കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് പഠിക്കാന്‍ എത്തിച്ചേര്ന്ന ഞങ്ങള്ക്കു മലയാള ഭാഷ തന്നെ പലതരത്തില്‍ ഉണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. തിരുവനന്തപുരത്തും പാലക്കാട്ടും ഉള്ള തമിഴ് ചുവയും, മലബാറിലെ അല്പം കൊങ്കണ്‍ അറബി ചുവയും തികച്ചും പുതിയതാ യിരുന്നു നാട്ടിന്പുറങ്ങളില്‍ നിന്ന് വന്ന ഞങ്ങള്ക്ക്.
ഞങ്ങളന്ന് കേട്ടതില്‍ ഏറ്റവും കൂടുതല്‍ ഓര്മ്മ നില്ക്കുന്നത് ‘കുണ്ടന്‍’ എന്ന പ്രയോഗം ആണ്. മനസിലാക്കിയെടതോളം ഈ വാക്കിനു നേരായ അര്ഥം പയ്യന്‍ അഥവാ ബാലന്‍ എന്ന് മാത്രമേ ഉള്ളൂ. പ്രൈവറ്റ് ബസില്‍ ‘ബയീല്‍ ( പുറകില്‍ ) ഒരു കുണ്ടന്‍ കേറി “ എന്ന് കിളി കണ്ടക്ടറോടു പറയുന്നത് സാധാരണം പക്ഷെ മലബാറില്‍ എന്നാല്‍ ഈ വാക്കിനു അത്ര മാന്യമല്ലാത്ത ഒരര്ഥം കൂടി ഉണ്ടായിരുന്നു എന്ന് പിന്നീട് മനസി ലായി. അല്പം ലൈംഗികം ആണ്, കാണാന്‍ നല്ല ഭംഗിയുള്ള പയ്യന്മാരെയാണ് ‘അവനൊരു കുണ്ടനാണ്’ എന്ന് പറയുന്നത്. ഇത്തരം പയ്യന്മാരെ ചിലര്‍ അനാശാസ്യ പ്രവര്ത്തികള്ക്ക് ഉപയോഗി ക്കുന്നു എന്ന് ഒരു ശ്രുതി കേട്ടിരുന്നു. ഇത്തരം പ്രാകൃതമായ ആവശ്യത്തിനു ചില പ്രായമായവര്‍ സ്ഥിരമായി ഒരു പയ്യനെ സൂക്ഷിച്ചിരുന്നുവത്രേ. അതിനെപറ്റി ഒരു കഥ . ഒരു പ്രായമായ ആളും തന്റെ കുണ്ടനും കൂടി ഒരു ഹോട്ടലില്‍ കയറി. നാടന്‍ ഹോട്ടല്‍ ആണ്. സപ്ലെയര്‍ പലഹാരങ്ങളു മായി എത്തി. “ അല്ലാ , എന്താ തിന്നുന്നത് , പരിപ്പു വട, ലഡ്ഡു, പഴം പൊരി ( തെക്ക് എത്തക്കാ അപ്പം ) എന്താണ് വേണ്ടത് ? പയ്യന് പരിപ്പുവട കൊടുക്കട്ടെ ” . പ്രായമായ ആള്‍: “ അയ്യോ ചതിക്കല്ലേ, അവനൊ രു ലഡ്ഡു കൊടുക്കൂ !” . എന്താണ് കാരണം എന്ന് ഊഹിച്ചാല്‍ മതി.
അന്ന് ചെറിയ തോതില്‍ റാഗിംഗ് ഹോസ്റ്റലില്‍ നടക്കുന്നുണ്ടായിരുന്നു. പ്രധാനമായും കുണ്ടന്‍ മാരാകാന്‍ യോഗ്യരായ വിദ്യാര്ഥികള്‍ ആയി രുന്നു റാഗിങ്ങിന് കൂടുതലും ഇരയായത്. വാര്ഡന്‍ ആയിരുന്ന ഒരദ്ധ്യാപകന്‍ ചെറിയ വില്ലനായിരുന്നു എന്ന് ജന സംസാരം. അദ്ദേഹത്തെ ‘ സ്വകാര്യമായി ‘ വട്ട വാള്‍” (round saw used in timber mills) എന്ന് വിളി ച്ചിരുന്നു. രാത്രി കാലം വൈദ്യുതി പോയാല്‍ ഉണ്ടാ യിരുന്ന ഒരു വിളി “ വട്ടവാള്‍ വരുന്നേ, കുണ്ട ന്മാര്‍ ഓടിക്കോ “ എന്നായിരുന്നു. ഏതാ യാലും ലോഡ്ജില്‍ താമസിച്ചിരുന്ന ഞങ്ങള്ക്ക്് റാഗിംഗ് ഭയക്കേണ്ട കാര്യം ഇല്ലായിരുന്നു.
പക്ഷെ ചില ആള്ക്കാ്രേ സ്ഥിരമായി വിഷമിപ്പിക്കുവാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാള്‍ മലബാ റില്‍ നിന്ന് വന്ന ഒരു ഇടത്തരം കുടുംബത്തില്‍ നിന്നായിരുന്നു, ആര്ഭാടവും ഒന്നും ഇല്ലാത്ത ലളിത ജീവിതം. പഠിക്കാന്‍ ബഹു കേമന്‍, അദ്ധ്യാപ കരുടെ യെല്ലാം കണ്ണിലുണ്ണി, നല്ല അനുസരണ, ഒന്നാ മത്തെ ബെഞ്ചില് സാറിന്റെ വായില്‍ നിന്ന് വീഴുന്ന എന്തും ( തുപ്പലുല്‍ടെ) വെട്ടി വിഴുങ്ങാന്‍ ദത്തശ്രദ്ധനായിരിക്കുന്ന മാതൃകാ വിദ്യാര്ഥി് . പക്ഷെ ഇയാളെ സ്ഥിരമായി ശല്യപ്പെടുത്താന്‍ അയാളുടെ നാട്ടുകാരനായ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ എന്റെ സുഹൃത്തിന്റെ ലോഡ്ജ് മുറിയില്‍ വന്നു അയാളെ കളിയാക്കുകയും സുഹൃത്ത് പലപ്പോഴും പ്രതികരി ക്കുന്ന രീതി മോശമാതു കൊണ്ടു ശല്യം തുടരുകയും ചെയ്തു, എന്തിനു ചിലപ്പോള്‍ മുറിയില്‍ മൂത്രം ഒഴിച്ച് വരെ ശല്യം ചെയത് വന്നു. ഇക്കാരണത്താല്‍ നമ്മുടെ സുഹൃത്ത് വര്ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം ലോഡ്ജ് മാറിയി രുന്നു. ശല്യം സഹിക്കവയ്യാതെ. എന്നാലും നമ്മുടെ സുഹൃത്ത് ഇത്തരം തമാശകളോടുള്ള തന്റെ പ്രതികരണ രീതി മാറ്റിയില്ല, പുതിയ ലോഡ്ജിലും ശത്രു ശല്യം ചെയ്യാന്‍ ചെല്ലും. പാവം സുഹൃത്ത്. കളിയാക്കാന്‍ വരുന്ന ഒരാ ളിന് ഇര പ്രതികരിക്കുന്ന രീതി കൂടുതല്‍ കളിയാ ക്കാന്‍ ഉത്തേജകമായി തീരുന്നതിനു നല്ല ഒരു ഉദാഹരണം ആയിരുന്നു ഇത്.
ഞങ്ങളുടെ ലോഡ്ജിലെക്കുള്ള വഴി അത്ര നന്നായിരു ന്നില്ല, ശരിക്കും “മുള്ള് മുരട് മൂര്ക്ക്ന്‍ പാമ്പ് “ ഉള്ള ഒരു ഇടവഴി. ടോര്ച്ചു ഇല്ലാതെ രാത്രിയില്‍ നടന്നു പോകാന്‍ വിഷമം, രാത്രി ഭക്ഷണം കഴിക്കാന്‍ പോയി ഒരിക്കല്‍ തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ ഒരു കൂട്ടുകാരനെ പാമ്പ് കടിച്ചു. പെട്ടെന്ന് പാമ്പ് രക്ഷപ്പെട്ടത് കൊണ്ടു ഞങ്ങള്‍ ഇനം ഏതാണെന്ന് കണ്ടില്ല. ഏതായാലും ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 24 മണി ക്കൂര്‍ നോക്കിയിട്ടേ വിഷത്തിനു മരുന്ന് കൊടുക്കു കയുള്ളൂ. എന്ത് വിഷമാണെന്ന് നോക്കി യിട്ട് മാത്രം എന്ന് ഡോക്ടര്‍ പറഞ്ഞു , പക്ഷെ രോഗി ഉറങ്ങാന്‍ പാടില്ല, കൂടെയുള്ളവര്‍ പാമ്പ് കടി കൊണ്ട കക്ഷി ഉറങ്ങാതെ നോക്കണം എന്ന് നിര്ദെശിച്ചു. ഞങ്ങള്‍ മാറി മാറി കക്ഷി ഉറങ്ങാതെ നോക്കിയിരുന്നു, അതിനിടയില്‍ തൊട്ടടുത്ത കട്ടിലിലെ ഒരു എക്സ് മിലിട്ടറിയെ കിട്ടി, അയാളുടെ പട്ടാളത്തിലെ വീര വാദങ്ങള്‍ കേള്ക്കാന്‍ അയാള്‍ സ്വന്തം പണം മുടക്കി ഞങ്ങള്ക്ക് ചായ വാങ്ങി തരുമായിരുന്നു, നമ്മുടെ ‘പാമ്പന്റെ’ ഉറക്കം കളയാന്‍ അയാള്‍ ഞങ്ങളെ കാര്യമായി സഹായിച്ചു. ഏതായാലും സുഹൃത്ത് മൂന്നു നാല് ദിവസം കഴിഞ്ഞു വിഷമം ഒന്നുമി ല്ലാതെ ആശുപത്രി വിട്ടു, ഞങ്ങള്‍ പട്ടാളത്തിനോടു യാത്ര പറഞ്ഞു ലോഡ്ജിലെക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ