക് മനസ്സിലായത്‌ എഴുതി ക്കൊള്ളൂ “ എന്ന് പറഞ്ഞു പുറത്തു പോകും. പുറത്തു പോയി പോക്കറ്റില്‍ നിന്ന് മൂക്കില്‍ പൊടിയുടെ കുപ്പിയെടുത്ത് സുഖമായി ഒന്ന് വലിച്ചു കൈ ഷര്ട്ടിന്റെ പോക്കറ്റില്‍ തുടച്ചു കൊണ്ടു തിരിച്ചു വരും. എല്ലാവരും നോട്ടെഴുതി യെന്നു ഉറപ്പു വരുത്തിയിട്ട് ബാക്കി ഭാഗം പഠിപ്പിക്കും. 

സാറ് പഠിപ്പിച്ച വിഷയങ്ങളില്‍ ഞങ്ങള്ക്കൊന്നും ഒരു സംശയവും ഉണ്ടാവില്ല. എനിക്ക് ആദ്യ വര്ഷം ടി കെ എമ്മില്‍ തന്നെ പഠിപ്പിക്കാന്‍ കിട്ടിയ വിഷയവും അത് തന്നെ. ആര്‍ ഈ സി യില്‍ ഇന്ടെര്വ്യൂവിനു ചോദിച്ച ചോദ്യങ്ങളും ഇതില്‍ നിന്ന് തന്നെ. എന്റെ ആദ്യകാലത്തു എഴുതിയ പുസ്തകവും ഇത് തന്നെ വിഷയം . ( ഭാഷാ ഇന്സ്ട്ടിട്യ്യൂട്ടിനു വേണ്ടി എഴുതിയ “വൈദ്യുതി യുടെ പ്രേഷണം വിതരണം “ എന്ന പുസ്തകം) 

അവസാന വര്ഷം ഞങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ എന്തെങ്കിലും കലാപരിപാടി അവതരിപ്പിക്കുമായിരുന്നു. ഞാനും എന്റെ കൂട്ടുകാരും കൂടി എഞ്ചിനീയറിംഗ് മലയാളത്തില്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നതിനെപ്പറ്റി ആക്ഷേപ ഹാസ്യമായി ഒരു ലഘു നാടകം അവത രിപ്പിച്ചു. മധു സാറിനെയും പ്രൊഫ ഹരി ഹരന്‍ സാറിനെയും ഒക്കെ അവതരിപ്പിച്ചു. മധുസാറിനെ അനുകരിച്ചത് ഞാനായിരുന്നു. റിഹേര്സല്‍ സമ യത്ത് സാറ് എന്നെ കുറെ സമയം ചിലവാക്കി പരിശീലിപ്പിച്ചു. സാറിന്റെ പൊടി വലി പല പ്രാവശ്യം കാണിച്ചു തന്നു. കാന്തരേഖകള്‍ കണ്ടക്ടറെ ആലിംഗനം (embrace) ചെയ്യുന്നതുമൊക്കെ സാര്‍ വിശദമായി കാണിച്ചു തന്നു. അഭിനയത്തിന്റെ ബാലപാഠം പോലും അറിയാത്ത എനിക്ക് അര ങ്ങത്തു ഇതവതരിപ്പിക്കാന്‍ കഴിഞ്ഞത് സാറിന്റെ നിര്ദ്ദേശങ്ങള്‍ കൊണ്ടു മാത്രമാ യിരുന്നു. H Cotton നെ എച് കോത്താണ്ടനാക്കിയും വൈദ്യുത സ്വിച്ചിനെ ‘വൈദ്യുത ഗമനാഗമന നിയന്ത്രണ “ ഉപകരണമായും അവതരിപ്പിച്ചു. പരിപാടി തീരെ മോശമല്ലായിരുന്നു എന്ന് കൂവല്‍ കുറവായിരുന്നു എന്ന തില്‍ നിന്നു അനുമാനിക്കാം. 

മധുസാറിനെ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു വ്യക്തിയാക്കിയ ചില സംഭവങ്ങള്‍ പിന്നൊ്ക്കരിലാവാം.

10. ഒരു പ്രായോഗിക പരീക്ഷ അനുഭവം


ഞങ്ങളൊക്കെ പഠിച്ച അഞ്ചു വര്ഷ കോഴ്സിനു ആദ്യത്തെ രണ്ടു വര്ഷം എല്ലാ വിഷയവും കുറേശ്ശെ പഠിക്കണമായിരുന്നു, സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എല്ലാം. ഒരാഴ്ച നീണ്ടു നിന്ന സർവേ ക്യാമ്പ് വരെ ഉണ്ടായിരുന്നു. കരിക്കോട് പഞ്ചായത്ത് മുഴുവന്‍ സർവേ ചെയ്തു കോന്ടൂര്‍ മാപ്പുണ്ടാക്കുകയായിരുന്നു ഞങ്ങള്ക്ക് കിട്ടിയ ജോലി. വീടുകളില്‍ കയറി പട്ടിയുടെ കടി കൊള്ളാതെ ഓടിയും തെങ്ങില്‍ കയറി ഇളനീര്‍ (കരിക്ക്) ഇട്ടതിനു തല്ലു കൊള്ളാതെയും പ്ലെയിന്‍ ടെബിളും തൂക്കി ഞങ്ങള്‍ നടന്നു. വര്ക്ക് ഷാപ്പില്‍ എല്ലാ പണിയും പഠിക്കണം, ആദ്യ വര്ഷം ആശാരിപ്പണി, മൂശാരി പണി ( ഫൌണ്ട്രി ) എന്നിവയും, രണ്ടാം വര്ഷം കൊല്ലപ്പണി, ഫിറ്റിന്ഗ് എന്നിവയും ആയിരുന്നു. അല്പം മെഷീന്‍ ഷോപ്പും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. 

എനിക്ക് രണ്ടാം വര്ഷ അവസാന പരീക്ഷയില്‍ ഉണ്ടായ അല്പം വേദന ഉണ്ടാക്കിയ അനുഭവം ഇവിടെ രേഖപ്പെടുത്തട്ടെ. എന്റെ സഹോദരിയുടെ വിവാഹം ഏപ്രില്‍ അവസാനം ആയി രുന്നു. പരീക്ഷ അടുത്തതു കൊണ്ട് തലേ ദിവസത്തെ ബോട്ടില്‍ കയറി വീട്ടില്‍ എത്തി. എന്നാല്‍ പോയ വഴി ഒരു ബന്ധു വീട്ടില്‍ ഏതാനും മണിക്കൂര്‍ കഴിച്ചു. അവിടെ ഒരാളിന് ചിക്കന്‍ പോക്സ് ഉണ്ടായിരുന്നു, അറിയാ തെയാണ് കയറിയത് . കല്യാണം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തിയറി പരീക്ഷയ്ക്ക് സമയം ആയി. എല്ലാം ഒരു വിധം നന്നായി എഴുതി. അവസാന ദിവസം സർവേ തിയറി ആണ്. തലേ ദിവസം മുതല്‍ കലശലായ തലവേദന തുടങ്ങി. ഏതായാലും ഒരു വിധം പരീക്ഷ എഴുതി ലോഡ്ജില്‍ വന്നു. ഷര്‍ട്ടു ഊരിയപ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞു എടാ നിന്റെ പുറത്തു കുരുക്കള്‍ ഉണ്ട്, എളുപ്പം വീട്ടില്‍ പൊക്കോ, ബന്ധു വീട്ടില്‍ നിന്നും കിട്ടിയ ചിക്കന്‍ മുട്ടയിട്ടു വിരിഞ്ഞു തുടങ്ങിയിരുന്നു, പുറത്തു. രാത്രിയിലുള്ള ബോട്ടിന് വീട്ടിലേക്കു പോന്നു. അന്ന് ചിക്കന്‍ പോക്സ് വന്നാല്‍ മസൂരി പോലെ തന്നെ വളരെ കര്ശനമായ നിയന്ത്രണമാണ്, ഭക്ഷണം വളരെ ലഘു, ഉപ്പും എണ്ണയും പാടില്ല, ഒരേ മുറിയിൽ ഒറ്റയ്ക്കിരിക്കണം, വായിക്കാന്‍ പോലും പാടില്ല. അങ്ങനെ പതിനാലു ദിവസം വീട്ടു തടങ്കലില്‍ കഴിഞ്ഞു കുളിച്ചു പിറ്റേ ദിവസം തന്നെ കൊല്ലത്തേക്ക്‌ തിരിച്ചു, പ്രായോഗിക പരീക്ഷകള്‍ തുടങ്ങിയിരുന്നു, അത് പരമാവധി മാറ്റി അവസാനത്തെ ദിവസത്തേക്ക് ആക്കാന്‍ സ്നേഹ നിധികളായ ടി കെ എമ്മിലെ അദ്ധ്യാപ കര്‍ സഹായിച്ചു.

ആദ്യം സർവേ ആണ്, നല്ല പൊരിഞ്ഞ വെയില ത്തു നിന്നാണ് സർവേ പ്രാക്ടിക്കല്‍ ചെയ്യേണ്ടത്. ചെയ്‌താല്‍ മാത്രം പോരാ മറ്റൊരാളെ സഹായി ക്കുകയും വേണം. ചിക്കന്‍ പോക്സ് കുളിച്ചു വെയില്‍ കൊണ്ടാല്‍ വീണ്ടും വരുമെന്നാരോ ഭയപ്പെടുത്തി, നല്ല ക്ഷീണവും ഉണ്ട്. ഒരു കൂട്ടുകാരനെ കൂട്ടി ഇന്റെര്ണല്‍ പരീക്ഷകനായ സാറിന്റെ അടുത്തു ചെന്ന് എന്നെ സഹായി ജോലിയില്‍ ന്നിന്നൊഴിവാക്കാന്‍ അപേക്ഷിച്ചു. അദ്ദേഹം തിരുവനന്ത പുരത്ത് നിന്ന് വന്ന ജോണ് എന്ന എക്സ്റ്റെര്ണല്‍ പരീക്ഷകന്റെ അനുമതി തേടി. അല്പം മൂലക്കുരുവിന്റെ അസുഖം ഉള്ള അദ്ദേഹം പറഞ്ഞു “പറ്റത്തില്ല, നീ തന്നെ സഹായി ആയി ചെയ്തെ പറ്റൂ”. 

അങ്ങനെ രണ്ടു ദിവസം വെയില്‍ കൊണ്ടു വാടി ത്തളര്ന്നു മൂന്നാം ദിവസം വര്ക്ക് ഷാപ്പില്‍ എത്തി. കൊല്ലപ്പണി കിട്ടല്ലേ എന്ന് പ്രാര്‍ഥിച്ചു, അത് തന്നെ കിട്ടി. ചതുരത്തലയുള്ള ബോള്‍ട്ടു ണ്ടാക്കണം, വലിയ കൂടം എടുത്തു ആദ്യത്തെ ഒരു മണിക്കൂര്‍ ചെയ്തു, ബോള്ട്ടിന്റെ വാല് മാത്രം ആയി, തല ഉണ്ടാക്കാന്‍ കഴിയുന്നില്ല, കൂടം പൊങ്ങുന്നില്ല, തളര്ന്നു പോയി. ചില കൂട്ടുകാ ര്ക്ക് വേണ്ടി ഫൌന്ട്രിയിലെ മണ്ണില്‍ പൂഴ്ത്തി വച്ച ഫിനിഷ് ചെയ്ത മോഡല്‍ തയാറാണ്, പക്ഷെ അന്നും ഇന്നും അത്ര സ്മാര്ട്ടല്ലാത്ത ഞാന്‍ അത്തരം ‘ തരികിട’ ചെയ്യാറില്ല. സമയം കഴിഞ്ഞപ്പോള്‍ ആയതു പോലെ മോഡല്‍ കൊടുത്തു, ഒറ്റ നോട്ടത്തില്‍ അത് ബോള്ട്ട് ആണെന്ന് എഴുതി വയ്ക്കണം , അങ്ങനെ. 

പരീക്ഷയ്ക്ക് തോല്ക്കുമെന്നുറപ്പായി, ആരോ പറഞ്ഞു സെഷണല്‍ മാര്ക്കും എനിക്ക് കുറവാണെന്ന്, ഒരു വിഷയം മാത്രം തോറ്റാല്‍ പ്രമോഷന്‍ കിട്ടുമെങ്കിലും സ്കൊളര്ഷിപ്പ് പോകും, ഉറപ്പാണ്. ആകെ വിഷമിച്ചു. പരീക്ഷ തീരുമ്പോള്‍ ഇന്റെര്ണല്‍ പരീക്ഷകനെ കണ്ട് ഞാന്‍ ജയിച്ചോ എന്നറിയണം, അതിനു കാത്തിരുന്നു വര്ക്കു ഷോപ്പിന്റെ മുമ്പില്‍. ഗഫൂര്‍ സാര്‍ ആയിരുന്നു പരീക്ഷകന്‍ ,ഞാന്‍ കാത്തു നില്കു ന്നത് കണ്ടു സാര്‍ ചോദിച്ചു “എന്താടാ “ . ഞാന്‍ വിവരം പറഞ്ഞു ഇന്നത്തെ പരീക്ഷയില്‍ ആരെങ്കിലും തോറ്റിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഞാനായിരിക്കും എന്നുറപ്പാണ് . സാര്‍ ആദ്യം വഴക്ക് പറഞ്ഞെങ്കിലും എന്റെ ദയനീയ ഭാവം കണ്ടു അകത്തുപോയി നോക്കി, ആരും തോറ്റിട്ടില്ല എന്ന് പറഞ്ഞു. സമാധാനമായി, വീട്ടിലേക്കു പോന്നു. എന്റെ പഠന കാലത്തെ ആദ്യത്തെയും അവസാനത്തെയും തോല്‍വിയുടെ ഭയം അതായിരുന്നു.

2017 മാർച്ച് 16, വ്യാഴാഴ്‌ച

9 :അല്പം കാര്യം: ബ്രാഞ്ച് തിരഞ്ഞെടുക്കല്‍


അന്ന് ഞങ്ങള്‍ പഠിച്ചിരുന്നപ്പോള്‍ എഞ്ചിയറി ങ്ങിനു അഞ്ചു വര്ഷ കോഴ്സായിരുന്നു. അതില്‍ ആദ്യത്തെ രണ്ടു വര്ഷം എല്ലാവര്ക്കും പൊതുവായ സിലബസ് ആയിരുന്നു. എല്ലാ ബ്രാഞ്ചിലെയും വിഷയങ്ങള്‍ കുറച്ചു കുറച്ചു പഠിക്കണം. രണ്ടാം വര്ഷ പരീക്ഷയുടെ ഫലം വന്നു കഴിഞ്ഞാണ് ബ്രാഞ്ച് വേര്‍തിരിയുക, ഫലം വരുന്നതിനു മുമ്പുതന്നെ അവരവര്‍ ഏതു ബ്രാഞ്ച് വേണമെന്നതിനുള്ള മുന്ഗണനാക്രമം എഴുതി അറിയി ക്കണം, രണ്ടാം വര്ഷ പരീക്ഷയ്ക്കു കിട്ടുന്ന മാര്ക്ക്രനുസരിച്ചാണ് ബ്രാഞ്ച് കിട്ടുക, ഇന്നത്തെപ്പോലെ ഇന്ന ബ്രാഞ്ച് വേണമെന്ന വാശിയും അന്നില്ലായിരുന്നു, പാസാകുന്ന എല്ലാവര്ക്കും ജോലി ഉറപ്പായിരുന്നത് കൊണ്ടു. ഇപ്പോള്‍ ജോലി സാദ്ധ്യത നോക്കിയാണല്ലോ പ്രവേശനം നേടു മ്പോള്‍ തന്നെ ബ്രാഞ്ച് തീരുമാനി ക്കുന്നത്. ഇന്ന് ആദ്യം ചേരുന്ന ബ്രാഞ്ചില്‍ നിന്ന് മറ്റു ബ്രാഞ്ചിലേക്ക് മാറാന്‍ ചില സ്ഥാപനങ്ങളില്‍ മാത്രം പരിമിതമായി ( മെറിറ്റ്‌ അനുസരിച്ച് മാത്രം) അവസരം കിട്ടും( എന്‍ ഐ ടി യിലെ പോലെ, അഞ്ചു ശതമാന ത്തിലധികം ആവാതെ ) ആദ്യ വര്ഷാവസാനം തന്നെ. 

എന്റെ ബാച്ചില്‍ ഒന്നാം വര്ഷവും രണ്ടാം വര്ഷവും ആറുപേര്ക്കു ഒന്നാം ക്ളാസ് കിട്ടിയിരുന്നു, ഒന്നാം വര്ഷം ഞാന്‍ അതില്‍ മൂന്നാമതോ നാലാമതോ ആയിരുന്നു, രണ്ടാം വര്ഷം ഞാന്‍ കോളേജില്‍ ഒന്നാമതായി, അന്ന് എല്ലാവര്ക്കും വേണ്ട ബ്രാഞ്ച് മെക്കാനിക്കല്‍ ആണ്, ഈ ആറുപേരില്‍ ഞാനൊഴിച്ച്‌ എല്ലാവരും മെക്കാനിക്കല്‍ എടുത്തു, ഞാന്‍ മാത്രം ഇലക്ട്രിക്കല്‍ ബ്രാഞ്ചും, എന്റെ അദ്ധ്യാപകര്‍ തന്നെ ചിലര്‍ ചോദിച്ചു, താന്‍ എന്ത് വിഡ്ഢിത്വം ആണ് കാണി ക്കുന്നതെന്ന്, പക്ഷെ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. എന്റെ അച്ഛനോ ജ്യെഷ്ടനോ ഇന്ന ബ്രാഞ്ചാണ് നല്ലത് എന്ന് പറഞ്ഞു തരാനുള്ള അറിവും ഇല്ലായിരുന്നു, അധികം വായിക്കേണ്ടി വരില്ല, പിന്നെ എന്റെ ദൌര്ബല്യം അന്നും ഇന്നും ആയ ഡ്രായിംഗ് ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ കുറവാ യിരുന്നു എന്നതും ആവാം കാരണങ്ങള്‍. ഇന്നും ഞാന്‍ ആ തീരുമാനത്തില്‍ പശ്ചാത്തപിക്കെണ്ടി വന്നിട്ടില്ല, സ്വയം തിരഞ്ഞെടുത്ത ബ്രാഞ്ച് ആയതു കൊണ്ടു മൂന്നാം വര്ഷ പരീക്ഷയില്‍ യൂണിവെര്സിറ്റിയില് തന്നെ ഒന്നാമത്തെ മാര്ക്ക് വാങ്ങി ഡിസ്ടിന്ക്ഷനോടെ ഞാന്‍ ജയിക്കുകയും ചെയ്തു.

അന്ന് എഞ്ചിനീയറിംഗ് ഒന്നാം വര്ഷ പരീക്ഷ പാസാ കാന്‍ മൂന്നു ചാന്സ് മാത്രമേ കിട്ടൂ. മൂന്നു ചാന്സ്നി നകം എല്ലാ വിഷയവും പാസാകാത്തവര്‍ എഞ്ചിനീയറിംഗ് പഠനത്തോടു തന്നെ വിട പറയേണ്ടിവരുമായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ നമ്മുടെ സ്ഥാപകന്റെ( തങ്ങള്‍ കുഞ്ഞു മുസലിയാരുടെ) ഒരടുത്ത ബന്ധു ഉണ്ടായിരുന്നു, അദ്ദേഹം ഒന്നാം വര്ഷം പൂര്ത്തിയാക്കാനാവാതെ നിറുത്തി പോയി, ആര്ട്സ് കോളേജില്‍ കൊമെര്സ് പഠിച്ചു വളരെ നല്ല നിലയിലെത്തി. എഞ്ചിനീയറാകാതെ തന്നെ. 

അന്നും ഇന്നും നമ്മുടെ പ്രൊഫഷനല്‍ കോളേജു കളില്‍ പ്രവേശനത്തിന് കുട്ടിയുടെ താല്പര്യം അഥവാ അഭിരുചി (aptitude)ക്കു യാതൊരു പരിഗണനയും കൊടുക്കാറില്ലല്ലോ. ഞാന്‍ പഠിപ്പിച്ച കുട്ടികളില്‍ പലരും പഠിത്തത്തില്‍ മോശമായ വരോടു ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യം “ സാര്‍ എനിക്ക് സാഹിത്യം അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ പഠിക്കണമെന്നായി രുന്നു, അച്ഛന്‍ നിര്ബന്ധിച്ചാണ് എഞ്ചിനീയരിങ്ങിനു ചേര്‍തെന്നാണ്” ഇന്നത്തെ കുട്ടികള്ക്ക് അന്ന് നമുക്കു ണ്ടായിരുന്നത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം, അവര്ക്ക് താല്പര്യം ഉള്ള വിഷയങ്ങള്‍ ഏതെന്ന വര്ക്കറിയാം എന്തുകൊണ്ട് അവരെ ആ വിഷയം തന്നെ പഠിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നില്ല. എന്തിനു ഇവരുടെ ഭാവി, താല്പര്യം ഇല്ലാത്ത വിഷയം പഠിക്കാന്‍ നിര്ബന്ധിച്ചു നശിപ്പിക്കുന്നു. ചിന്തിക്കേ ണ്ടതാണ്, പ്രത്യേകിച്ചും നമ്മുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ശോചനീയമാം വണ്ണം തകര്ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍. 

ടി കെ എമ്മില്‍ അന്ന് നിലവിലിരുന്ന മറ്റൊരു നല്ല സമ്പ്രദായം ആയിരുന്നു Advisory system. ഒരു ക്ളാ സിലെ 15-20 കുട്ടികള്‍ വീതം ഒരു Advisor ന്റെ കീഴില്‍ ഉണ്ടാ വും, ക്ലാസിനു മുഴുവന്‍ കൂടി ഒരു Senior Advisor ഉണ്ടാവും. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ Advisor ഒരു ഫയലില്‍ സൂക്ഷിച്ചു വയ്ക്കുന്നു. വ്യക്തിപരമായതും അക്കാഡെമിക് ആയതും എല്ലാം. ഒരു കുട്ടിയ്ക്ക് ഉണ്ടാ വുന്ന ഏതു തരം പ്രശ്നങ്ങള്ക്കും Advisor ന്റെ സഹാ യത്തിനു സമീപിക്കാം, സാമ്പത്തികം ഉള്പെടെ. ശരിക്കും ഒരു രക്ഷകര്ത്താവിന്റെ പോലെ അവരില്‍ പലരും തന്റെ കുട്ടികളെ സഹായിച്ചിരുന്നു. ബ്രാഞ്ച് തിരഞ്ഞെടുക്കുന്ന മൂന്നാം വര്ഷം തുടക്കത്തില്‍ ഉള്ള Advisor ഉം, Senior Advisor ഉം, കോഴ്സ് തീരുന്നത് വരെ തുട രും, അത് കൊണ്ടു കുട്ടികളും ഇവരുമായി വളരെ നല്ല ബന്ധം നിലവില്‍ വന്നിരുന്നു, ഏതെങ്കിലും വികൃ തി കാണിച്ചു ശിക്ഷ കിട്ടിയാലും വിവരങ്ങള്‍ ഫയലില്‍ ഉണ്ടാവും. ഈ സമ്പ്രദായം കൊണ്ടു, കുട്ടികളും സാറന്മാരും തമ്മില്‍ വളരെ നല്ല പരസ്പര ബന്ധം പുലര്ത്താന്‍ കഴിഞ്ഞിരുന്നു. ഞാന്‍ പൊതുവേ ഒരു ‘നല്ല കുട്ടി’ (?) ആയിരുന്നത് കൊണ്ടു , എനിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ സാമ്പത്തി കം മാത്രം ആയിരുന്നു, ഒരിക്കല്‍ ഒഴികെ, ഒരു ഏപ്രില്‍ ഫൂള്‍ കളി ഒഴിച്ച്. ഞാന്‍ ഉള്പെ ട്ട ബാച്ചി ന്റെ Senior Advisor മധു സൂധനന്‍ സാറും ( ഈയിടെ സാര്‍ ദിവം ഗതനായി- സംഗീത സംവി ധായകന്‍ എം ജയചന്ദ്രന്റെ പിതാവ് ) Advisor ജെ സുധാകരന്‍ നായര്‍ സാറും (KSEB retired Chief Engineer) ആയിരുന്നു. രണ്ടു പേരും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അത്യാവശ്യം ഫീസ്‌ അടയ്ക്കാനും ടൂറിനു പോകാനും മറ്റും പണം കോളേ ജില്‍ നിന്ന് അഡ്വാന്സ് ആയി തരും, വര്ഷാവസാനം സ്കോളര്ഷിപ്പ്‌ കിട്ടുമ്പോള്‍ അതില്‍ തട്ടിക്കഴിച്ചു ബാക്കി തരും. എസ എസ എല്സി്യ്ക്ക് കഷ്ടിച്ച് 131 ആം റാങ്ക് വാങ്ങി ആ വര്ഷത്തെ നാഷണല്‍ മെറിറ്റ് സ്കോളര്‍ ലിസ്റ്റില്‍ കടന്നു കൂടിയ ഞാന്‍ നാഷണല്‍ മെറിറ്റ്‌ സ്കോളര്ഷിപ്പ്‌ മാര്ച്ചില്‍ മാത്രമേ കിട്ടുകയുള്ളൂ എന്നുറപ്പുള്ളത് കൊണ്ടു മാസാമാസം കിട്ടുമെന്ന് പറഞ്ഞു കേട്ട മെറിറ്റ്‌ കം മീന്സ് ( കുടുംബ വരുമാനം കുറഞ്ഞ വര്ക്ക് മാത്രം ലഭിക്കുന്നത്) സ്കൊളര്ഷി പ്പിലേക്ക് മാറിയെങ്കിലും പണം കിട്ടുന്നത് സാമ്പത്തിക വര്ഷത്തിന്റെ അവസാനം മാത്രം ആയിരുന്നു. എന്നാലും പ്രതിമാസം കിട്ടുന്ന 110 രൂപാ അന്നത്തെ കാലത്ത് ഗണ്യമായ തുക ആയിരുന്നു. 

ഇപ്പോഴും ചില കോളേജുകളില്‍ ഇത്തരം സമ്പ്രദായം , ട്യൂട്ടോരിയല്‍ സമ്പ്രദായം നിലവില്‍ ഉണ്ടെന്നു കേള്ക്കുന്നു, പക്ഷെ അന്നത്തെപ്പോലെ ഇന്ന് അത് ഫലപ്രദം ആകുന്നുണ്ടോ എന്ന് സംശയമാണ്, ഇതില്‍ ഉള്പെട്ട അദ്ധ്യാപകരുടെ ഉദാസീനതയും കുട്ടികളുടെ നിസ്സഹകരണവും ഇതിനു കാരണം ആവാം.

2017 മാർച്ച് 14, ചൊവ്വാഴ്ച

8.കരണ്ടികളും വിദ്യാനന്ദന്‍ എന്ന നല്ല മനുഷ്യനും


എന്നെപ്പോലെ ലോഡ്ജില്‍ താമസിക്കുന്ന ‘കരണ്ടി’ കളുടെ ഭക്ഷണത്തെ പറ്റിയാണല്ലോ പറഞ്ഞു വരുന്നത്. കരണ്ടി എന്ന് പറഞ്ഞതു ഞങ്ങള്‍ പുറത്തു താമസിക്കുന്നവര്‍ എല്ലാവരും പഠിക്കാന്‍ (എലി കരണ്ടി തിന്നുന്നതുപോലെ) വേണ്ടി പുറത്തു താമസിക്കുന്നു എന്നതിനു ഹോസ്റ്റലില്‍ താമസി ക്കുന്നവര്‍ ഉണ്ടാക്കിയ പേരാണ്. ഏതായാലും സത്യം അത് മാത്രമായിരുന്നില്ല.

വ്യക്തിപരമായി ഞാന്‍ കുറെയേറെ നാള്‍ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടല്‍ നടത്തിയിരുന്ന വിദ്യാനന്ദ നോടുള്ള കടപ്പാടിനെപ്പറ്റി പറയാം. വിദ്യാനന്ദന്റെ പ്രധാന ആകര്ഷണം അത്താഴക്കഞ്ഞി ആയി രുന്നു, പയറുതോരനും അച്ചാറും കൂട്ടി, തേങ്ങാ ചിരവിയിട്ട പൊടിയരിക്കഞ്ഞി. കൊടുക്കുന്ന ഭക്ഷണം വൃത്തിയായും രുചികരമായും കൊടുക്കുന്നതില്‍ വളര ശ്രദ്ധാലുവായിരുന്നു അയാള്‍. ഭാര്യയും അദ്ദേഹവും ചില സഹായികളും മാത്രം. വലിയ ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ല. കുട്ടികള്‍ ആരും ഇല്ലായിരുന്നു. വര്ഷങ്ങള്ക്ക് ശേഷം ഞാന്‍ കണ്ടപ്പോള്‍ ഹോട്ടല്‍ നിര്ത്തി ചെറിയ ഒരു മുറുക്കാന്‍ കടനടത്തി വരുകയായിരുന്നു. പിന്നീടൊരിക്കല്‍ ചെന്നപ്പോള്‍, അദ്ദേഹം മരിച്ചു എന്നും അറിഞ്ഞു.

എന്റെ അനുഭവം പറയട്ടെ. ഞാന്‍ വിദ്യാനന്ദന്റെ കടയില്‍ നിന്ന് ചിലപ്പോള്‍ മൂന്നും നാലും മാസം പണം കൊടുക്കാതെയിരുന്നിട്ടുണ്ട് , മനപൂര്വംത അല്ലെന്നു അയാള്ക്കറിയാമായിരുന്നു, ചിലപ്പോള്‍ എന്റെ അടുത്തു വരും “ സാര്‍ ഒരു നൂറു രൂപ അത്യാവശ്യം ഉണ്ട് , നാളെ തിരിച്ചു തരാം , കടയില്‍ സാധനം വാങ്ങാനാണ് “ എന്ന് പറഞ്ഞു വരുമായി രുന്നു. ഞാന്‍ മുന്നൂറിലധികം രൂപ അയാള്ക്ക് ‌ കൊടുക്കാനുള്ളപ്പോഴായിരുന്നു ഇതെന്നോര്ക്കു ക. വര്ഷാവസാനം സ്കോളര്ഷിപ്പ്‌ കിട്ടുമ്പോള്‍ ഞാന്‍ കണക്കു തീര്ത്തു് പണം കൊടുത്തിരുന്നു. 

എന്നാല്‍ ഞങ്ങളുടെ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരു വീരന്‍, അടൂരില്‍ നിന്നും സാമ്പത്തികമായി മെച്ച പ്പെട്ട കുടുംബത്തില്‍ നിന്ന് വന്നയാള്‍, എന്നെ പോലെ കടം വാങ്ങി മദ്ധ്യവേനല്‍ അവധിക്കു സ്ഥലം വിട്ടു, ഒരു വാക്ക് പോലും പറയാതെ. പാവം വിദ്യാനന്ദന്‍ കോളേജില്‍ ചെന്ന് അയാളുടെ വീട്ടു മേല്വിലാസം വാങ്ങി നേരെ അടൂരിനു തിരിച്ചു അവിടെ ചെന്നപ്പോള്‍ ശ്രീമാന്റെ അച്ഛന്‍ അറിയ പ്പെടുന്ന ഒരു വൈദ്യശാല നടത്തുന്നയാള്‍ ആയി രുന്ന എന്നറിഞ്ഞു. അയാളെ കണ്ടു വിവരം പറഞ്ഞു, കിട്ടാനുള്ള പണത്തിന്റെ കണക്കും കൊടുത്തു. പണം കിട്ടിയാല്‍ ഉപകാരമായി എന്നു വൈദ്യനെ അറിയിച്ചു,. പക്ഷെ വൈദ്യന്‍ പറഞ്ഞ തിങ്ങനെ “ മകന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം മകന്റെ കയ്യില്‍ നിന്ന് തന്നെ വാങ്ങിക്കുക” അതു വരെ വിനയത്തോടെ മാന്യമായി പെരുമാറിയ വിദ്യാനന്ദന്റെ മട്ട് മാറി, പണം കിട്ടിയില്ലെങ്കില്‍ ഞാന്‍ വൈദ്യശാലയുടെ മുമ്പില്‍ കുത്തിയി രിക്കും, പണം കിട്ടുന്നത് വരെ എന്ന് ഭീഷണി പ്പെടുത്തി. പണം കിട്ടാതെ തിരിച്ചു പോകുന്ന പ്രശ്നം ഇല്ലെന്നും പറഞ്ഞു. കാര്യം വശക്കേടാകുമെന്നു മനസിലായപ്പോള്‍ കക്ഷി പണം കൊടുത്തു ആളെ പറഞ്ഞു വിട്ടു, സമൂഹത്തിലെ മാന്യന്റെ മുഖം മൂടി ചീന്തപ്പെടുമെന്ന് ഉറപ്പായപ്പോള്‍. ഈ വിവരം വിദ്യാനന്ദന്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞതല്ല, നാട്ടുകാരില്‍ ഒരാളോടു പറഞ്ഞതില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞതാണ്, ഞങ്ങളോട് പറയാന്‍ പോലും അയാളുടെ മാന്യത അയാളെ അനുവദി ച്ചില്ല.

പൊതുവേ അന്ന് ഞങ്ങളുടെ ലോഡ്ജുകള്ക്ക് ചുറ്റുപാടും താമസിച്ചിരുന്ന സാധാരണക്കാരുടെ വീടുകളില്‍ പകല്‍ സമയം മുഴുവന്‍ ആണുങ്ങള്‍ ഉറങ്ങിയും മറ്റും സമയം കഴിയ്ക്കും, കാരണം മിക്കവാറും സ്ത്രീകള്‍ എല്ലാം കശുവണ്ടി ഫാക്ടറികളില്‍ ( അണ്ടിയാപ്പീസ് എന്ന് നാട്ടു ഭാഷ ) പുലര്ച്ച തന്നെ ജോലിക്ക് പോകും. അതില്‍ ചിലര്‍ അണ്ടി തല്ലി പരിപ്പും തൊണ്ടും വേര്തിരിക്കും, മറ്റു ചിലര്‍ അവതരം തിരിക്കാനും പായ്ക്ക് ചെയ്യാനും മറ്റുമാണ് ജോലി ചെയ്തു കൊണ്ടിരുന്നത്. ജോലി കഴിഞ്ഞു അവര്‍ തിരിച്ചു വരുമ്പോള്‍ വൈകു ന്നേരം 6 മണി കഴിയും, അവരുടെ കയ്യില്‍ നിന്ന് കിട്ടുന്ന കൂലിയും വാങ്ങി കടയില്‍ പോയി ഉപ്പും മുളകും അരിയും വാങ്ങി, കള്ള് കുടിച്ചു വീട്ടില്‍ എത്തും. ചിലപ്പോള്‍ പെണ്ണുങ്ങളെ തല്ലുകയും ചെയ്യുമായിരുന്നു, പല വീടുകളിലും ഇത് പതി വായിരുന്നു. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ മാന്യമായ ഒരു തൊഴില്‍ ചെയ്തു ജീവിച്ച വിദ്യാനന്ദനെപോലും കളിപ്പിക്കാന്‍ അച്ഛനും മകനും തയാറായി എന്നത് തന്നെ എന്ത് കഷ്ടം. 

കൊല്ലം കൊട്ടാരക്കര റോഡിന്റെ അരുകില്‍ ചില ലോഡ്ജുകള്‍ ഉണ്ടായിരുന്നു, അതില്‍ ഒന്നിന്റെ മറുവശത്ത് അധികം ദൂരെ അല്ലാതെ ഒരു കള്ള് ഷാപ്പും ഉണ്ടായിരുന്നു, ഇപ്പോള്‍ ഉള്ള പാലത്തിന്റെ അപ്രോച് റോഡ്‌ തുടങ്ങുന്നയിടത്തു. ഇതിലൊ ന്നില്‍ താമസിച്ചിരുന്ന ഒരു സീനിയര്‍ ഇടക്ക് ദാഹം മാറ്റാന്‍ ഷാപ്പിലേക്ക് കയറും എന്ന് ജനസംസാരം. ഒരിക്കല്‍ ഇയാളുടെ അച്ഛനിയാളെ കാണാന്‍ ലോഡ്ജില്‍ വന്നു. കക്ഷി സ്ഥലത്തില്ല, തൊട്ടടുത്തു ഒരു കള്ളുഷാപ്പ് കണ്ടു, എന്നാല്‍ അവന്‍ വരുന്നതിനു മുമ്പ് ദാഹം തീര്ക്കാം എന്ന് കരുതി അയാള്‍ ഷാപ്പിലേക്ക് കയറി. നമ്മുടെ കഥാനായകന്‍ മുന്‍ വാതിലില്‍ കൂടി അച്ഛന്‍ വരുന്നത് കണ്ടു മെല്ലെ പിന്വാതിലില്‍ കൂടി ഇറങ്ങി ലോഡ്ജിലേക്ക് പോയി. കുറച്ചു കഴിഞ്ഞു അച്ഛന്‍ ലോഡ്ജിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. പോകാന്‍ നേരത്തു ഒരു ചോദ്യം “ മകനെ നീ എന്തിനാ ഞാന്‍ ഷാപ്പിലേക്ക് കയറി വന്നപ്പോള്‍ പുറവാതിലില്‍ കൂടി ഓടിയത് ഞാന്‍ നിന്റെ പറ്റില്‍ (കണക്കില്‍ ) കുടിക്കാന്‍ ആണെന്ന് കരുതിയോ ? എന്റെ കയ്യില്‍ പണം ഉണ്ടായിരുന്നല്ലോ, പിന്നെന്തിനാ വെറുതെ ഓടിയത് ? “ . എങ്ങനെയുണ്ട് ഈ അച്ഛനും മകനും. “അച്ഛന്‍ വിസ്കി കുടിച്ചാല്‍ എനിക്ക് ബിയറെങ്കിലും ആയിക്കൂടെ” എന്ന് ചോദിക്കുന്ന ഇന്നത്തെ മക്കള്‍ അന്ന് വിരളം ആയിരുന്നു എന്നോര്മിച്ചാല്‍ എല്ലാവര്ക്കും നല്ലത്.

7.ഞങ്ങള്‍ കരണ്ടികളുടെ ജീവിതം


അറുപതുകളിലെ ടി കെ എം ഹോസ്റ്റലുകളിലെ ജീവിതം എങ്ങനെയെന്നു മുമ്പ് സൂചിപ്പിച്ചിരുന്നു, സാമ്പത്തികമായി മെച്ചപ്പെട്ടവര്ക്ക് മാത്രം കഴിയു മായിരുന്നതായിരുന്നു ചെലവു. ഞങ്ങളൊക്കെ നൂറു രൂപയില്‍ താഴെ ചിലവാക്കി അത്ര മോശമല്ലാതെ ജീവിക്കുമ്പോള്‍ ഹോസ്റ്റലില്‍ ഭക്ഷണ ചെലവ് മാത്രം നൂറു രൂപയിലധികം, മറ്റു വക വേറെ. ആഴ്ചയില്‍ മൂന്നോ അതിലധികമോ ബിരിയാണി ( അന്ന് തെക്കോട്ട്‌ ബിരിയാണി അത്ര പ്രചാരമില്ല) ചിക്കന്‍ (ഇന്ന ത്തെ അണ്ണാച്ചി ചിക്കനല്ല) മത്സ്യം എന്നിങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണം, വല്ലപ്പോഴും കൂട്ടുകാരുടെ അതിഥി ആയി പോയപ്പോഴാണ് അവിട ത്തെ ഭക്ഷണ രീതി അറിയുന്നത്. യുവാക്കളായത് കൊണ്ടു മിക്കവാറും എല്ലാവരും ഏതെങ്കിലും കളികളില്‍ (ഫുട്ബോള്‍, വോളി ബോള്‍ , ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയവ) കളിച്ചിരുന്നത് കൊണ്ടും അമിത ഭക്ഷണം ഒരു പ്രശ്നമേ ആയിരുന്നില്ല, എല്ലാം ദഹിക്കും , കല്ലും കഴിച്ചാല്‍ ദഹിക്കുന്ന പ്രായം.

ഞങ്ങള്‍ ലോഡ്ജില്‍ താമസിക്കുന്നവര്‍ ‘കരണ്ടി കള്‍’ എന്നാണു അറിയപ്പെട്ടിരുന്നത്. പുസ്തക ങ്ങള്‍ കരണ്ടു തിന്നുന്ന വര്‍ഗം. ഞങ്ങളുടെ ഭക്ഷണ രീതി ഇത് പോലെ ഒന്നും അല്ല, കോളേ ജിന്റെ തെക്ക് ഭാഗത്ത്‌ അപൂര്വ്വം ഹോട്ടലുകളെ ഉള്ളൂ. അതില്‍ ഒന്നാണ് വിദ്യാനന്ദന്റെ കട. നല്ല രുചികരമായ ഭക്ഷണം, മിതമായ നിരക്ക്, ഞങ്ങളെപോലെ ചിലര്‍ക്കൊക്കെ മാസാവസാനം കൊടുത്താല്‍ മതി എന്ന നിബന്ധനയില്‍ കടവും കിട്ടും. രാവിലെ വെള്ളപ്പം, പുട്ട് കടല പയര്‍, പഴം, പപ്പടം എന്നിവ കിട്ടും. പുട്ട് പയര്‍ പപ്പടം പഴം (P4) അന്നത്തെ ഒരു സ്പെഷ്യല്‍ ആയിരുന്നു. ഉച്ചയ്ക്ക് അവധി ദിവസ ങ്ങളില്‍ ഒഴിച്ച് കോളേജ് കാന്റീ നില്‍ നിന്ന്, ഊണ്. അല്പം തിരക്കുണ്ടാവു മെങ്കിലും കാന്റീ നിലെ ഉച്ച ഭക്ഷണം കുഴപ്പമില്ല. വൈകുന്നേരം ചായ കുടിച്ചാല്‍ ആയി. രാത്രിയില്‍ ഡിന്നര്‍ ആണ് ഏറ്റവും ആകര്ഷ്കം. ഒന്നാം തരം പൊടിയരിക്കഞ്ഞി, പയര്‍ തോരന്‍, അച്ചാര്‍ ഇവയാണ് വിഭവം, കഞ്ഞിയില്‍ തേങ്ങാ ധാരാളം ചിരവി ഇട്ടിരുന്നു, നാല്പതു പൈസാ കൊടുത്താല്‍ വയറു നിറയെ കഞ്ഞി കുടിക്കാം, ആവശ്യം പോലെ. അതിന്റെ രുചി ഓര്ത്തു ഇപ്പോഴും വായില്‍ വെള്ളം ഊറിവരുന്നു. ഒരു കുഴപ്പം മാത്രമേ ഉള്ളൂ. കഞ്ഞി കുടിച്ചാല്‍ ശരീരം വല്ലാതെ വിയര്ക്കും , ഹോട്ടലില്‍ നിന്നിറ ങ്ങുമ്പോള്‍ തന്നെ ഷര്ട്ടും ബനി യനും ഊരി തലയില്‍ കെട്ടി നാട്ടിുന്‍പുറത്തെ ചെറിയ ചട്ടമ്പികള്‍ കള്ളുഷാപ്പില്‍ നിന്ന് ഇറങ്ങുന്ന രീതി യിലാണ് ലോഡ്ജില്‍ എത്തുക. കുറച്ചു സമയം തുറന്ന സ്ഥലത്ത് കാറ്റ് കൊണ്ടിരുന്നു വിയര്പ്പടങ്ങിയിട്ടെ പഠിക്കാന്‍ തുടങ്ങാന്‍ കഴിയൂ. ഈ സമയത്ത് സൂര്യ നു താഴയും മുകളിലും ഉള്ള എല്ലാ കാര്യങ്ങളെയും പറ്റി ചര്ച്ച തുടങ്ങും, ചിലപ്പോള്‍ ചര്ച്ച നീണ്ടു പോകും, പഠിക്കാനുളളവര്‍ മെല്ലെ മുങ്ങും, എന്നാലും മിക്കവാറും എല്ലാവരും ഭാഗഭാക്കാകും, ചിലര്‍ നല്ല കേ് ള്വിക്കാര്‍ , ചിലര്‍ വാചാലര്‍. പഠിക്കാന്‍ തുടങ്ങിയാല്‍ പൂര്ണ നി:ശ്ശബ്ദത യായിരിക്കും.

മിക്കവാറും ദിവസം ചര്ച്ച നീണ്ടു പോകുന്നത് കണ്ടു ഞാന്‍ ഒരു സാമര്ത്ഥ്യം കാണിച്ചിരുന്നു, വിയര്പ്പു അടങ്ങിയാല്‍ ഞാന്‍ നേരെ ഉറങ്ങാന്‍ പോകും, മറ്റുള്ളവരോടു 11 മണിക്ക് വിളിക്കാന്‍ പറഞ്ഞിട്ടു. അപ്പോഴെത്തേക്കും വാചകമേള കഴിഞ്ഞിട്ടുണ്ടാകും പലരും ഉറക്കം തൂങ്ങുന്നുണ്ടാവും. ഞാന്‍ ഉണര്ന്നു മുഖം കഴുകി അവരുടെ ഉറക്കത്തിന്റെ ആക്കം കൂടുന്ന തിലുപരി എന്റെ ഉറക്കം മാറ്റാന്‍ കുറച്ചു സമയം അവരുടെ കൂടെ കൂടും. 11 -30 12 മണി ആയാല്‍ . മിക്കവാറും ഞാന്‍ ഒഴിച്ച് എല്ലാവരും ഉറങ്ങും, മൂന്നു മണി വരെ സുഖമായി പഠിക്കും, പൂര്ണ നിശ്ശ്:ബ്ദത, പഠിക്കാന്‍ വളരെ സുഖം. ഇതിനു വ്യത്യാസം പരീക്ഷാ സമയത്താണ്, എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സംശയം ചോദിച്ചു എന്റെ അടുത്തു കൂടും, പല വിഷയങ്ങളും അവര്ക്ക്ല മനസിലാകാത്ത ഭാഗം മനസിലാക്കാന്‍. മിക്കവാറും മുമ്പേ ഈ ഭാഗങ്ങള്‍ ഞാന്‍ പഠിച്ചിരിക്കുമെന്നുള്ളത് കൊണ്ടു അവരെ പഠിപ്പിച്ചു ഞാന്‍ വിഷയം ഉറപ്പാക്കും, അങ്ങനെ ആണെന്ന് തോന്നുന്നു എനിക്ക് അദ്ധ്യാപന തൊഴിലില്‍ താല്പര്യം ഉണ്ടായത്. ഇത് സന്ദര്ഭ വശാല്‍ പറഞ്ഞു എന്നെ ഉള്ളൂ.

ഇതെപ്പറ്റി ഓര്ക്കാന്‍ അടുത്തൊരവസരം ഉണ്ടായി. ടി കെ എമ്മിലെ അറുപതു കഴിഞ്ഞവര്‍ ആദ്യ മായി കോഴി ക്കോട്ടു കൂടിയപ്പോള്‍ അല്പം ഉയരം കുറഞ്ഞ ഒരാള്‍ എന്റെ അരികില്‍ വന്നു, “സാറിനു എന്നെ ഓര്മ്മയുണ്ടോ, ഞാന്‍ ഹുസൈനാണ്, നമ്മള്‍ ഒരേ ബാച്ച് ആണ്”, സാറേ വിളിച്ചതിനു അല്പം മുഷിഞ്ഞെങ്കിലും ഞാന്‍ അയാളെ ശ്രദ്ധിച്ചു. കാലത്തിന്റെ വികൃതികള്‍ എല്ലാവരിലും ഉണ്ടാ ക്കിയ മാറ്റങ്ങള്‍ പരസ്പരം തിരിച്ച റിയാന്‍ പോലും വയ്യാത്ത രീതിയിലാക്കിയിരിക്കുന്നു, എങ്കിലും ഞാന്‍ ഹുസയിനെ തിരിച്ചറിഞ്ഞു. അപ്പോള്‍ ആശാന്‍ പറയുന്നു : “ ഞാന്‍ തന്നെ സാറേ എന്ന് വിളിച്ചത് വെറുതെയല്ല, നിങ്ങള്‍ എന്നെ സഹായി ച്ചത് കൊണ്ടാണ് ഞാന്‍ എഞ്ചിനീയറിംഗ് പരീക്ഷ പാസായത് “ . കാര്യം എനിക്ക് മനസിലായില്ല, “ എനിക്ക് ഒരിക്കലും പാസാ കാന്‍ കഴിയുമെന്നു വിശ്വാസമില്ലാത്ത രണ്ടു വിഷയങ്ങള്‍, താനാണ് എന്നെ പഠിപ്പിച്ചത്, അത് കൊണ്ടു മാത്രമാണ് ഞാന്‍ ഒരു എഞ്ചിനീയര്‍ ആയതു “ എന്ന്. 

അപ്പോള്‍ ഞാന്‍ അന്ന് ചെയ്ത ഒരു നിസ്സാരകാര്യം ഒരാളിനെങ്കിലും പ്രയോജനപ്പെട്ടു എന്നറിയുന്നതില്‍ വളരെ സന്തോഷം, ആര്‍ ഈ സി യിലും മറ്റും ഓരോ വര്ഷവും നൂറിലധികം കുട്ടികളെ പഠിപ്പിച്ചിരുന്ന ഞാന്‍ അമ്പത് വര്ഷം മുമ്പ് ഒരു കൂട്ടുകാരന് (സഹലോഡ്ജന്) ചെയ്ത ചെറിയ സഹായം അദ്ദേഹം ഇന്നും ഓര്മ്മിക്കുന്നു എന്നത് തന്നെ അതീവ ഹൃദ്യം. നമ്മള്‍ നിസ്സാരമായി കണക്കാക്കുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്ക്ക് ജീവിതത്തില്‍ അഭ്യുദയം ഉണ്ടാക്കി ഉണ്ടാക്കുന്നു എന്നറിയുന്നത് തികച്ചും ചാരിതാര്ത്ഥ്യ ജനകം അല്ലെ? ഇത്തരം ചെറിയ വലിയ സംഭവങ്ങള്‍ ജീവിതം ജീവി ക്കാന്‍ കൊള്ളാവുന്നതാക്കുന്നു. 
 ദൈവത്തിനു നന്ദി.

6.ഹോസ്റ്റലിലെ റാഗിങ്ങും വഴിയിലെ പാമ്പും


കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് പഠിക്കാന്‍ എത്തിച്ചേര്ന്ന ഞങ്ങള്ക്കു മലയാള ഭാഷ തന്നെ പലതരത്തില്‍ ഉണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. തിരുവനന്തപുരത്തും പാലക്കാട്ടും ഉള്ള തമിഴ് ചുവയും, മലബാറിലെ അല്പം കൊങ്കണ്‍ അറബി ചുവയും തികച്ചും പുതിയതാ യിരുന്നു നാട്ടിന്പുറങ്ങളില്‍ നിന്ന് വന്ന ഞങ്ങള്ക്ക്.

ഞങ്ങളന്ന് കേട്ടതില്‍ ഏറ്റവും കൂടുതല്‍ ഓര്മ്മ നില്ക്കുന്നത് ‘കുണ്ടന്‍’ എന്ന പ്രയോഗം ആണ്. മനസിലാക്കിയെടതോളം ഈ വാക്കിനു നേരായ അര്ഥം പയ്യന്‍ അഥവാ ബാലന്‍ എന്ന് മാത്രമേ ഉള്ളൂ. പ്രൈവറ്റ് ബസില്‍ ‘ബയീല്‍ ( പുറകില്‍ ) ഒരു കുണ്ടന്‍ കേറി “ എന്ന് കിളി കണ്ടക്ടറോടു പറയുന്നത് സാധാരണം പക്ഷെ മലബാറില്‍ എന്നാല്‍ ഈ വാക്കിനു അത്ര മാന്യമല്ലാത്ത ഒരര്ഥം കൂടി ഉണ്ടായിരുന്നു എന്ന് പിന്നീട് മനസി ലായി. അല്പം ലൈംഗികം ആണ്, കാണാന്‍ നല്ല ഭംഗിയുള്ള പയ്യന്മാരെയാണ് ‘അവനൊരു കുണ്ടനാണ്’ എന്ന് പറയുന്നത്‌. ഇത്തരം പയ്യന്മാരെ ചിലര്‍ അനാശാസ്യ പ്രവര്ത്തികള്ക്ക് ഉപയോഗി ക്കുന്നു എന്ന് ഒരു ശ്രുതി കേട്ടിരുന്നു. ഇത്തരം പ്രാകൃതമായ ആവശ്യത്തിനു ചില പ്രായമായവര്‍ സ്ഥിരമായി ഒരു പയ്യനെ സൂക്ഷിച്ചിരുന്നുവത്രേ. അതിനെപറ്റി ഒരു കഥ . ഒരു പ്രായമായ ആളും തന്റെ കുണ്ടനും കൂടി ഒരു ഹോട്ടലില്‍ കയറി. നാടന്‍ ഹോട്ടല്‍ ആണ്. സപ്ലെയര്‍ പലഹാരങ്ങളു മായി എത്തി. “ അല്ലാ , എന്താ തിന്നുന്നത് , പരിപ്പു വട, ലഡ്ഡു, പഴം പൊരി ( തെക്ക് എത്തക്കാ അപ്പം ) എന്താണ് വേണ്ടത് ? പയ്യന് പരിപ്പുവട കൊടുക്കട്ടെ ” . പ്രായമായ ആള്‍: “ അയ്യോ ചതിക്കല്ലേ, അവനൊ രു ലഡ്ഡു കൊടുക്കൂ !” . എന്താണ് കാരണം എന്ന് ഊഹിച്ചാല്‍ മതി.

അന്ന് ചെറിയ തോതില്‍ റാഗിംഗ് ഹോസ്റ്റലില്‍ നടക്കുന്നുണ്ടായിരുന്നു. പ്രധാനമായും കുണ്ടന്‍ മാരാകാന്‍ യോഗ്യരായ വിദ്യാര്ഥികള്‍ ആയി രുന്നു റാഗിങ്ങിന് കൂടുതലും ഇരയായത്. വാര്ഡന്‍ ആയിരുന്ന ഒരദ്ധ്യാപകന്‍ ചെറിയ വില്ലനായിരുന്നു എന്ന് ജന സംസാരം. അദ്ദേഹത്തെ ‘ സ്വകാര്യമായി ‘ വട്ട വാള്‍” (round saw used in timber mills) എന്ന് വിളി ച്ചിരുന്നു. രാത്രി കാലം വൈദ്യുതി പോയാല്‍ ഉണ്ടാ യിരുന്ന ഒരു വിളി “ വട്ടവാള്‍ വരുന്നേ, കുണ്ട ന്മാര്‍ ഓടിക്കോ “ എന്നായിരുന്നു. ഏതാ യാലും ലോഡ്ജില്‍ താമസിച്ചിരുന്ന ഞങ്ങള്ക്ക്് റാഗിംഗ് ഭയക്കേണ്ട കാര്യം ഇല്ലായിരുന്നു.

പക്ഷെ ചില ആള്ക്കാ്രേ സ്ഥിരമായി വിഷമിപ്പിക്കുവാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാള്‍ മലബാ റില്‍ നിന്ന് വന്ന ഒരു ഇടത്തരം കുടുംബത്തില്‍ നിന്നായിരുന്നു, ആര്ഭാടവും ഒന്നും ഇല്ലാത്ത ലളിത ജീവിതം. പഠിക്കാന്‍ ബഹു കേമന്‍, അദ്ധ്യാപ കരുടെ യെല്ലാം കണ്ണിലുണ്ണി, നല്ല അനുസരണ, ഒന്നാ മത്തെ ബെഞ്ചില് സാറിന്റെ വായില്‍ നിന്ന് വീഴുന്ന എന്തും ( തുപ്പലുല്‍ടെ) വെട്ടി വിഴുങ്ങാന്‍ ദത്തശ്രദ്ധനായിരിക്കുന്ന മാതൃകാ വിദ്യാര്ഥി് . പക്ഷെ ഇയാളെ സ്ഥിരമായി ശല്യപ്പെടുത്താന്‍ അയാളുടെ നാട്ടുകാരനായ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ എന്റെ സുഹൃത്തിന്റെ ലോഡ്ജ് മുറിയില്‍ വന്നു അയാളെ കളിയാക്കുകയും സുഹൃത്ത്‌ പലപ്പോഴും പ്രതികരി ക്കുന്ന രീതി മോശമാതു കൊണ്ടു ശല്യം തുടരുകയും ചെയ്തു, എന്തിനു ചിലപ്പോള്‍ മുറിയില്‍ മൂത്രം ഒഴിച്ച് വരെ ശല്യം ചെയത് വന്നു. ഇക്കാരണത്താല്‍ നമ്മുടെ സുഹൃത്ത്‌ വര്ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം ലോഡ്ജ് മാറിയി രുന്നു. ശല്യം സഹിക്കവയ്യാതെ. എന്നാലും നമ്മുടെ സുഹൃത്ത്‌ ഇത്തരം തമാശകളോടുള്ള തന്റെ പ്രതികരണ രീതി മാറ്റിയില്ല, പുതിയ ലോഡ്ജിലും ശത്രു ശല്യം ചെയ്യാന്‍ ചെല്ലും. പാവം സുഹൃത്ത്‌. കളിയാക്കാന്‍ വരുന്ന ഒരാ ളിന് ഇര പ്രതികരിക്കുന്ന രീതി കൂടുതല്‍ കളിയാ ക്കാന്‍ ഉത്തേജകമായി തീരുന്നതിനു നല്ല ഒരു ഉദാഹരണം ആയിരുന്നു ഇത്.

ഞങ്ങളുടെ ലോഡ്ജിലെക്കുള്ള വഴി അത്ര നന്നായിരു ന്നില്ല, ശരിക്കും “മുള്ള് മുരട്‌ മൂര്ക്ക്ന്‍ പാമ്പ് “ ഉള്ള ഒരു ഇടവഴി. ടോര്ച്ചു ഇല്ലാതെ രാത്രിയില്‍ നടന്നു പോകാന്‍ വിഷമം, രാത്രി ഭക്ഷണം കഴിക്കാന്‍ പോയി ഒരിക്കല്‍ തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ ഒരു കൂട്ടുകാരനെ പാമ്പ് കടിച്ചു. പെട്ടെന്ന് പാമ്പ് രക്ഷപ്പെട്ടത് കൊണ്ടു ഞങ്ങള്‍ ഇനം ഏതാണെന്ന് കണ്ടില്ല. ഏതായാലും ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 24 മണി ക്കൂര്‍ നോക്കിയിട്ടേ വിഷത്തിനു മരുന്ന് കൊടുക്കു കയുള്ളൂ. എന്ത് വിഷമാണെന്ന് നോക്കി യിട്ട് മാത്രം എന്ന് ഡോക്ടര്‍ പറഞ്ഞു , പക്ഷെ രോഗി ഉറങ്ങാന്‍ പാടില്ല, കൂടെയുള്ളവര്‍ പാമ്പ് കടി കൊണ്ട കക്ഷി ഉറങ്ങാതെ നോക്കണം എന്ന് നിര്ദെശിച്ചു. ഞങ്ങള്‍ മാറി മാറി കക്ഷി ഉറങ്ങാതെ നോക്കിയിരുന്നു, അതിനിടയില്‍ തൊട്ടടുത്ത കട്ടിലിലെ ഒരു എക്സ് മിലിട്ടറിയെ കിട്ടി, അയാളുടെ പട്ടാളത്തിലെ വീര വാദങ്ങള്‍ കേള്ക്കാന്‍ അയാള്‍ സ്വന്തം പണം മുടക്കി ഞങ്ങള്ക്ക് ചായ വാങ്ങി തരുമായിരുന്നു, നമ്മുടെ ‘പാമ്പന്റെ’ ഉറക്കം കളയാന്‍ അയാള്‍ ഞങ്ങളെ കാര്യമായി സഹായിച്ചു. ഏതായാലും സുഹൃത്ത്‌ മൂന്നു നാല് ദിവസം കഴിഞ്ഞു വിഷമം ഒന്നുമി ല്ലാതെ ആശുപത്രി വിട്ടു, ഞങ്ങള്‍ പട്ടാളത്തിനോടു യാത്ര പറഞ്ഞു ലോഡ്ജിലെക്കും.

2017 മാർച്ച് 12, ഞായറാഴ്‌ച

5 : അല്പ്പം ചരിത്രവും അച്ചടക്ക പരിപാലനവും


 ആദ്യം ടി കെ എം കോളേജിന്റെ സ്ഥാപകന്റെയും കോളേജിന്റെയും ചരിത്രം. 
കൊല്ലം പട്ടണത്തില്‍ 1897 ജനുവരി 12 നു ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ വന്ന ആദ്യത്തെ മുസ്ലിം ആയറിയ പ്പെടുന്ന മാലിക് ദീനാറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. കശുവണ്ടി വ്യവസായവു മായി ബന്ധ പ്പെട്ടാണ് അദ്ദേഹം പ്രസിദ്ധനായത്‌. ഈ വ്യവസായ ത്തിലെ ആദ്യകാല നേതാക്കന്മാരില്‍ ഒരാളായിരുന്നു ശ്രീ മുസലിയാര്‍. ഒരു വ്യവസായ സാമ്രാജ്യം തന്നെ കെട്ടി ഉയര്ത്തിയിരുന്നു. അതി ന്റെ പിന്നില്‍ സ്ഥിരോ ത്സാഹവും അത്യപൂര്വമായ പ്ലാനിങ്ങും കാര്യ ശേഷി യും ഉണ്ടായിരുന്നു. കശു വണ്ടി വ്യവസായത്തില്‍ സ്വന്തമായി വികസിപ്പി ച്ചെടുത്തതും മറ്റു രാജ്യങ്ങളില്‍ നിന്ന് വേണ്ട മാറ്റങ്ങളോടെ സ്വീകരിച്ചതുമായ പല നൂതന ആശയങ്ങളും അദ്ദേഹം നടപ്പാക്കി. 1940 കളില്‍ ലോകത്തിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളായി ഒരു ല്കഷത്തിലധികം ജനങ്ങള്ക്ക് ‌ തൊഴില്‍ നല്കാന്‍ അദ്ദേഹം സ്ഥാപിച്ച ഫാക്ടറികളില്‍ കഴിഞ്ഞു. 

1956 ല്‍ സ്ഥാപിച്ച ടി കെ എം വിദ്യാഭ്യാസ ട്രസ്റ്റ് കൊല്ലത്തിനും സമീപ പ്രദേശങ്ങളിലും ഉള്ള സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു നല്കി‍യ സംഭാവനകള്‍ അത്യപൂര്വവവും അസാധാരണവുമാണ്. ഇന്ന് ട്രസ്റ്റിന്റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജ്, ടി കെ എം ആര്ട്ട്സ് & സയന്സ് കോളേജു , ടി കെ എം മാനെജ്മെന്റ് ഇന്സ്റ്റി ട്യുട്ട് , ടി കെ എം ഇന്സ്റ്റി ട്യുട്ട് ഓഫ് ടെക്നോളജി, ടി കെ എം സെക്കന്ററി സ്കൂള്‍, ടി കെ എം സെന്റിനറി പബ്ലിക് സ്കൂള്‍, ടി കെ എം സ്കൂള്‍ ഓഫ് ആര്ക്കിടെക്ചര്‍ എന്നിവയാണ്. . ക്രാന്തദര്ശിയായ ഈ മഹാനുഭാവന് പ്രണാമം. 

ടി കെ എം എഞ്ചിനീയറിംഗ് കോളേജിന്റെ  ആധാര ശില സ്ഥാപിച്ചത് 1956 ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്. കോളേജു ഉദ്ഘാടനം ചെയ്തത് 1958 ജൂലൈ 3 നു വിദ്യാഭ്യാസമന്ത്രി ഹുമായുന്‍ കബീര്‍. തുടക്കത്തില്‍ 120 കുട്ടികളും സിവില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബ്രാഞ്ചു കളും ആര് അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 2000 ലധികം കുട്ടികളും 200 ലധികം അദ്ധ്യാപകരും ഉണ്ട്. കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് ആയിരുന്നു ഇത്. കൊല്ലത്തു നിന്ന് കിഴക്ക് ആര് കിലോമീറ്റര്‍ ദൂരത്തില്‍ കൊല്ലം ചെങ്കോട്ട റെയില്വേ ലൈനിന്റെയും കൊല്ലം കൊട്ടാരക്കര റോഡിന്റെയും വശത്ത് ആണ് ഈ മഹത്തായ സ്ഥാപനം. മുഗള്‍ ശില്പാകലാ രൂപത്തിലാണ് കോളേജു കെട്ടിടം നിര്മ്മിച്ചിരിക്കുന്നത്. 

ടി കെ എമ്മിലെ അന്നത്തെ അച്ചടക്കം ഇന്നത്തെ സ്വകാര്യ കോളെജുകള്ക്ക് തികച്ചും മാതൃക ആയി രുന്നു. ആദ്യകാല പ്രിന്സിസപല്‍ മോര്ലിക തുടങ്ങി വച്ചതാണെന്നു കേട്ടിട്ടുണ്ട്. ഏതായാലും ഞങ്ങള്‍ അവിടെ ചേര്ന്ന്പ്പോള്‍ എം കെ എ ഹമീദ് സാര്‍ ആയിരുന്നു പ്രിന്സി

പല്‍. അഞ്ചു വര്ഷത്തെ പഠനത്തി നിടയ്ക്ക് പ്രിന്സിപ്പല്‍മാര്‍ മാറിയെ ങ്കിലും കോളേജിലെ അച്ചടക്കത്തിന് യാതൊരു കുറവും ഉണ്ടായില്ല, പഠിപ്പു മുടക്കും സമരത്തിന്റെ മുറവിളികളും ഇല്ല, മെറിറ്റ്‌ സീറ്റില്‍ വന്നാലും മാനെജ്മെന്റ് സീറ്റില്‍ വന്നാലും പഠിക്കുന്ന കാര്യത്തില്‍ ആരും പിന്നോക്കം അല്ല. എല്ലാവരും ക്ലാസില്‍ വരും.പൊതുവേ മാനേജ് മെന്റ് ക്വോട്ട യില്‍ മലബാറില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍. അതില്‍ മിക്കവാറും ഒരു പ്രത്യേക മതത്തില്‍ ഉള്ളവരായിരുന്നു. അതിന്റെ കാരണം അറിഞ്ഞു കൂടാ. മറ്റു പ്രൈവറ്റ് കോളജുകളില്‍ സംഭാവന വാങ്ങി യിരുന്നു എങ്കിലും ടി കെ എമ്മില്‍ അന്നും ഇന്നും പ്രവേശനത്തിന് സംഭാവന വാങ്ങിയതായി വാങ്ങുന്നതായി അറിവില്ല. ഇല്ലെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. 

പക്ഷെ ക്ലാസില്‍ എനിക്ക് ഒരു പ്രത്യേക അനുഭവം ഉണ്ടായി. എന്റെ പേര്‍ എമ്മില്‍ തുടങ്ങുന്നത് കൊണ്ടു പ്രവാചകന്റെ പേരായ മുഹമ്മദ്‌ എന്നു തുടങ്ങുന്ന കുറെയേറെ പേര്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു, ഒരു ഇങ്ങ്ലീഷ്‌ അദ്ധ്യാപകന്‍, എന്റെ പേര്‍ മുഹമ്മദ്‌ ജലീല്‍, മുഹമ്മദ്‌ നദീര്‍, മുഹമ്മദ്‌ അഷ്‌റഫ്‌, എന്നിങ്ങനെ തുടര്ച്ചയായി വിളിച്ചു, എന്നെ മുഹമ്മദ്‌ ദാസ് ആക്കി. പ്രവാചകനോട് ബഹുമാനം ഉണ്ടെങ്കിലും എന്റെ അച്ഛനും അമ്മയും നമ്മുടെ രാഷ്ട്രപിതാവിനോടുള്ള ബഹുമാന സൂചകമായി എനിക്കിട്ട പേര്‍ ഇങ്ങനെ നിര്ദ്ദയം മാറ്റുന്നതില്‍ നിശ്ശബ്ദമായി പ്രതിഷേധി ക്കാനെ എനിക്ക് കഴിഞ്ഞുള്ളു. ഏതായാലും ആ അദ്ധ്യാപകന്‍ അടുത്ത വര്ഷം ഐ എ എസ് കിട്ടി പോയി എന്ന് സമാധാനം. 

ഹമീദ് സാര്‍ അമേരിക്കയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം വാങ്ങിയ ശേഷമാണ് പ്രിന്സിാപ്പലായത്. ഇന്നത്തെപ്പോലെ പത്തു വര്ഷം അദ്ധ്യാപന പരിചയം ഉണ്ടായിരുന്നോ , ഇല്ലെന്നു തന്നെയാണ് തോന്നുന്നത്. സാറിന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി പോലും ഞങ്ങള്‍ കണ്ടിട്ടില്ല, ആറടി പൊക്കം, നല്ല ഉറച്ച ശരീരം ഇതെല്ലാം കൂടി ആകുമ്പോള്‍ ഒരു ചെറിയ ‘അയൂബ് ഖാന്‍’ (പാകിസ്ഥാനിലെ ഒരു മുന്‍ രാഷ്ട്രപതി പട്ടാള മേധാവി ) തന്നെ ആയിരുന്നു സാര്‍. സാര്‍ തെര്മോഡയനാമിക്സ് ക്ലാസ് ഞങ്ങള്ക്ക് രണ്ടാം വര്‍ഷം പഠിപ്പിച്ചിരുന്നു. ലെവിറ്റ് എഴുതിയ പുസ്തകമായിരുന്നു, റെഫറന്സ്മ. നല്ല അദ്ധ്യാപ കനും ആയിരുന്നു സാര്‍. 

അദ്ധ്യാപകര്‍ കുട്ടികളെക്കൊണ്ട് അവരവരുടെ ്അദ്ധ്യാപനം വിലയിരുത്തി അദ്ധ്യാപനരീതി യിലെ കുറ്റവും കുറവുകളും കണ്ടു പിടിച്ചു തിരുത്താന്‍ വേണ്ടി ഒരു ചോദ്യാവലി പഠിപ്പിച്ചു തുടങ്ങി മൂന്നു മാസത്തിനകം എല്ലാ അദ്ധ്യാപകരും കുട്ടികളെക്കൊണ്ട് പൂരിപ്പിച്ചു വാങ്ങണമായിരുന്നു. തെറ്റുകള്‍ മനസിലാക്കി മുന്നോട്ടു പോകാന്‍ ഇത് പുതിയ അദ്ധ്യാപകരെ സഹായിച്ചിരുന്നു. അദ്ധ്യാപ കര്‍ മാത്രം കുട്ടികളുടെ പേര് വക്കാതെ എഴുതി ശേഖരിച്ച ഈ ചോദ്യാവലി ഒരു വര്ഷം ടി കെ എമ്മില്‍ തന്നെ അദ്ധ്യാപകനായി ജോലി ചെയ്ത എനിക്ക് എന്റെ തൊഴിലില്‍ വളരെ പ്രയോജനക രമായിരുന്നു, പ്രത്യേകിച്ചും ഞാന്‍ ആദ്യം ക്ലാസ് എടുത്ത അവസാന വര്ഷ കുട്ടികളുടെ, തലേ വര്ഷം വരെ എന്റെ കൂടെ കളിച്ചു നടന്നവരുടെ ആത്മാര്ഥമായ അഭിപ്രായങ്ങള്‍ എന്റെ തൊഴില്‍ പാകപ്പെടുത്താന്‍ വളരെയധികം പ്രയോജനം ചെയ്തു എന്ന് പറയാന്‍ സന്തോഷം ഉണ്ട്. വിദേശ രാജ്യങ്ങളില്‍ മാത്രം അന്ന് അപൂര്വം നില നിന്ന ഈ രീതി കേരളത്തിലെ ഈ ചെറിയ പ്രൈവറ്റ് കോളേജില്‍ ഉണ്ടായിരുന്നു എന്നത് തികച്ചും ശ്ലാഖനീയമായിരുന്നു. 

ഇപ്പോള്‍ മിക്കവാറും എല്ലാ സ്ഥാപങ്ങളിലും വിദ്യാര്ഥി കള്‍ അദ്ധ്യാപകരെ വിലയിരുത്തു കയും വര്ഷത്തിലൊരിക്കലെങ്കിലും അവരുടെ അദ്ധ്യാപന, ഗവേഷണ ഭരണ പരമായ നേട്ടങ്ങള്‍ വിലയിരുത്തുകയും ( Annual appraisal or evaluation ) ചെയ്യേണ്ടത് നിര്ബന്ധമാണ്. ഏതാണ്ട് മുപ്പതു വര്ഷത്തിനു ശേഷം എന്‍ ഐ ടി യില്‍ അക്കാഡ മിക് ആഡിറ്റ് തുടങ്ങാന്‍ ഞാന്‍ അക്കാഡമിക് ഡീന്‍ ആയിരുന്നപ്പോള്‍ മുന്കയ്യെടുത്തപ്പോള്‍ ചില അദ്ധ്യാപകരില്‍ നിന്നെങ്കിലും ഉണ്ടായ എതൃപ്പ് വളരെ ശക്തമായിരുന്നു. ഇത്തരം പദ്ധതികള്‍ കുറ്റം കണ്ടുപിടിക്കാനല്ല, കുറ്റവും കുറവും മനസിലാക്കി സ്വയം നന്നാകാന്‍ അവസരം ഉണ്ടാക്കാനാണ് സഹായിക്കുന്നത് എന്ന് മനസിലാക്കാന്‍ സ്വയംഭരണം ഉള്ള എന്‍ ഐ ടി യില്‍ പോലും ആള്ക്കാര്‍ എതിര്ക്കുന്നു എന്നത് വേദനാ ജനകം തന്നെ. 

ഹമീദ് സാറിന്റെ അച്ചടക്കത്തെപറ്റി പല കഥകളും ഉണ്ട്. ക്ലാസ് നേരത്തെ വിടുന്നതോ ക്ലാസില്ലാതെ കുട്ടികളെ പുറത്തു വിടുന്നതും ഒക്കെ കര്ശന മായി തടഞ്ഞിരുന്നു . ലൈബ്രറിയില്‍ കൈലി / ലുങ്കി ഉടുത്തു വരരുത് എന്ന് കര്ശനമായ നിര്ദെ്ശം ഉണ്ടായിരുന്നു. ഒരു വൈകുന്നേരം ഏഴു മണിക്ക് സാര്‍ ലൈബ്രറിയില്‍ വന്നു, മുകളിലത്തെ നിലയില്‍ വായിച്ചു കൊണ്ടിരുന്ന ആള്ക്കാരെ ശ്രദ്ധിച്ചു. നോക്കുന്നത് മുഖത്തല്ല, മേശക്കടിയില്‍ ആയിരുന്നു, രണ്ടു പേരെ കയ്യോടെ പിടിച്ചു. അവരുടെ ലുങ്കി അഴിച്ചു വാങ്ങി അര്ധ്രനഗ്നരായി ഹോസ്റ്റലിലേക്ക് നടത്തി എന്ന് കേട്ടിട്ടുണ്ട്. ഏതായാലും അന്ന് പെണ്കു ട്ടികള്‍ ടി കെ എമ്മില്‍ പ്രവേശനം വാങ്ങിയിരുന്നില്ല. ( ആദ്യത്തെ ബാച്ച് പെണ്കുിട്ടികള്‍ 1971 ലാണ് പാസായത് എന്ന് തോന്നുന്നു, ഞങ്ങള്‍ മൂന്നാം വര്ഷം ആയപ്പോള്‍. അതിന്റെ തമാശകള്‍ പിന്നാലെ. ,

4 : വിരുതന്മാരായ ചില വിദ്യാര്ഥി‍കളും പാവം അദ്ധ്യാപകരും


ഏതായാലും സാറന്മാരെ പറ്റി ‘അപഖ്യാതി’ പറഞ്ഞു തുടങ്ങിയില്ലേ? നമ്മുടെ സീനിയേര്സിന്റെ ഇടയില്‍ അദ്ധ്യാപകരെപറ്റി ( ഞാന്‍ പഠിച്ച കോളേജിലെ അല്ല) പറഞ്ഞു കേട്ടിട്ടുള്ള ചില കഥകള്‍ പറയാം. പുതിയതായി ജോലിക്ക് ചേരുന്ന അദ്ധ്യാപകര്ക്ക് ആദ്യത്തെ ക്ലാസുകളില്‍ ഉണ്ടായ ചില അനു ഭവങ്ങളാകട്ടെ ആദ്യം. ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ എനിക്കും ഇതുപോലെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറയാനാവില്ല. 

1. പുതിയ ലേഡി ടീച്ചര്‍ 

ഒരു പുതിയ ചെറുപ്പക്കാരിിയും സുന്ദരിയുമായ ലേഡി ടീച്ചര്‍ പഠിപ്പിക്കാന്‍ വരുന്നു. പ്രൊഫസര്‍ വന്നു ശ്രീമതിയെ പരിചയപ്പെടുത്തിയതിനു ശേഷം പോയി. അവര്‍ മെല്ലെ ക്ലാസ് തുടങ്ങുന്നു. 

ടീച്ചര്‍ ഇങ്ങനെ തുടങ്ങി : “സുഹൃത്തുക്കളെ, ഞാന്‍ ഒരു പക്ഷെ നിങ്ങളെക്കാള്‍ ഒന്നോ രണ്ടോ വര്ഷം മാത്രം പ്രായം കൂടുതല്‍ ഉള്ളയാളാണ്. ഇന്നലെയെന്നോണം നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്നെ നിങ്ങള്‍ ഒരു സുഹൃത്തായി കണക്കാക്കണം സാധാരണ അദ്ധ്യാപിക വിദ്യാര്ഥി ബന്ധത്തെക്കാള്‍ സുഹൃദ് ബന്ധം ആണ് ഞാനാഗ്രഹിക്കുന്നത് “
പുറകിലത്തെ ബെന്ചില്‍ നിന്ന് “ അല്ല ബീഡി ഉണ്ടോ ടീച്ചറെ ഒന്നെടുക്കാന്‍, തീപ്പെട്ടി എന്റെ കയ്യില്‍ ഉണ്ട് “

മറ്റൊരാള്‍ : “ടീച്ചര്‍ വെറുതെ പഠിപ്പിച്ചു വിഷമിക്കേണ്ട, ചുമ്മാ ഞങ്ങളുടെ മുന്നില്‍ അങ്ങനെ അങ്ങ് നിന്നാല്‍ മതി , ഞങ്ങള്‍ തനിയെ പടിച്ചു കൊള്ളാമല്ലോ. (എന്താണ് പഠിക്കുന്നത് ?)

2. കുട്ടിമാഷിന്റെ ആദ്യത്തെ ക്ലാസ് 

അദ്ധ്യാപക ജോലിയില്‍ ചേര്ന്ന ശേഷം ആദ്യത്തെ ദിവസങ്ങളില്‍ പഠിപ്പിക്കാന്‍ വേണ്ടി പോകുമ്പോള്‍ മിക്കവാറും എല്ലാവര്ക്കും ഉണ്ടാകാവുന്ന ഒരനു ഭവം ഇതാണ്. ക്ലാസ് എടുക്കാന്‍ എത്ര കൂടുതല്‍ തയാറായാലും ഒരു മണിക്കൂര്‍ തികച്ചും ക്ലാസ് എടുക്കാന്‍ കഴിയാറില്ല, ‘മരുന്ന്’ തീര്ന്നു പോകുക’ എന്നാണു ഞങ്ങളുടെ കോഡ് ഭാഷ ഇതിനു. 

ഒരു കുട്ടിമാഷിന്റെ അനുഭവം. ലാബ് ക്ലാസ് ആണ്, പ്രൊഫസര്‍ ശരിക്കും വളരെ കണിശക്കാരനാണ്, ക്ലാസ് ഫ്രീ വിടുന്നതിനു തീരെ എതിര്. മൂന്നു മണി ക്കൂര്‍ ഉള്ള ലാബ്‌ ആണ്. കുട്ടിമാഷ്‌ ആദ്യം കുട്ടി കളെ ലാബില്‍ കൊണ്ടു പോയി അവിടത്തെ പ്രധാന ഉപകരണങ്ങളും മറ്റും കാട്ടി കൊടുത്തു , വിശദീകരിച്ചു, അര മണിക്കൂര്‍ കഴിഞ്ഞു. കൂടുത ലൊന്നും പറയാന്‍ ഇല്ല. അദ്ദേഹം പറഞ്ഞു : ഇനി നമ്മള്‍ക്ക് ലെക്ചര്‍ ഹാളില്‍ പോകാം.” . എല്ലാവരെയും കൂട്ടി അദ്ദേഹം അടുത്തുള്ള ലെക്ചര്‍ ഹാളില്‍ എത്തി, അവിടെ ബോര്ഡ് ഉള്ളതു കൊണ്ട് ചില ഉപകരണങ്ങളുടെ ചിത്രം വരച്ചു. കുട്ടികളെ കൊണ്ടു അത് വരപ്പിച്ചു കുറെ സമയം ലെക്ചര്‍ ചെയ്തു, പിന്നെയും അര മണി ക്കൂര്‍ കൊണ്ടു മരുന്ന് കഴിഞ്ഞു. ഇനി നമുക്ക് ലാബില്‍ പോകാം എന്നായി മാഷ്‌. എല്ലാവരും വീണ്ടും ലാബിലേക്ക്. ലാബില്‍ എത്തി വീണ്ടും എന്തൊക്കെയോ പറഞ്ഞു കുറച്ചു സമയം കഴിഞ്ഞു. അപ്പോള്‍ ഇനി നമുക്ക് ഇതിന്റെ യൊക്കെ ചിത്രം വരക്കാം, അതിനു വേണ്ടി വീണ്ടും ലെക്ചര്‍ ഹാളില്‍ പോകാന്‍ എല്ലാവ രോടും പറഞ്ഞു. അപ്പോള്‍ കൂട്ടത്തില്‍ അല്പം വികൃതികളായ മൂന്നുപേര്‍ ലാബില്‍ തന്നെ നിന്നു. 

ഏതാനും മിനുട്ടു കള്‍ കഴിഞ്ഞു, അതാ വരുന്നു പ്രൊഫസര്‍ ലാബിലേക്ക്! മുന്കാപിയും അച്ചടക്ക ക്കാരനുമായ പ്രൊഫസരെക്കണ്ട് അവര്‍ ഒന്നമ്പ രന്നു. എന്നാലും സമചിത്തത വിടാതെ നിന്ന് . “ എന്താടോ ഇവിടെ നില്ക്കുന്നത്, ക്ലാസൊന്നും ഇല്ലേ ? 
അവര്‍ : അല്ലാ സാറേ ഞങ്ങളുടെ പുതിയ മാഷ്‌ ആദ്യം ഇവിടെ ലാബില്‍ വന്നു, അര മണിക്കൂര്‍ കഴിഞ്ഞു ലെക്ചര്‍ ക്ലാസില്‍ പോയി, അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു ലാബില്‍ വന്നു, ഇപ്പോള്‍ അവര്‍ വീണ്ടും ലെക്ചര്‍ ഹാളില്‍ പോയിരിക്കുകയാണ്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്തിനാണ് എന്ന് കരുതി ഞങ്ങള്‍ ഇവിടെ നിന്ന താണ്. അവര്‍ ഇപ്പോള്‍ തന്നെ തിരിച്ചു വരും? 
ഇത് പറഞ്ഞു തീരുംപോഴെക്ക് അതാ വരുന്നു നമ്മുടെ പുതിയ മാഷും മറ്റു കുട്ടികളും !!!!! ചൂടനായ പ്റൊഫസറും ചിരിച്ചുപോയി.

3. കടുവയെ പിടിച്ച കിടുവകള്‍ 

മേല്പറഞ്ഞ കഥയിലെ മൂന്നു വില്ലന്മാര്‍ പ്രഫസരുടെ ക്ലാസില്‍ ഒരു പണി ഒപ്പിച്ചു. ലെക്ചര്‍ ക്ലാസ് ആണ്, ലാബിന്റെ തൊട്ടടുത്തുള്ള ഗ്യാലറി രീതിയില്‍ പടിപടിയായി ബെഞ്ചും ഡിസ്കും പിടിപ്പിച്ച ക്ലാസ്. കൂടുതലും പഴയ സര്ക്കാര്‍ കോളേജുകളില്‍ കാണുന്നതു. പുറകിലത്തെ ബെഞ്ചുകളില്‍ വെളിച്ചം വളരെ കുറവായിരിക്കും, നമ്മുടെ സഖാക്കള്‍ സ്ഥിരം അവിടെയെ ഇരിക്കൂ തമാശ ഒപ്പിക്കാന്‍. 
ഒരു ദിവസം സാര്‍ ഘോരഘോരം ലെക്ചര്‍ ചെയ്യുന്ന സമയത്ത് , ഒരു മുണ്ട് കൈമാറി മാറി അദ്ദേഹ ത്തിന്റെ മുന്പില്‍ എത്തി. പ്രൊഫസര്‍ കോപം കൊണ്ടു വിറച്ചു. “ ഞാന്‍ അവനെ പിടിച്ചു കൊള്ളാം” . എന്ന് പറഞ്ഞു മുണ്ട് മടക്കി മേശയുടെ വലിപ്പില്‍ വെച്ച് ക്ലാസ് തുടര്ന്നു . കക്ഷിയെ പിടിച്ചാല്‍ ഉള്ള കുഴപ്പങ്ങളെപറ്റി മൂവരും ബോധവാന്മാരാണ്. ഇന്നത്തെപ്പോലെ സംഘടനയും സമരവും ഇല്ല. കോളേജില്‍ നിന്ന് പുറത്തു പോവാന്‍ വരെ കാരണമാവാം. മൂവര്‍ സംഘം ആലോചിച്ചു ഒരു വഴി കണ്ടു പിടിച്ചു.

ക്ലാസ് തീരുന്നതിനു പത്തു മിനുട്ട് മുമ്പ് ഒരാള്‍ എഴുനേറ്റു മെല്ലെ സാറിന്റെ അടുത്തെത്തി. സാര്‍ എനിക്ക് തല ചുറ്റുന്നു, എന്ന് പറഞ്ഞു കാര്യമായി അഭിനയിച്ചു മുന്നോട്ടു വന്നു. “ശരി താന്‍ പൊക്കോ, ആരെങ്കിലും കൂട്ടിനു വേണോ” എന്ന് ചോദിച്ചു, ഇതിനടയില്‍ കക്ഷി ബോധം കേട്ട് നിലത്തു വീണു. എല്ലാവരും സ്തബ്ധരായി, നമ്മുടെ മൂവരില്‍ ഒരാള്‍ വീണ സഖാവിനെ പൊക്കി എടുത്തു പുറത്തേക്ക് പോയി. അതില്‍ ഒരാള്‍ തിരിച്ചു വന്നു അവനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പ്രൊഫസരുടെ കാറിന്റെ താക്കോലും, അത്യാവശ്യച്ചിലവിനു കുറച്ചു പണവും വാങ്ങി നേരെ വണ്ടിയില്‍ എത്തി. മറ്റെയാള്‍ ഈ ബഹളത്തിനിടയ്ക്ക്, മുണ്ടും മേശവലിപ്പില്‍ നിന്നെടുത്തു നഗ്നനായയാള്ക്ക് കൊടുത്തു കൂട്ടത്തില്‍ ചേര്ന്നു. . ചുരുക്കത്തില്‍ പ്രൊഫസരുടെ ചിലവില്‍ അദ്ദേഹത്തിന്റെ കാറില്‍ ടൌണ്‍ ചുറ്റി ഇന്ത്യന്‍ കോഫീ ഹൌസില്‍ പോയി മസാല ദോശയും അടിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞു അവര്‍ തിരിച്ചെത്തി , സാറിനു നന്ദി പറഞ്ഞു താക്കോല്‍ തിരിച്ചു കൊടുത്തു, കൂട്ടുകാരന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല, രാവിലെ പ്രാതല്‍ കഴിക്കാത്തത് കൊണ്ടാണെന്ന് വിശദീ കരണവും . പാവം പ്രൊഫസര്‍ എല്ലാം വിശ്വസിച്ചു !!!

ഇങ്ങനെ പാവം സാറന്മാരെ കളിപ്പിക്കുന്ന എത്ര വീരന്മാര്‍ , അന്നും ഇന്നും !!

3 : ആദ്യ ദിവസത്തെ അനുഭവങ്ങള്‍


എഞ്ചിനീയറിംഗ് എന്നാല്‍ അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നറിയാത്ത ഒരു കൂട്ടം കുഞ്ഞാടുകളാ യിരുന്നു, ഞങ്ങളില്‍ മിക്കവരും. രാവിലെ കുളി ച്ചു പുതിയ പാന്റും ഷര്ട്ടും മറ്റും ധരിച്ചു ക്ലാസി ലേക്ക് ഭയപ്പെട്ടു കയറിച്ചെന്നു. പലരും പാന്റു തന്നെ ആദ്യം ഇടുന്നവരായിരുന്നു, അതിന്റേതായ അസ്ക്യത വ്യക്തവുമായിരുന്നു. അന്ന് സെമസ്റര്‍ സമ്പ്രദായമല്ല, വര്ഷാ്ന്തം മാത്രമേ പരീക്ഷയുള്ളൂ. അഞ്ചു വര്ഷ സംയോജിത കോര്സായിരുന്നു. ഒരു വര്ഷത്തെ പ്രീ യൂനീവേര്സിറ്റി കഴിഞ്ഞു. ഇടയ്ക്ക് കുറച്ചു നാള്‍ പ്രീയുനിവേര്സിുറ്റി കഴിഞ്ഞു പ്രീ പ്രൊഫഷണല്‍ എന്ന ഒരു കോര്സ് ഉണ്ടായിരുന്നത് നിറുത്തിയാണ് അഞ്ചു വര്ഷസ സംയോജിത കോര്സ്ര ആയതു. 

എല്ലാവരെയും ഒരുമിച്ചു വിളിച്ചു ബാച്ച് തിരിച്ചു അതതു ക്ലാസ്സിലേക്ക് കയറ്റി, ഞങ്ങളുടെ നാട്ടില്‍ താറാവിനെ കൂട്ടില്‍ കയറ്റുന്നത് പോലെ എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. പരസ്പരം പരിചയപ്പെടുത്തലിനു ശേഷം ക്ലാസ്സിലേക്ക് നയിച്ചത് ഓര്മ്മി ക്കുന്നു. ആദ്യത്തെ ക്ലാസ് ജി ജോര്ജു സാറിന്റെ ഡ്രായിംഗ് ക്ലാസ്. സാറിന്റെ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു “ ഈ വര്ഷം നിങ്ങള്‍ ഒരേ ഒരു എഞ്ചിനീയറിംഗ് വിഷയം മാത്രമേ പഠിക്കുന്നുള്ളൂ. അത് ജ്യോമെട്രിക്കല്‍ ഡ്രായിംഗ് ആണ്. കേരളത്തില്‍ ഈ വിഷയം അറിയാവുന്ന ഒരൊറ്റ അദ്ധ്യാപകനെ ഉള്ളൂ. അത് പ്രൊഫ രാജാരാമനാണ്. അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത് “ എന്നിങ്ങനെ പോകുന്നു സാറിന്റെ പ്രസംഗം. ക്ലാസില്‍ വരുമ്പോള്‍ കൊണ്ടു വരേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ്. T (ടി) സ്കയര്‍ ,(Mini drafter അന്ന് പ്രചാരമില്ല) H, 2H, 3H ഇനത്തില്‍ മൂന്നു പെന്സില്‍, വീനസ് തന്നെയായിരിക്കണം അതില്‍ ഒന്ന് മാത്രം round edge ( മുന വട്ടത്തില്‍ ആക്കിയത് ) മറ്റു രണ്ടും chisel edge ( ഉളി മാതിരി പരന്ന മുന), ഒരു റബര്‍ , ഒരു കഷണം പഴം തുണി, ഇന്സ്ട്രു മെന്റ് ബോക്സ്‌, ( വിദേശ നിര്മ്മിതം തന്നെ സ്റ്റെട്ലര്‍ ആണ് മെച്ചം), ഡ്രായിംഗ് പിന്‍ ( അന്ന് ക്ലിപ്പുകള്‍ പ്രചാരമില്ല ) ആറെണ്ണം എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. പുതിയതായി വന്നതായതു കൊണ്ടു എല്ലാവരുടെയും കുപ്പായം എല്ലാം പുതിയതാണല്ലോ. പഴം തുണിക്ക് പകരം പുതിയ തുണിമതിയോ എന്നു ചോദിക്കാന്‍ പോലും കുട്ടികള്ക്ക് ഭയം . ഡ്രായിംഗ് ഷീറ്റില്‍ ബോര്ഡര്‍ വരക്കുന്നതും താഴെ വലത്തേ മൂലയില്‍ പേരും മറ്റു വിവരങ്ങള്‍ എഴുതുന്നതും എല്ലാം പറഞ്ഞു തന്നു മൂന്നു മണിക്കൂര്‍ ഭയന്ന് വിറച്ച് ക്ലാസില്‍ ഇരുന്നു.

അന്ന് ടി കെ എമ്മില്‍ 15-20 കുട്ടികള്ക്ക് ഒരൂ ട്യൂട്ടര് അഥവാ അഡ്വൈസര്‍, ക്ലാസ്സിനാകെ ഒരു സീനിയര്‍ അഡ്വൈസര്‍ എന്നിങ്ങനെ ഒരു ട്യുട്ടോ റിയല്‍ സമ്പ്രദായം ഉണ്ടായിരുന്നു. കുട്ടികളുടെ എല്ലാ വിഷമങ്ങളും (പഠന സംബന്ധമോ വ്യക്തി പരമോ എന്തും ) അറിഞ്ഞു വേണ്ട പ്രതിവിധി പറഞ്ഞു തരാനും സഹായിക്കാനും ഈ അഡ്വൈസര്‍ സമ്പ്രദായം വളരെ ഫലപ്രദമായിരുന്നു. പ്രത്യേകിച്ചും മൂന്നാം വര്ഷം ബ്രാഞ്ച് തിരിഞ്ഞു കഴിയു മ്പോള്‍. ഒന്നാം വര്ഷക്കാരുടെ സീനിയര്‍ അഡ്വൈസര്‍ ആയിരുന്നു സുബ്രമണ്യന്‍ സാര്‍. ഫിസിക്സ് ആണ് വിഷയം എന്നാല്‍ അദ്ദേഹം അക്ഷരാര്ത്ഥത്തില്‍ ഉപദേശം ( Advice ) തന്നു ഞങ്ങളെ ശ്വാസം മുട്ടിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. അച്ചടക്കം പരീക്ഷ എന്നിവ യെപ്പറ്റി എന്തെങ്കിലും പറയാന്‍ ഉണ്ടാവും. പറഞ്ഞു തുടങ്ങിയാല്‍ ഒരു മണിക്കൂര്‍ ക്ലാസ്സില്‍ പകുതിയും ഇത് തന്നെ ആയിരിക്കും എന്നും. പലപ്പോഴും ഫിസിക്സ് സിലബസില്‍ ഉണ്ടായിരുന്ന ഭാഗത്തിന്റെ മൂന്നി ലൊന്നു പോലും അദ്ദേഹം ക്ലാസില്‍ എടുത്തിട്ടുണ്ടായിരുന്നില്ല. അവസാനം പരീക്ഷയ്ക്ക് എല്ലാവരും വിഷമിച്ചപ്പോള്‍ ഇതെല്ലാം ‘out of syllabus’ ആണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു, സാര്‍, യുനിവേര്സിറ്റിക്കു എഴുതാമെന്നു പറഞ്ഞു .

ജി ജോര്ജു സാറിനെ പറ്റി മറ്റു ചില കഥകള്‍ ഞങ്ങള്‍ പിന്നീട് കേട്ടത് ഓര്മ്മിക്കുന്നു. സാറിന്റെ കാറൊരു കറുത്ത ( സാറിനോളം തന്നെ )പഴയ മോറിസ് മൈനരോ മറ്റോ ആയിരുന്നു, അദ്ധ്യാപ കരില്‍ പോലും അപൂര്വ്വം ആള്ക്കാര്ക്ക് മാത്രമേ അന്ന് കാര്‍ സ്വന്തമായി ഉള്ളു. പക്ഷെ ഈ കാര്‍ അത്യപൂര്വം തന്നെ ആയിരുന്നു..ഒന്നാമതായി ആ കാറില്‍ ശബ്ദമുണ്ടാക്കാ ത്തതായി അതിന്റെ ഹോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ഭാഗം അതാതിന്റെ ഫീക്വന്സിയില്‍ ശബ്ദം ഉണ്ടാക്കിയിരുന്നു. ബാറ്ററി ചാര്ജു കുറവായത് കൊണ്ടു പലപ്പോഴും വണ്ടി തനിയെ സ്റ്റാര്ട്ട് ആവുകയില്ല, തള്ളി സ്റ്റാര്ട്ട് ആക്കണം. സാര്‍ പലപ്പോഴും കുട്ടികളെ ടൌണിലേക്ക് ലിഫ്ടു കൊടുക്കാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കാറണ്ട്. ഒരിക്കല്‍ പോയവരാരും പിന്നീട് അതില്‍ കേറിയതായി കേട്ടിട്ടില്ല. കാരണം മൂന്നാം കുറ്റിയിലും രണ്ടാം കുറ്റിയിലും കയറ്റം കേറുമ്പോള്‍ വണ്ടി നില്ക്കും വണ്ടി വീണ്ടും സ്ടാര്ട്ട് ആക്കാന്‍ കൂടെ കയറിയ കുട്ടികള്‍ വണ്ടി തള്ളി കൊടുക്കണം , അത് കൊണ്ടു തന്നെ.

പലപ്പോഴും വണ്ടിയുടെ പുറകിലത്തെ സീറ്റ് ഇളക്കിയിട്ടിരിക്കും, ചിലപ്പോള്‍ സീറ്റ് കാണുകയും ഇല്ല, കാരണം സാര്‍ ഇത് അടൂരോ മറ്റോ ഉള്ള വീട്ടില്‍ പോകുമ്പോള്‍ കോഴി , ചക്ക, കപ്പ മുതലായ സാധനങ്ങള്‍ കയറ്റി കൊണ്ടു വരാന്‍ ലോറി ആയും ഉപയോഗിക്കുന്നു എന്ന് സാരം. അത് കൊണ്ടു മിക്കവാറും തിങ്കളാഴ്ച പുറകിലത്തെ സീറ്റ് ഉണ്ടാവുകയില്ല. വാരാന്ത്യത്തില്‍ വീട്ടില്‍ പോയി സാധനങ്ങള്‍ ചിലപ്പോള്‍ വണ്ടിയില്‍ തന്നെ കാണുകയും ചെയ്യും. 

പിന്നെ മറ്റൊരു കാര്യം ഫിസിക്സിലെ സുബ്രമണ്യം സാറിന്റെ വിഷയം, രണ്ടാം വര്ഷ പരീക്ഷ. സാര്‍ പഠിപ്പിച്ചതില്‍ മിക്ക കുട്ടികള്ക്കും അഞ്ചില്‍ ഒരു ചോദ്യം പോലും എഴുതാന്‍ പറ്റിയില്ല, പതിവ് പോലെ out of syllabus മുറവിളി. ഇത്തവണ അത് ശരിക്കും സത്യമായിരുന്നു. ഞങ്ങള്‍ കാര്യം ബോധിപ്പിച്ചു. സാര്‍ കാര്യമായി യൂണിവേര്സിറ്റി ക്കു എഴുതി എന്ന് തോന്നുന്നു. കഷടിച്ചു രണ്ടു ചോദ്യം ഒപ്പിച്ചെഴുതിയ എനിക്ക് പരീക്ഷയ്ക്ക് 91/100 മാര്ക്ക് , മിക്കവാറും എല്ലാവരും പാസായി, ബ്ലാങ്ക് പേപ്പര്‍ കൊടുത്ത വര്‍ ഒഴിച്ചു. അങ്ങനെ ചില അത്ഭുതങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു. 

ഒരു ക്ഷമാപണം: ഈ വന്ദ്യ ഗുരുക്കന്മാര്‍ രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒരാള്‍ രണ്ടു വര്ഷം മുമ്പ് കൊല്ലത്തു വച്ചും മറ്റൊരാള്‍ അമേരിക്കയില്‍ കുട്ടികളോടൊപ്പം താമസിക്കുമ്പോഴും വാര്ധക്യകാല അസുഖം കൊണ്ടും മരിച്ചു. ഞാന്‍ ഇവരെപ്പറ്റി മോശമായി ചിത്രീകരിക്കുന്നു എന്ന് തോന്നരുത്. അന്ന് ഞങ്ങള്ക്കുണ്ടായ അനുഭവം എഴുതിയെന്നെ ഉള്ളൂ. സ്വര്ഗത്തില്‍ ഇരുന്നു കൊണ്ടു അവര്‍ എനിക്ക് മാപ്പ് നല്കുുമെന്ന് എനിക്കു തീര്ച്ചയുണ്ട്, എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരുന്ന കാലം മുഴുവന്‍ ഡ്രായിംഗ് എന്റെ ദൌര്ബല്യം ആയിരുന്നു എങ്കിലും ഒരു എഞ്ചിനീയരുടെ ഭാഷയായ ഡ്രായിങ്ങിന്റെ പ്രാധാന്യം അദ്ദേഹം ഞങ്ങള്ക്ക് പറഞ്ഞു തന്നു. പില്ക്കാലത്ത്‌ അദ്ധ്യാപകനാകാന്‍ വിധിക്കപ്പെട്ട ഞാന്‍ പഠിപ്പിച്ച കുട്ടികളും എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞിട്ടോ വിചാരിച്ചിട്ടോ ഉണ്ടാകാം, സംശയമില്ല. ഇതൊക്കെ ഒരു തരം നിര്ദ്ദോഷഫലിതമായി കാണാനുള്ള ഹൃദയ വിശാലത അദ്ധ്യാപകര്ക്കുണ്ടാവും തീര്ച്ച .

എഞ്ചിനീയറിംഗ് കോളേജിലെ ഓര്മ്മ കള്‍ - 2 :

                                     കിടച്ചത്‌ കല്യാണം


വൈദ്യശാസ്ത്രമായിരുന്നു അച്ഛന്റെയും ജ്യെഷ്ടന്റെയും എന്റെയും ഒന്നാമത്തെ ആഗ്രഹം. പ്രത്യേകിച്ചും ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അമ്മ രോഗത്തോടു പൊരുതി പരാജയപ്പെട്ട സാഹചര്യത്തില്‍ വീട്ടില്‍ ഒരാളെങ്കിലും ഡോക്ടര്‍ ആകണമെന്നുള്ള ആഗ്രഹം വളര്ത്തിയിരുന്നു. ഇപ്പോഴും മനുഷ്യ സ്നേഹിയായ കഴിവുള്ള ഒരു ഡോക്ടരുടെ ജോലി മറ്റേതൊരു സേവനത്തെക്കാളും മഹത്തരമായി തന്നെ ഞാന്‍ കാണുന്നു. സാമ്പത്തിക നേട്ടം അന്നും ഇന്നും ഒരു പ്രധാന വിഷയമായിരുന്നില്ല എന്നത് സത്യം മാത്രം. നിര്ഭാഗ്യവശാല്‍ അത് സാധിച്ചില്ല. അന്ന് ഹൈക്കോടതി യില്‍ ആറേഴു പേര്‍ റിട്ട് കൊടുത്തു, സംവരണം മൌലികാവകാശ ധ്വംസനം ആണെന്ന് പറഞ്ഞു. അന്നത്തെ വീട്ടിലെ സാഹചര്യം അനുസരിച്ച് റിട്ട് കൊടുക്കാന്‍ കുറഞ്ഞത്‌ വേണ്ട അയ്യായിരത്തിലധികം രൂപ ഉണ്ടാക്കുന്നത് വിഷമം തന്നെ ആയിരുന്നു. റിട്ട് കൊടുത്ത എല്ലാവര്ക്കും മെഡിക്കല്‍ സീറ്റ് കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ചുരുക്കത്തില്‍ ഭീമമായ തുക ഏതെ ങ്കിലും പ്രൈവറ്റ് മെഡിക്കല്‍ കോളേജില്‍ ക്യാപ്പിറ്റെഷന്‍ ആയി കൊടുക്കുന്നതിനു പകരം റിട്ട് കൊടുക്കുവാനുള്ള തുക മാത്രം കൊണ്ടു സാമ്പത്തിക ശേഷിയും ബുദ്ധിയുമുള്ള ആള്ക്കാര്‍ തങ്ങളുടെ കുട്ടികള്ക്ക് ചുളുവില്‍ മെഡിക്കല്‍ സീറ്റ് വാങ്ങിക്കൊടുത്തു. 

എന്നു കരുതി എഞ്ചിനീയരിങ്ങിനോടു എനിക്ക് വെറുപ്പ്‌ ഇല്ലായിരുന്നു. വെറും കുഗ്രാമത്തില്‍ ജനിച്ചു വളര്ന്ന എനിക്ക് അത്രയ്ക്കുള്ള വിവരമേ ഉണ്ടായിരുന്നുള്ളൂ.ആഗ്രഹിച്ചത്‌ കിട്ടിയില്ലെങ്കില്‍ കിട്ടുന്നത് ആഗ്രഹിച്ച തായി കരുതാന്‍ പണ്ടു തന്നെ ഞങ്ങള്‍ ശീലിച്ചിരുന്നു. ഞങ്ങളുടെ നാട്ടില്‍ എനിക്ക് മുമ്പേ ഒരു എഞ്ചിനീയര്‍ പഠനം പൂര്ത്തിയാക്കിയിരുന്നു. മങ്കൊമ്പില്‍ ഉണ്ടായിരുന്ന എന്റെ സഹോദരതുല്യനായ ശ്രീ എന്‍ എന്‍ പണിക്കര്‍. രണ്ടാമത്തെയാല്‍ ആര്‍ ഈ സി യില്‍ പഠിച്ചു കൊണ്ടിരുന്ന ശ്രീ പി കെ ശിവാനന്ദന്‍. ഇവര്‍ രണ്ടും പിന്നീട് പ്രഗത്ഭരായ രണ്ടു എഞ്ചിനീ യര്മാര്‍ ആയി. ശ്രീ എന്‍ എന്‍ പണിക്കര്‍ പ്രശസ്തമായ നിലയില്‍ തിരുവനന്ത പുരം എഞ്ചിനീയറിംഗ് കൊളെജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജിലും ഐ ഐ റ്റി ബോംബെയിലും ഉപരിപഠനം കഴിഞ്ഞു അമേരിക്കയിലെ കാലിഫോര്ണി യാ യുനിവെര്സിറ്റിയില്‍ സമുദ്ര എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തി വര്ഷങ്ങള്‍ തന്റെ കഴിവ് തെളിയിച്ചു. വര്ഷങ്ങള്‍ കഴിഞ്ഞു കേരളത്തില്‍ എത്തി മങ്കൊമ്പിലെ നാട്ടുകാര്ക്കു നാട്ടുക്കൂട്ടവും മറ്റും സംഘടിപ്പിച്ചു തികഞ്ഞ ഗാന്ധിയനായി തിരൂര്‍ പുഴ സംരക്ഷണവും മറ്റും ജീവിത വൃതമായി എടുക്കുകയും പത്നിയോടൊപ്പം മറ്റു സാമൂഹ്യ പ്രവര്ത്തന ങ്ങളിലും പ്രഭാഷണങ്ങളിലും സമയം ചിലവാക്കി കഴിയുന്നു. ശ്രീ പി കെ ശിവാനന്ദന്‍ ഞങ്ങളുടെ തെക്കേക്കരയില്‍ നിന്ന് തന്നെ വളര്ന്നയാള് തന്നെ. ജ്യേഷ്ടനുമായി പല കാര്യവും ചര്ച്ച ചെയ്യാന്‍ ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്ന ആള്‍. എഞ്ചിനീയരായെങ്കിലും കേരളത്തിലെ പ്രഗത്ഭനായ ഒരു ഐ എ എസ ആഫീസറായി പ്രശസ്ത സേവനം കഴിഞ്ഞു ഇപ്പോഴും ചെറിയ തോതില്‍ സാമൂഹ്യപ്രവര്ത്തനം നടത്തി വരുന്നു. ഇവര്‍ രണ്ടുമായിരുന്നു എന്റെ പ്രചോദനം. 

ചാന്‍സ് ഇന്ടെര്വ്യൂ കഴിഞ്ഞു തിരുവനന്ത പുരത്തു നിന്ന് തിരിച്ചു വന്നു രണ്ടു ദിവസം കഴിഞ്ഞു കൊല്ലത്തേക്ക്‌ പുറപ്പെട്ടു. അന്ന് ഇന്നത്തെ പോലെ ബസ് ട്രെയിന്‍ ഗതാഗതം ഞങ്ങള്ക്ക് , പ്രത്യേകിച്ചും, കുട്ടനാട്ടുകാര്ക്ക്ന എളുപ്പമല്ല. പോരാഞ്ഞു ഞങ്ങളു ടെ അച്ഛന്‍ ബോട്ടില്‍ ജോലിക്കാരനായത് കൊണ്ടു മമത ബോട്ടിനോടു തന്നെ. ചങ്ങനാശ്ശേരി – കൊല്ലം ബോട്ട് രാത്രി ഒന്പതു മണിക്ക് മങ്കൊമ്പില്‍ എത്തും. പുലര്ച്ചെ് കൊല്ലത്തെത്തും. യാത്രക്കാര്‍ വളരെ കുറവ്, പ്രധാനമായും സിലോണിലേക്ക്‌ അയക്കുന്ന കോഴിമുട്ടയുടെ കൂടകള്‍ ആണ് ബോട്ട് നിറയെ, അതിന്റെ ഇടയില്‍ മൂട്ട കടിയും കൊണ്ടു ഉറങ്ങാന്‍ കഴിയുക എന്നത് അല്പം സാഹസമാണ്, എന്നാലും തുച്ഛമായ പണം കൊടുത്തു കൊല്ലത്തു എത്താന്‍ ഇതിലും നല്ല മാര്ഗം ഇല്ല. ഞാനും അച്ഛനും പെട്ടെന്ന് തുന്നിച്ചെടുത്ത രണ്ടു പാന്റും ഷര്ട്ടും പഴയ ഒരു ഇരുമ്പു പെട്ടിയുമായി കരിക്കോട്ട് എത്തി. കയ്യില്‍ ഒപ്പിക്കാവുന്നതിന്റെ പരമാവധി തുക കരുതിയി ട്ടുണ്ട്. എന്നാല്‍ ഫീസ്‌ എത്രയെന്നറിയാമെന ്നല്ലാതെ ഹോസ്റ്റല്‍ ചിലവി നെപ്പറ്റി വ്യക്തമായ ധാരണ ഇല്ല. ഏതായാലും ഫീസ്‌ അടച്ചു പ്രവേശനം വാങ്ങി, ഹോസ്റ്റല്‍ പ്രവേശനം അന്വേഷിച്ചപ്പോള്‍   സാധാരണക്കാര്ക്ക് അന്ന് ടി കെ എം ഹോസ്റ്റലില്‍ താമസിക്കാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കുകയില്ല എന്നറിഞ്ഞു. ഒരു മാസത്തെ മെസ്സ് ബില്‍ തന്നെ നൂറു രൂപയിലധികം വരും, എല്ലാം കൂടി ചിലവിനു നൂറു രൂപ അയച്ചു തരാന്‍ തന്നെ ആകെ 300 രൂപയില്‍ താഴെ ശമ്പളമുള്ള കുടുംബമായി പാലക്കാട്ട് താമസിക്കുന്ന ജ്യേഷ്ടന് വിഷമമായിരിക്കും എന്ന് മനസിലാക്കി ഹോസ്ടല്‍ താമസം വേണ്ടെന്നു വച്ചു. ഞങ്ങളെ പോലെയുള്ള ഇടത്തരം കുടുംബങ്ങളില്‍ വരുന്നവര്ക്ക് വേണ്ടി ധാരാളം ലോഡ്ജുകള്‍ കോളെജിനു ചുറ്റും ഉണ്ട്. മാസം പത്തോ പതിനഞ്ചോ രൂപ മാത്രം വാടക, ഭക്ഷണം അടുത്തുള്ള ഹോട്ടലില്‍ നിന്ന് എല്ലാം കൂടി അറുപതു അറുപത്തഞ്ചു രൂപയില്‍ കഴിയാം. അതുകൊണ്ടു കോളെജിനു തെക്കു അച്ഛന്റെ പ്രായമുള്ള ഒരാളിന്റെ (മേസ്തിരി എന്ന് മാത്രം വിളിക്കും പേര്‍ ഓര്മ്മയില്ല ) ലോഡ്ജില്‍ താമസം ഉറപ്പിച്ചു. അത്യാവശ്യം വേണ്ട ബക്കറ്റും മറ്റു സാധനങ്ങളും വാങ്ങി ഏല്പിച്ചു അച്ഛന്‍ തിരിച്ചു പോയി. എന്നെപ്പോലയുള്ള മറ്റു മൂന്നു നാല് പേര്‍ കൂടി അവിടെ എത്തി. എല്ലാവരും നാട്ടിന്പുറത്ത് നിന്നും വന്നവര്‍ തന്നെ. കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിക്കാം, കുളി മുറിയൊക്കെ ഉണ്ടെന്നു തോന്നും, പലപ്പോഴും കിണറിന്റെ കരയില്‍ തന്നെ കുളി. തുണി നനയ്ക്കലും മറ്റും തനിയെ. അമ്മ യ്ക്ക് അസുഖം ആയ സമയത്ത് ഞാനും സഹോദരിയും കൂടി വീട്ടില്‍ പാചകം ഉള്പ്പെടെ എല്ലാം തനിയെ ചെയ്തു ശീലം ഉണ്ടായിരുന്നത് കൊണ്ടു എല്ലാം മടി കൂടാതെ ചെയ്യാന്‍ കഴിഞ്ഞു. സ്വര്ണക്കരണ്ടിയല്ല വെള്ളിയും ഇരുമ്പും പോലുമല്ലാതെ പഴുത്ത പ്ലാവിലയില്‍ കഞ്ഞി കുടിച്ചു ശീലിച്ചവര്ക്ക് ഏതു സാഹചര്യത്തിലും ജീവിക്കാന്‍ കഴിയുമല്ലോ. അതായയിരുന്നു ഞങ്ങളുടെ ജീവിതം, ഒരു പക്ഷെ  ജീവിത വിജയത്തിനു  കാരണവും. 
.
എന്നു കരുതി എഞ്ചിനീയരിങ്ങിനോടു എനിക്ക് വെറുപ്പ്‌ ഇല്ലായിരുന്നു. വെറും കുഗ്രാമത്തില്‍ ജനിച്ചു വളര്ന്ന എനിക്ക് അത്രയ്ക്കുള്ള വിവരമേ ഉണ്ടായിരുന്നുള്ളൂ. ആഗ്രഹിച്ചത്‌ കിട്ടിയില്ലെങ്കില്‍ കിട്ടുന്നത് ആഗ്രഹിച്ച തായി കരുതാന്‍ പണ്ടു തന്നെ ഞങ്ങള്‍ ശീലിച്ചിരുന്നു. ഞങ്ങളുടെ നാട്ടില്‍ എനിക്ക് മുമ്പേ ഒരു എഞ്ചിനീയര്‍ പഠനം പൂര്ത്തിയാക്കിയിരുന്നു. മങ്കൊമ്പില്‍ ഉണ്ടായിരുന്ന എന്റെ സഹോദര തുല്യനായ ശ്രീ എന്‍ എന്‍ പണിക്കര്‍. രണ്ടാമ ത്തെയാല്‍ ആര്‍ ഈ സി യില്‍ പഠിച്ചു കൊണ്ടിരുന്ന ശ്രീ പി കെ ശിവാനന്ദന്‍. ഇവര്‍ രണ്ടും പിന്നീട് പ്രഗത്ഭരായ രണ്ടു എഞ്ചിനീ യര്മാര്‍ ആയി. ശ്രീ എന്‍ എന്‍ പണിക്കര്‍ പ്രശസ്തമായ നിലയില്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളെജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജിലും ഐ ഐ റ്റി ബോംബെയിലും ഉപരിപഠനം കഴിഞ്ഞു അമേ രിക്കയിലെ കാലിഫോര്ണിയാ യുനിവെര്സി റ്റിയില്‍ സമുദ്ര എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തി വര്ഷങ്ങള്‍ തന്റെ കഴിവ് തെളിയിച്ചു. വര്ഷങ്ങള്‍ കഴിഞ്ഞു കേരളത്തില്‍ എത്തി മങ്കൊമ്പിലെ നാട്ടുകാര്ക്കു നാട്ടുക്കൂട്ടവും മറ്റും സംഘടിപ്പിച്ചു തികഞ്ഞ ഗാന്ധിയനായി തിരൂര്‍ പുഴ സംരക്ഷണവും മറ്റും ജീവിത വൃതമായി എടുക്കുകയും പത്നിയോടൊപ്പം മറ്റു സാമൂഹ്യ പ്രവര്ത്തനങ്ങളിലും പ്രഭാഷണങ്ങളിലും സമയം ചിലവാക്കി കഴിയുന്നു. ശ്രീ പി കെ ശിവാന ന്ദന്‍ ഞങ്ങളുടെ തെക്കേക്കരയില്‍ നിന്ന് തന്നെ വളര്ന്നയാള് തന്നെ. ജ്യേഷ്ടനുമായി പല കാര്യവും ചര്ച്ച ചെയ്യാന്‍ ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്ന ആള്‍. എഞ്ചിനീയരായെങ്കിലും കേരളത്തിലെ പ്രഗത്ഭനായ ഒരു ഐ എ എസ ആഫീസറായി പ്രശസ്ത സേവനം കഴിഞ്ഞു ഇപ്പോഴും ചെറിയ തോതില്‍ സാമൂഹ്യ പ്രവര്ത്തനം നടത്തി വരുന്നു. ഇവര്‍ രണ്ടുമായിരുന്നു എന്റെ പ്രചോദനം. 



എഞ്ചിനീയറിംഗ് കോളേജിലെ ഓര്മ്മ്കള്‍ - 1


ഞങ്ങളുടെ നാട്ടിലെ ഒരു സാധാരണ സ്കൂളായ (അന്നും ഇന്നും) മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കൂളില്‍ നിന്ന് മൂക്കില്ലാ രാജ്യത്തെ മുറിമൂക്കനായി 1962 ബാച്ചിലെ ആറു ഫസ്റ്റ് ക്ലാസ് ഉള്ളവരില്‍ ഏറ്റവും കൂടുതല്‍ മാര്ക്കു വാങ്ങി എസ് എസ് എല്‍ സി പാസായി. 700 ല്‍ 496 മാര്ക്ക് ഇന്നത്തെ നിലവാരത്തില്‍ ഒന്നുമല്ല എങ്കിലും അന്ന് അതത്ര മോശമല്ലാത്ത മാര്ക്കായിരുന്നു. കഷ്ടിച്ച് കേരളത്തില്‍ നിന്നുള്ള നാഷണല്‍ മെരിറ്റ് സ്കോളര്ഷിപ്പ്‌ പട്ടികയില്‍ 138 ൽ 131ആമനായി കടന്നു കൂടാന്‍ കഴിഞ്ഞു എന്നത് തന്നെ തെളിവ്. ഉന്നത വിദ്യാഭ്യാസത്തിനു പാലക്കാട്ട് ഗവ. വിക്ടോറിയ കോളേജില്‍ ജ്യേഷ്ഠ സഹോദരന്റെ കൂടെ താമസിച്ചു പഠിക്കുവാന്‍ പോന്നു. കൂടെയുള്ള പലരും ആലപ്പുഴ സനാതന ധര്‍മ്മ കോളെജിലോ, ചങ്ങനാശ്ശേരി സെന്റ്‌ ബെര്ക്ക്മാന്സ് കോളെജിലോ എന്‍ എസ് എസ് ഹിന്ദു കോളെജിലോ ആണ് ചേര്ന്നതെന്നു തോന്നുന്നു. ജ്യെഷ്ടന്റെ കൂടെ താമസിച്ചു പഠിച്ചാല്‍ നല്ല നിലയില്‍ പ്രീ യുണിവേര്‍സിറ്റി പരീക്ഷ പാസാകാന്‍ കഴിയും. ഏതെങ്കിലും പ്രൊഫഷണല്‍ കോളേജില്‍ പ്രവേശനം വാങ്ങാന്‍ കഴിയുമെന്നു കരുതിയായിരുന്നു. അന്നത്തെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ തിരക്കുള്ള യാത്രയും ഒഴിവാക്കാം. അന്ന് (1962) കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങള്‍ തീര്ന്നിട്ടില്ലായിരുന്നു അതുകൊണ്ടു ആലപ്പുഴയ്ക്ക് പോകാന്‍ മൂന്നു ബസ്സും ചങ്ങനാശ്ശേരിക്കു രണ്ടു ബസ്സും കയറി ഇറങ്ങണമായിരുനു. 

പാലക്കാട്ട്താ മസിച്ച ഒരു വര്ഷം മുഴുവന്‍ മരിച്ചു പഠിച്ചിട്ടും പ്രീയുണിവേര്സിറ്റി പരീക്ഷയ്ക്ക് ഫിസിക്സിന് മാര്ക്ക് കുറവായിപോയി, വെറും 50 ല്‍ 35 മാര്ക്ക് മാത്രം. അന്നു പ്രവേശനപരീക്ഷയില്ല പ്രീ യൂണി വേർസിറ്റിക്കു ശാസ്ത്രവിഷയങ്ങൾക്കുള്ള 200 മാർക്കുമാത്രം നോക്കിയാണു പ്രൊഫഷണൽ കോളേജ് പ്രവേശനം. കണക്കിനും കെമിസ്ത്രിക്കും മിക്കവാറു്ം മുഴുവന്‍ മാര്ക്കുണ്ടായിരുന്നിട്ടും ഒന്നാമതായി ആഗ്രഹിച്ച മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല. കോടതിയിൽ റിട്ടു കൊടുത്തവർക്കു സീറ്റു കൊടുക്കാൻ ഉത്തരവായി. ഇതേ കാരണം കൊണ്ടു തന്നെ 1963 ലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ ആദ്യലിസ്റ്റിലും പെട്ടില്ല. രണ്ടാം ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടരുടെ പഴയ ആപ്പീസിനു ( ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെഡിയതിനു അടുത്ത് ) പുറത്തെ മൈതാനത്തില് ഒരുത്സവത്തിനുള്ള ആള്ക്കാര്‍ കൂടിയിരുന്നു. മുറയ നുസരിച്ച് ഇന്റെര്വ്യുവിനു വിളിച്ചു. പ്രൊ. കെ സി ചാക്കോ എന്ന അന്നത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ പറഞ്ഞു “ താന്‍ ,ആലപ്പുഴക്കാരനല്ലേ , കൊല്ലത്തു പഠിച്ചാല്‍ മതി”. തലസ്ഥാന നഗരിയില്‍ പഠിക്കാനുള്ള ആഗ്രഹം അദ്ദേഹം തല്ലിക്കെടുത്തി , എന്നാലും കൊല്ലത്തു പഠിച്ചത് കൊണ്ടു എനിക്ക് ഒരിക്കലും ദു:ഖിക്കേ ണ്ടി വന്നില്ല, ഹമീദ്സാര്‍ എന്ന പ്രിന്സിപ്പല്‍ ഉണ്ടാക്കിയ ഉയര്ന്ന അച്ചടക്കം, നല്ല അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും സ്നേഹപൂര്വമായ സഹായങ്ങള്‍ എന്നിവയോടെ 1968 ല്‍ ഒന്നാം റാങ്കോടെ പാസായി. ഈ അഞ്ചു വര്ഷത്തെ ഓര്മ്മി്ക്കുന്ന ചില കാര്യങ്ങള്‍ എഴുതുന്നു, താല്പര്യം ഉള്ളവര്‍ വായിക്കുക, അഭിപ്രായം പറയുക. ഞങ്ങളെ പഠിപ്പിച്ചു വലുതാക്കിയ ബഹുമാന്യരായ അദ്ധ്യാപകര്ക്കും മറ്റു അദ്ധ്യാപ കേതര ജീവനക്കാര്ക്കും ഇതിനെല്ലാമുപരി എന്നെ ഒരു എഞ്ചിനീയര്‍ (അദ്ധ്യാപകന്‍) ആക്കാന്‍ സഹായിച്ച സ്നേഹനിധികളായ എല്ലാ സുഹൃത്തുക്കള്ക്കും നമസ്കാരവും നന്ദിയും പറഞ്ഞു തുടങ്ങുന്നു.