അന്ന് ഞങ്ങള്‍ പഠിച്ചിരുന്നപ്പോള്‍ എഞ്ചിയറി ങ്ങിനു അഞ്ചു വര്ഷ കോഴ്സായിരുന്നു. അതില്‍ ആദ്യത്തെ രണ്ടു വര്ഷം എല്ലാവര്ക്കും പൊതുവായ സിലബസ് ആയിരുന്നു. എല്ലാ ബ്രാഞ്ചിലെയും വിഷയങ്ങള്‍ കുറച്ചു കുറച്ചു പഠിക്കണം. രണ്ടാം വര്ഷ പരീക്ഷയുടെ ഫലം വന്നു കഴിഞ്ഞാണ് ബ്രാഞ്ച് വേര്‍തിരിയുക, ഫലം വരുന്നതിനു മുമ്പുതന്നെ അവരവര്‍ ഏതു ബ്രാഞ്ച് വേണമെന്നതിനുള്ള മുന്ഗണനാക്രമം എഴുതി അറിയി ക്കണം, രണ്ടാം വര്ഷ പരീക്ഷയ്ക്കു കിട്ടുന്ന മാര്ക്ക്രനുസരിച്ചാണ് ബ്രാഞ്ച് കിട്ടുക, ഇന്നത്തെപ്പോലെ ഇന്ന ബ്രാഞ്ച് വേണമെന്ന വാശിയും അന്നില്ലായിരുന്നു, പാസാകുന്ന എല്ലാവര്ക്കും ജോലി ഉറപ്പായിരുന്നത് കൊണ്ടു. ഇപ്പോള്‍ ജോലി സാദ്ധ്യത നോക്കിയാണല്ലോ പ്രവേശനം നേടു മ്പോള്‍ തന്നെ ബ്രാഞ്ച് തീരുമാനി ക്കുന്നത്. ഇന്ന് ആദ്യം ചേരുന്ന ബ്രാഞ്ചില്‍ നിന്ന് മറ്റു ബ്രാഞ്ചിലേക്ക് മാറാന്‍ ചില സ്ഥാപനങ്ങളില്‍ മാത്രം പരിമിതമായി ( മെറിറ്റ് അനുസരിച്ച് മാത്രം) അവസരം കിട്ടും( എന്‍ ഐ ടി യിലെ പോലെ, അഞ്ചു ശതമാന ത്തിലധികം ആവാതെ ) ആദ്യ വര്ഷാവസാനം തന്നെ.
എന്റെ ബാച്ചില്‍ ഒന്നാം വര്ഷവും രണ്ടാം വര്ഷവും ആറുപേര്ക്കു ഒന്നാം ക്ളാസ് കിട്ടിയിരുന്നു, ഒന്നാം വര്ഷം ഞാന്‍ അതില്‍ മൂന്നാമതോ നാലാമതോ ആയിരുന്നു, രണ്ടാം വര്ഷം ഞാന്‍ കോളേജില്‍ ഒന്നാമതായി, അന്ന് എല്ലാവര്ക്കും വേണ്ട ബ്രാഞ്ച് മെക്കാനിക്കല്‍ ആണ്, ഈ ആറുപേരില്‍ ഞാനൊഴിച്ച് എല്ലാവരും മെക്കാനിക്കല്‍ എടുത്തു, ഞാന്‍ മാത്രം ഇലക്ട്രിക്കല്‍ ബ്രാഞ്ചും, എന്റെ അദ്ധ്യാപകര്‍ തന്നെ ചിലര്‍ ചോദിച്ചു, താന്‍ എന്ത് വിഡ്ഢിത്വം ആണ് കാണി ക്കുന്നതെന്ന്, പക്ഷെ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. എന്റെ അച്ഛനോ ജ്യെഷ്ടനോ ഇന്ന ബ്രാഞ്ചാണ് നല്ലത് എന്ന് പറഞ്ഞു തരാനുള്ള അറിവും ഇല്ലായിരുന്നു, അധികം വായിക്കേണ്ടി വരില്ല, പിന്നെ എന്റെ ദൌര്ബല്യം അന്നും ഇന്നും ആയ ഡ്രായിംഗ് ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ കുറവാ യിരുന്നു എന്നതും ആവാം കാരണങ്ങള്‍. ഇന്നും ഞാന്‍ ആ തീരുമാനത്തില്‍ പശ്ചാത്തപിക്കെണ്ടി വന്നിട്ടില്ല, സ്വയം തിരഞ്ഞെടുത്ത ബ്രാഞ്ച് ആയതു കൊണ്ടു മൂന്നാം വര്ഷ പരീക്ഷയില്‍ യൂണിവെര്സിറ്റിയില് തന്നെ ഒന്നാമത്തെ മാര്ക്ക് വാങ്ങി ഡിസ്ടിന്ക്ഷനോടെ ഞാന്‍ ജയിക്കുകയും ചെയ്തു.
അന്ന് എഞ്ചിനീയറിംഗ് ഒന്നാം വര്ഷ പരീക്ഷ പാസാ കാന്‍ മൂന്നു ചാന്സ് മാത്രമേ കിട്ടൂ. മൂന്നു ചാന്സ്നി നകം എല്ലാ വിഷയവും പാസാകാത്തവര്‍ എഞ്ചിനീയറിംഗ് പഠനത്തോടു തന്നെ വിട പറയേണ്ടിവരുമായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ നമ്മുടെ സ്ഥാപകന്റെ( തങ്ങള്‍ കുഞ്ഞു മുസലിയാരുടെ) ഒരടുത്ത ബന്ധു ഉണ്ടായിരുന്നു, അദ്ദേഹം ഒന്നാം വര്ഷം പൂര്ത്തിയാക്കാനാവാതെ നിറുത്തി പോയി, ആര്ട്സ് കോളേജില്‍ കൊമെര്സ് പഠിച്ചു വളരെ നല്ല നിലയിലെത്തി. എഞ്ചിനീയറാകാതെ തന്നെ.
അന്നും ഇന്നും നമ്മുടെ പ്രൊഫഷനല്‍ കോളേജു കളില്‍ പ്രവേശനത്തിന് കുട്ടിയുടെ താല്പര്യം അഥവാ അഭിരുചി (aptitude)ക്കു യാതൊരു പരിഗണനയും കൊടുക്കാറില്ലല്ലോ. ഞാന്‍ പഠിപ്പിച്ച കുട്ടികളില്‍ പലരും പഠിത്തത്തില്‍ മോശമായ വരോടു ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യം “ സാര്‍ എനിക്ക് സാഹിത്യം അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ പഠിക്കണമെന്നായി രുന്നു, അച്ഛന്‍ നിര്ബന്ധിച്ചാണ് എഞ്ചിനീയരിങ്ങിനു ചേര്‍തെന്നാണ്” ഇന്നത്തെ കുട്ടികള്ക്ക് അന്ന് നമുക്കു ണ്ടായിരുന്നത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം, അവര്ക്ക് താല്പര്യം ഉള്ള വിഷയങ്ങള്‍ ഏതെന്ന വര്ക്കറിയാം എന്തുകൊണ്ട് അവരെ ആ വിഷയം തന്നെ പഠിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നില്ല. എന്തിനു ഇവരുടെ ഭാവി, താല്പര്യം ഇല്ലാത്ത വിഷയം പഠിക്കാന്‍ നിര്ബന്ധിച്ചു നശിപ്പിക്കുന്നു. ചിന്തിക്കേ ണ്ടതാണ്, പ്രത്യേകിച്ചും നമ്മുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ശോചനീയമാം വണ്ണം തകര്ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍.
ടി കെ എമ്മില്‍ അന്ന് നിലവിലിരുന്ന മറ്റൊരു നല്ല സമ്പ്രദായം ആയിരുന്നു Advisory system. ഒരു ക്ളാ സിലെ 15-20 കുട്ടികള്‍ വീതം ഒരു Advisor ന്റെ കീഴില്‍ ഉണ്ടാ വും, ക്ലാസിനു മുഴുവന്‍ കൂടി ഒരു Senior Advisor ഉണ്ടാവും. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ Advisor ഒരു ഫയലില്‍ സൂക്ഷിച്ചു വയ്ക്കുന്നു. വ്യക്തിപരമായതും അക്കാഡെമിക് ആയതും എല്ലാം. ഒരു കുട്ടിയ്ക്ക് ഉണ്ടാ വുന്ന ഏതു തരം പ്രശ്നങ്ങള്ക്കും Advisor ന്റെ സഹാ യത്തിനു സമീപിക്കാം, സാമ്പത്തികം ഉള്പെടെ. ശരിക്കും ഒരു രക്ഷകര്ത്താവിന്റെ പോലെ അവരില്‍ പലരും തന്റെ കുട്ടികളെ സഹായിച്ചിരുന്നു. ബ്രാഞ്ച് തിരഞ്ഞെടുക്കുന്ന മൂന്നാം വര്ഷം തുടക്കത്തില്‍ ഉള്ള Advisor ഉം, Senior Advisor ഉം, കോഴ്സ് തീരുന്നത് വരെ തുട രും, അത് കൊണ്ടു കുട്ടികളും ഇവരുമായി വളരെ നല്ല ബന്ധം നിലവില്‍ വന്നിരുന്നു, ഏതെങ്കിലും വികൃ തി കാണിച്ചു ശിക്ഷ കിട്ടിയാലും വിവരങ്ങള്‍ ഫയലില്‍ ഉണ്ടാവും. ഈ സമ്പ്രദായം കൊണ്ടു, കുട്ടികളും സാറന്മാരും തമ്മില്‍ വളരെ നല്ല പരസ്പര ബന്ധം പുലര്ത്താന്‍ കഴിഞ്ഞിരുന്നു. ഞാന്‍ പൊതുവേ ഒരു ‘നല്ല കുട്ടി’ (?) ആയിരുന്നത് കൊണ്ടു , എനിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ സാമ്പത്തി കം മാത്രം ആയിരുന്നു, ഒരിക്കല്‍ ഒഴികെ, ഒരു ഏപ്രില്‍ ഫൂള്‍ കളി ഒഴിച്ച്. ഞാന്‍ ഉള്പെ ട്ട ബാച്ചി ന്റെ Senior Advisor മധു സൂധനന്‍ സാറും ( ഈയിടെ സാര്‍ ദിവം ഗതനായി- സംഗീത സംവി ധായകന്‍ എം ജയചന്ദ്രന്റെ പിതാവ് ) Advisor ജെ സുധാകരന്‍ നായര്‍ സാറും (KSEB retired Chief Engineer) ആയിരുന്നു. രണ്ടു പേരും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അത്യാവശ്യം ഫീസ് അടയ്ക്കാനും ടൂറിനു പോകാനും മറ്റും പണം കോളേ ജില്‍ നിന്ന് അഡ്വാന്സ് ആയി തരും, വര്ഷാവസാനം സ്കോളര്ഷിപ്പ് കിട്ടുമ്പോള്‍ അതില്‍ തട്ടിക്കഴിച്ചു ബാക്കി തരും. എസ എസ എല്സി്യ്ക്ക് കഷ്ടിച്ച് 131 ആം റാങ്ക് വാങ്ങി ആ വര്ഷത്തെ നാഷണല്‍ മെറിറ്റ് സ്കോളര്‍ ലിസ്റ്റില്‍ കടന്നു കൂടിയ ഞാന്‍ നാഷണല്‍ മെറിറ്റ് സ്കോളര്ഷിപ്പ് മാര്ച്ചില്‍ മാത്രമേ കിട്ടുകയുള്ളൂ എന്നുറപ്പുള്ളത് കൊണ്ടു മാസാമാസം കിട്ടുമെന്ന് പറഞ്ഞു കേട്ട മെറിറ്റ് കം മീന്സ് ( കുടുംബ വരുമാനം കുറഞ്ഞ വര്ക്ക് മാത്രം ലഭിക്കുന്നത്) സ്കൊളര്ഷി പ്പിലേക്ക് മാറിയെങ്കിലും പണം കിട്ടുന്നത് സാമ്പത്തിക വര്ഷത്തിന്റെ അവസാനം മാത്രം ആയിരുന്നു. എന്നാലും പ്രതിമാസം കിട്ടുന്ന 110 രൂപാ അന്നത്തെ കാലത്ത് ഗണ്യമായ തുക ആയിരുന്നു.
ഇപ്പോഴും ചില കോളേജുകളില്‍ ഇത്തരം സമ്പ്രദായം , ട്യൂട്ടോരിയല്‍ സമ്പ്രദായം നിലവില്‍ ഉണ്ടെന്നു കേള്ക്കുന്നു, പക്ഷെ അന്നത്തെപ്പോലെ ഇന്ന് അത് ഫലപ്രദം ആകുന്നുണ്ടോ എന്ന് സംശയമാണ്, ഇതില്‍ ഉള്പെട്ട അദ്ധ്യാപകരുടെ ഉദാസീനതയും കുട്ടികളുടെ നിസ്സഹകരണവും ഇതിനു കാരണം ആവാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ