അറുപതുകളിലെ ടി കെ എം ഹോസ്റ്റലുകളിലെ ജീവിതം എങ്ങനെയെന്നു മുമ്പ് സൂചിപ്പിച്ചിരുന്നു, സാമ്പത്തികമായി മെച്ചപ്പെട്ടവര്ക്ക് മാത്രം കഴിയു മായിരുന്നതായിരുന്നു ചെലവു. ഞങ്ങളൊക്കെ നൂറു രൂപയില്‍ താഴെ ചിലവാക്കി അത്ര മോശമല്ലാതെ ജീവിക്കുമ്പോള്‍ ഹോസ്റ്റലില്‍ ഭക്ഷണ ചെലവ് മാത്രം നൂറു രൂപയിലധികം, മറ്റു വക വേറെ. ആഴ്ചയില്‍ മൂന്നോ അതിലധികമോ ബിരിയാണി ( അന്ന് തെക്കോട്ട് ബിരിയാണി അത്ര പ്രചാരമില്ല) ചിക്കന്‍ (ഇന്ന ത്തെ അണ്ണാച്ചി ചിക്കനല്ല) മത്സ്യം എന്നിങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണം, വല്ലപ്പോഴും കൂട്ടുകാരുടെ അതിഥി ആയി പോയപ്പോഴാണ് അവിട ത്തെ ഭക്ഷണ രീതി അറിയുന്നത്. യുവാക്കളായത് കൊണ്ടു മിക്കവാറും എല്ലാവരും ഏതെങ്കിലും കളികളില്‍ (ഫുട്ബോള്‍, വോളി ബോള്‍ , ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയവ) കളിച്ചിരുന്നത് കൊണ്ടും അമിത ഭക്ഷണം ഒരു പ്രശ്നമേ ആയിരുന്നില്ല, എല്ലാം ദഹിക്കും , കല്ലും കഴിച്ചാല്‍ ദഹിക്കുന്ന പ്രായം.
ഞങ്ങള്‍ ലോഡ്ജില്‍ താമസിക്കുന്നവര്‍ ‘കരണ്ടി കള്‍’ എന്നാണു അറിയപ്പെട്ടിരുന്നത്. പുസ്തക ങ്ങള്‍ കരണ്ടു തിന്നുന്ന വര്‍ഗം. ഞങ്ങളുടെ ഭക്ഷണ രീതി ഇത് പോലെ ഒന്നും അല്ല, കോളേ ജിന്റെ തെക്ക് ഭാഗത്ത് അപൂര്വ്വം ഹോട്ടലുകളെ ഉള്ളൂ. അതില്‍ ഒന്നാണ് വിദ്യാനന്ദന്റെ കട. നല്ല രുചികരമായ ഭക്ഷണം, മിതമായ നിരക്ക്, ഞങ്ങളെപോലെ ചിലര്‍ക്കൊക്കെ മാസാവസാനം കൊടുത്താല്‍ മതി എന്ന നിബന്ധനയില്‍ കടവും കിട്ടും. രാവിലെ വെള്ളപ്പം, പുട്ട് കടല പയര്‍, പഴം, പപ്പടം എന്നിവ കിട്ടും. പുട്ട് പയര്‍ പപ്പടം പഴം (P4) അന്നത്തെ ഒരു സ്പെഷ്യല്‍ ആയിരുന്നു. ഉച്ചയ്ക്ക് അവധി ദിവസ ങ്ങളില്‍ ഒഴിച്ച് കോളേജ് കാന്റീ നില്‍ നിന്ന്, ഊണ്. അല്പം തിരക്കുണ്ടാവു മെങ്കിലും കാന്റീ നിലെ ഉച്ച ഭക്ഷണം കുഴപ്പമില്ല. വൈകുന്നേരം ചായ കുടിച്ചാല്‍ ആയി. രാത്രിയില്‍ ഡിന്നര്‍ ആണ് ഏറ്റവും ആകര്ഷ്കം. ഒന്നാം തരം പൊടിയരിക്കഞ്ഞി, പയര്‍ തോരന്‍, അച്ചാര്‍ ഇവയാണ് വിഭവം, കഞ്ഞിയില്‍ തേങ്ങാ ധാരാളം ചിരവി ഇട്ടിരുന്നു, നാല്പതു പൈസാ കൊടുത്താല്‍ വയറു നിറയെ കഞ്ഞി കുടിക്കാം, ആവശ്യം പോലെ. അതിന്റെ രുചി ഓര്ത്തു ഇപ്പോഴും വായില്‍ വെള്ളം ഊറിവരുന്നു. ഒരു കുഴപ്പം മാത്രമേ ഉള്ളൂ. കഞ്ഞി കുടിച്ചാല്‍ ശരീരം വല്ലാതെ വിയര്ക്കും , ഹോട്ടലില്‍ നിന്നിറ ങ്ങുമ്പോള്‍ തന്നെ ഷര്ട്ടും ബനി യനും ഊരി തലയില്‍ കെട്ടി നാട്ടിുന്‍പുറത്തെ ചെറിയ ചട്ടമ്പികള്‍ കള്ളുഷാപ്പില്‍ നിന്ന് ഇറങ്ങുന്ന രീതി യിലാണ് ലോഡ്ജില്‍ എത്തുക. കുറച്ചു സമയം തുറന്ന സ്ഥലത്ത് കാറ്റ് കൊണ്ടിരുന്നു വിയര്പ്പടങ്ങിയിട്ടെ പഠിക്കാന്‍ തുടങ്ങാന്‍ കഴിയൂ. ഈ സമയത്ത് സൂര്യ നു താഴയും മുകളിലും ഉള്ള എല്ലാ കാര്യങ്ങളെയും പറ്റി ചര്ച്ച തുടങ്ങും, ചിലപ്പോള്‍ ചര്ച്ച നീണ്ടു പോകും, പഠിക്കാനുളളവര്‍ മെല്ലെ മുങ്ങും, എന്നാലും മിക്കവാറും എല്ലാവരും ഭാഗഭാക്കാകും, ചിലര്‍ നല്ല കേ് ള്വിക്കാര്‍ , ചിലര്‍ വാചാലര്‍. പഠിക്കാന്‍ തുടങ്ങിയാല്‍ പൂര്ണ നി:ശ്ശബ്ദത യായിരിക്കും.
മിക്കവാറും ദിവസം ചര്ച്ച നീണ്ടു പോകുന്നത് കണ്ടു ഞാന്‍ ഒരു സാമര്ത്ഥ്യം കാണിച്ചിരുന്നു, വിയര്പ്പു അടങ്ങിയാല്‍ ഞാന്‍ നേരെ ഉറങ്ങാന്‍ പോകും, മറ്റുള്ളവരോടു 11 മണിക്ക് വിളിക്കാന്‍ പറഞ്ഞിട്ടു. അപ്പോഴെത്തേക്കും വാചകമേള കഴിഞ്ഞിട്ടുണ്ടാകും പലരും ഉറക്കം തൂങ്ങുന്നുണ്ടാവും. ഞാന്‍ ഉണര്ന്നു മുഖം കഴുകി അവരുടെ ഉറക്കത്തിന്റെ ആക്കം കൂടുന്ന തിലുപരി എന്റെ ഉറക്കം മാറ്റാന്‍ കുറച്ചു സമയം അവരുടെ കൂടെ കൂടും. 11 -30 12 മണി ആയാല്‍ . മിക്കവാറും ഞാന്‍ ഒഴിച്ച് എല്ലാവരും ഉറങ്ങും, മൂന്നു മണി വരെ സുഖമായി പഠിക്കും, പൂര്ണ നിശ്ശ്:ബ്ദത, പഠിക്കാന്‍ വളരെ സുഖം. ഇതിനു വ്യത്യാസം പരീക്ഷാ സമയത്താണ്, എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സംശയം ചോദിച്ചു എന്റെ അടുത്തു കൂടും, പല വിഷയങ്ങളും അവര്ക്ക്ല മനസിലാകാത്ത ഭാഗം മനസിലാക്കാന്‍. മിക്കവാറും മുമ്പേ ഈ ഭാഗങ്ങള്‍ ഞാന്‍ പഠിച്ചിരിക്കുമെന്നുള്ളത് കൊണ്ടു അവരെ പഠിപ്പിച്ചു ഞാന്‍ വിഷയം ഉറപ്പാക്കും, അങ്ങനെ ആണെന്ന് തോന്നുന്നു എനിക്ക് അദ്ധ്യാപന തൊഴിലില്‍ താല്പര്യം ഉണ്ടായത്. ഇത് സന്ദര്ഭ വശാല്‍ പറഞ്ഞു എന്നെ ഉള്ളൂ.
ഇതെപ്പറ്റി ഓര്ക്കാന്‍ അടുത്തൊരവസരം ഉണ്ടായി. ടി കെ എമ്മിലെ അറുപതു കഴിഞ്ഞവര്‍ ആദ്യ മായി കോഴി ക്കോട്ടു കൂടിയപ്പോള്‍ അല്പം ഉയരം കുറഞ്ഞ ഒരാള്‍ എന്റെ അരികില്‍ വന്നു, “സാറിനു എന്നെ ഓര്മ്മയുണ്ടോ, ഞാന്‍ ഹുസൈനാണ്, നമ്മള്‍ ഒരേ ബാച്ച് ആണ്”, സാറേ വിളിച്ചതിനു അല്പം മുഷിഞ്ഞെങ്കിലും ഞാന്‍ അയാളെ ശ്രദ്ധിച്ചു. കാലത്തിന്റെ വികൃതികള്‍ എല്ലാവരിലും ഉണ്ടാ ക്കിയ മാറ്റങ്ങള്‍ പരസ്പരം തിരിച്ച റിയാന്‍ പോലും വയ്യാത്ത രീതിയിലാക്കിയിരിക്കുന്നു, എങ്കിലും ഞാന്‍ ഹുസയിനെ തിരിച്ചറിഞ്ഞു. അപ്പോള്‍ ആശാന്‍ പറയുന്നു : “ ഞാന്‍ തന്നെ സാറേ എന്ന് വിളിച്ചത് വെറുതെയല്ല, നിങ്ങള്‍ എന്നെ സഹായി ച്ചത് കൊണ്ടാണ് ഞാന്‍ എഞ്ചിനീയറിംഗ് പരീക്ഷ പാസായത് “ . കാര്യം എനിക്ക് മനസിലായില്ല, “ എനിക്ക് ഒരിക്കലും പാസാ കാന്‍ കഴിയുമെന്നു വിശ്വാസമില്ലാത്ത രണ്ടു വിഷയങ്ങള്‍, താനാണ് എന്നെ പഠിപ്പിച്ചത്, അത് കൊണ്ടു മാത്രമാണ് ഞാന്‍ ഒരു എഞ്ചിനീയര്‍ ആയതു “ എന്ന്.
അപ്പോള്‍ ഞാന്‍ അന്ന് ചെയ്ത ഒരു നിസ്സാരകാര്യം ഒരാളിനെങ്കിലും പ്രയോജനപ്പെട്ടു എന്നറിയുന്നതില്‍ വളരെ സന്തോഷം, ആര്‍ ഈ സി യിലും മറ്റും ഓരോ വര്ഷവും നൂറിലധികം കുട്ടികളെ പഠിപ്പിച്ചിരുന്ന ഞാന്‍ അമ്പത് വര്ഷം മുമ്പ് ഒരു കൂട്ടുകാരന് (സഹലോഡ്ജന്) ചെയ്ത ചെറിയ സഹായം അദ്ദേഹം ഇന്നും ഓര്മ്മിക്കുന്നു എന്നത് തന്നെ അതീവ ഹൃദ്യം. നമ്മള്‍ നിസ്സാരമായി കണക്കാക്കുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്ക്ക് ജീവിതത്തില്‍ അഭ്യുദയം ഉണ്ടാക്കി ഉണ്ടാക്കുന്നു എന്നറിയുന്നത് തികച്ചും ചാരിതാര്ത്ഥ്യ ജനകം അല്ലെ? ഇത്തരം ചെറിയ വലിയ സംഭവങ്ങള്‍ ജീവിതം ജീവി ക്കാന്‍ കൊള്ളാവുന്നതാക്കുന്നു.
ദൈവത്തിനു നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ