എഞ്ചിനീയറിംഗ് എന്നാല്‍ അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നറിയാത്ത ഒരു കൂട്ടം കുഞ്ഞാടുകളാ യിരുന്നു, ഞങ്ങളില്‍ മിക്കവരും. രാവിലെ കുളി ച്ചു പുതിയ പാന്റും ഷര്ട്ടും മറ്റും ധരിച്ചു ക്ലാസി ലേക്ക് ഭയപ്പെട്ടു കയറിച്ചെന്നു. പലരും പാന്റു തന്നെ ആദ്യം ഇടുന്നവരായിരുന്നു, അതിന്റേതായ അസ്ക്യത വ്യക്തവുമായിരുന്നു. അന്ന് സെമസ്റര്‍ സമ്പ്രദായമല്ല, വര്ഷാ്ന്തം മാത്രമേ പരീക്ഷയുള്ളൂ. അഞ്ചു വര്ഷ സംയോജിത കോര്സായിരുന്നു. ഒരു വര്ഷത്തെ പ്രീ യൂനീവേര്സിറ്റി കഴിഞ്ഞു. ഇടയ്ക്ക് കുറച്ചു നാള്‍ പ്രീയുനിവേര്സിുറ്റി കഴിഞ്ഞു പ്രീ പ്രൊഫഷണല്‍ എന്ന ഒരു കോര്സ് ഉണ്ടായിരുന്നത് നിറുത്തിയാണ് അഞ്ചു വര്ഷസ സംയോജിത കോര്സ്ര ആയതു.
എല്ലാവരെയും ഒരുമിച്ചു വിളിച്ചു ബാച്ച് തിരിച്ചു അതതു ക്ലാസ്സിലേക്ക് കയറ്റി, ഞങ്ങളുടെ നാട്ടില്‍ താറാവിനെ കൂട്ടില്‍ കയറ്റുന്നത് പോലെ എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. പരസ്പരം പരിചയപ്പെടുത്തലിനു ശേഷം ക്ലാസ്സിലേക്ക് നയിച്ചത് ഓര്മ്മി ക്കുന്നു. ആദ്യത്തെ ക്ലാസ് ജി ജോര്ജു സാറിന്റെ ഡ്രായിംഗ് ക്ലാസ്. സാറിന്റെ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു “ ഈ വര്ഷം നിങ്ങള്‍ ഒരേ ഒരു എഞ്ചിനീയറിംഗ് വിഷയം മാത്രമേ പഠിക്കുന്നുള്ളൂ. അത് ജ്യോമെട്രിക്കല്‍ ഡ്രായിംഗ് ആണ്. കേരളത്തില്‍ ഈ വിഷയം അറിയാവുന്ന ഒരൊറ്റ അദ്ധ്യാപകനെ ഉള്ളൂ. അത് പ്രൊഫ രാജാരാമനാണ്. അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത് “ എന്നിങ്ങനെ പോകുന്നു സാറിന്റെ പ്രസംഗം. ക്ലാസില്‍ വരുമ്പോള്‍ കൊണ്ടു വരേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ്. T (ടി) സ്കയര്‍ ,(Mini drafter അന്ന് പ്രചാരമില്ല) H, 2H, 3H ഇനത്തില്‍ മൂന്നു പെന്സില്‍, വീനസ് തന്നെയായിരിക്കണം അതില്‍ ഒന്ന് മാത്രം round edge ( മുന വട്ടത്തില്‍ ആക്കിയത് ) മറ്റു രണ്ടും chisel edge ( ഉളി മാതിരി പരന്ന മുന), ഒരു റബര്‍ , ഒരു കഷണം പഴം തുണി, ഇന്സ്ട്രു മെന്റ് ബോക്സ്, ( വിദേശ നിര്മ്മിതം തന്നെ സ്റ്റെട്ലര്‍ ആണ് മെച്ചം), ഡ്രായിംഗ് പിന്‍ ( അന്ന് ക്ലിപ്പുകള്‍ പ്രചാരമില്ല ) ആറെണ്ണം എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. പുതിയതായി വന്നതായതു കൊണ്ടു എല്ലാവരുടെയും കുപ്പായം എല്ലാം പുതിയതാണല്ലോ. പഴം തുണിക്ക് പകരം പുതിയ തുണിമതിയോ എന്നു ചോദിക്കാന്‍ പോലും കുട്ടികള്ക്ക് ഭയം . ഡ്രായിംഗ് ഷീറ്റില്‍ ബോര്ഡര്‍ വരക്കുന്നതും താഴെ വലത്തേ മൂലയില്‍ പേരും മറ്റു വിവരങ്ങള്‍ എഴുതുന്നതും എല്ലാം പറഞ്ഞു തന്നു മൂന്നു മണിക്കൂര്‍ ഭയന്ന് വിറച്ച് ക്ലാസില്‍ ഇരുന്നു.
അന്ന് ടി കെ എമ്മില്‍ 15-20 കുട്ടികള്ക്ക് ഒരൂ ട്യൂട്ടര് അഥവാ അഡ്വൈസര്‍, ക്ലാസ്സിനാകെ ഒരു സീനിയര്‍ അഡ്വൈസര്‍ എന്നിങ്ങനെ ഒരു ട്യുട്ടോ റിയല്‍ സമ്പ്രദായം ഉണ്ടായിരുന്നു. കുട്ടികളുടെ എല്ലാ വിഷമങ്ങളും (പഠന സംബന്ധമോ വ്യക്തി പരമോ എന്തും ) അറിഞ്ഞു വേണ്ട പ്രതിവിധി പറഞ്ഞു തരാനും സഹായിക്കാനും ഈ അഡ്വൈസര്‍ സമ്പ്രദായം വളരെ ഫലപ്രദമായിരുന്നു. പ്രത്യേകിച്ചും മൂന്നാം വര്ഷം ബ്രാഞ്ച് തിരിഞ്ഞു കഴിയു മ്പോള്‍. ഒന്നാം വര്ഷക്കാരുടെ സീനിയര്‍ അഡ്വൈസര്‍ ആയിരുന്നു സുബ്രമണ്യന്‍ സാര്‍. ഫിസിക്സ് ആണ് വിഷയം എന്നാല്‍ അദ്ദേഹം അക്ഷരാര്ത്ഥത്തില്‍ ഉപദേശം ( Advice ) തന്നു ഞങ്ങളെ ശ്വാസം മുട്ടിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. അച്ചടക്കം പരീക്ഷ എന്നിവ യെപ്പറ്റി എന്തെങ്കിലും പറയാന്‍ ഉണ്ടാവും. പറഞ്ഞു തുടങ്ങിയാല്‍ ഒരു മണിക്കൂര്‍ ക്ലാസ്സില്‍ പകുതിയും ഇത് തന്നെ ആയിരിക്കും എന്നും. പലപ്പോഴും ഫിസിക്സ് സിലബസില്‍ ഉണ്ടായിരുന്ന ഭാഗത്തിന്റെ മൂന്നി ലൊന്നു പോലും അദ്ദേഹം ക്ലാസില്‍ എടുത്തിട്ടുണ്ടായിരുന്നില്ല. അവസാനം പരീക്ഷയ്ക്ക് എല്ലാവരും വിഷമിച്ചപ്പോള്‍ ഇതെല്ലാം ‘out of syllabus’ ആണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു, സാര്‍, യുനിവേര്സിറ്റിക്കു എഴുതാമെന്നു പറഞ്ഞു .
ജി ജോര്ജു സാറിനെ പറ്റി മറ്റു ചില കഥകള്‍ ഞങ്ങള്‍ പിന്നീട് കേട്ടത് ഓര്മ്മിക്കുന്നു. സാറിന്റെ കാറൊരു കറുത്ത ( സാറിനോളം തന്നെ )പഴയ മോറിസ് മൈനരോ മറ്റോ ആയിരുന്നു, അദ്ധ്യാപ കരില്‍ പോലും അപൂര്വ്വം ആള്ക്കാര്ക്ക് മാത്രമേ അന്ന് കാര്‍ സ്വന്തമായി ഉള്ളു. പക്ഷെ ഈ കാര്‍ അത്യപൂര്വം തന്നെ ആയിരുന്നു..ഒന്നാമതായി ആ കാറില്‍ ശബ്ദമുണ്ടാക്കാ ത്തതായി അതിന്റെ ഹോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ഭാഗം അതാതിന്റെ ഫീക്വന്സിയില്‍ ശബ്ദം ഉണ്ടാക്കിയിരുന്നു. ബാറ്ററി ചാര്ജു കുറവായത് കൊണ്ടു പലപ്പോഴും വണ്ടി തനിയെ സ്റ്റാര്ട്ട് ആവുകയില്ല, തള്ളി സ്റ്റാര്ട്ട് ആക്കണം. സാര്‍ പലപ്പോഴും കുട്ടികളെ ടൌണിലേക്ക് ലിഫ്ടു കൊടുക്കാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കാറണ്ട്. ഒരിക്കല്‍ പോയവരാരും പിന്നീട് അതില്‍ കേറിയതായി കേട്ടിട്ടില്ല. കാരണം മൂന്നാം കുറ്റിയിലും രണ്ടാം കുറ്റിയിലും കയറ്റം കേറുമ്പോള്‍ വണ്ടി നില്ക്കും വണ്ടി വീണ്ടും സ്ടാര്ട്ട് ആക്കാന്‍ കൂടെ കയറിയ കുട്ടികള്‍ വണ്ടി തള്ളി കൊടുക്കണം , അത് കൊണ്ടു തന്നെ.
പലപ്പോഴും വണ്ടിയുടെ പുറകിലത്തെ സീറ്റ് ഇളക്കിയിട്ടിരിക്കും, ചിലപ്പോള്‍ സീറ്റ് കാണുകയും ഇല്ല, കാരണം സാര്‍ ഇത് അടൂരോ മറ്റോ ഉള്ള വീട്ടില്‍ പോകുമ്പോള്‍ കോഴി , ചക്ക, കപ്പ മുതലായ സാധനങ്ങള്‍ കയറ്റി കൊണ്ടു വരാന്‍ ലോറി ആയും ഉപയോഗിക്കുന്നു എന്ന് സാരം. അത് കൊണ്ടു മിക്കവാറും തിങ്കളാഴ്ച പുറകിലത്തെ സീറ്റ് ഉണ്ടാവുകയില്ല. വാരാന്ത്യത്തില്‍ വീട്ടില്‍ പോയി സാധനങ്ങള്‍ ചിലപ്പോള്‍ വണ്ടിയില്‍ തന്നെ കാണുകയും ചെയ്യും.
പിന്നെ മറ്റൊരു കാര്യം ഫിസിക്സിലെ സുബ്രമണ്യം സാറിന്റെ വിഷയം, രണ്ടാം വര്ഷ പരീക്ഷ. സാര്‍ പഠിപ്പിച്ചതില്‍ മിക്ക കുട്ടികള്ക്കും അഞ്ചില്‍ ഒരു ചോദ്യം പോലും എഴുതാന്‍ പറ്റിയില്ല, പതിവ് പോലെ out of syllabus മുറവിളി. ഇത്തവണ അത് ശരിക്കും സത്യമായിരുന്നു. ഞങ്ങള്‍ കാര്യം ബോധിപ്പിച്ചു. സാര്‍ കാര്യമായി യൂണിവേര്സിറ്റി ക്കു എഴുതി എന്ന് തോന്നുന്നു. കഷടിച്ചു രണ്ടു ചോദ്യം ഒപ്പിച്ചെഴുതിയ എനിക്ക് പരീക്ഷയ്ക്ക് 91/100 മാര്ക്ക് , മിക്കവാറും എല്ലാവരും പാസായി, ബ്ലാങ്ക് പേപ്പര്‍ കൊടുത്ത വര്‍ ഒഴിച്ചു. അങ്ങനെ ചില അത്ഭുതങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു.
ഒരു ക്ഷമാപണം: ഈ വന്ദ്യ ഗുരുക്കന്മാര്‍ രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒരാള്‍ രണ്ടു വര്ഷം മുമ്പ് കൊല്ലത്തു വച്ചും മറ്റൊരാള്‍ അമേരിക്കയില്‍ കുട്ടികളോടൊപ്പം താമസിക്കുമ്പോഴും വാര്ധക്യകാല അസുഖം കൊണ്ടും മരിച്ചു. ഞാന്‍ ഇവരെപ്പറ്റി മോശമായി ചിത്രീകരിക്കുന്നു എന്ന് തോന്നരുത്. അന്ന് ഞങ്ങള്ക്കുണ്ടായ അനുഭവം എഴുതിയെന്നെ ഉള്ളൂ. സ്വര്ഗത്തില്‍ ഇരുന്നു കൊണ്ടു അവര്‍ എനിക്ക് മാപ്പ് നല്കുുമെന്ന് എനിക്കു തീര്ച്ചയുണ്ട്, എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരുന്ന കാലം മുഴുവന്‍ ഡ്രായിംഗ് എന്റെ ദൌര്ബല്യം ആയിരുന്നു എങ്കിലും ഒരു എഞ്ചിനീയരുടെ ഭാഷയായ ഡ്രായിങ്ങിന്റെ പ്രാധാന്യം അദ്ദേഹം ഞങ്ങള്ക്ക് പറഞ്ഞു തന്നു. പില്ക്കാലത്ത് അദ്ധ്യാപകനാകാന്‍ വിധിക്കപ്പെട്ട ഞാന്‍ പഠിപ്പിച്ച കുട്ടികളും എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞിട്ടോ വിചാരിച്ചിട്ടോ ഉണ്ടാകാം, സംശയമില്ല. ഇതൊക്കെ ഒരു തരം നിര്ദ്ദോഷഫലിതമായി കാണാനുള്ള ഹൃദയ വിശാലത അദ്ധ്യാപകര്ക്കുണ്ടാവും തീര്ച്ച .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ