എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകം ആയിരുന്നു സ്റ്റഡി ടൂര്‍ അന്ന്. തുടക്കം
മുതല്‍ അവസാനം വരെ കുട്ടികള്‍ തന്നെ
പരിപാടി തയാറാക്കി അദ്ധ്യാപകരുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നു. ടൂര്‍ പരിപാടി
അംഗീകരിച്ചു കഴിഞ്ഞാല്‍ വിവിധ കമ്മറ്റികള്‍ ഉണ്ടാക്കി, ടിക്കറ്റ് ബുക്കിംഗ്, സന്ദര്‍ശിക്കുന്ന
സ്ഥലങ്ങളിലെ യാത്രാ പദ്ധതി, വ്യവസായങ്ങളിലെ സന്ദര്‍ശനത്തിനുള്ള അനുമതി, താമസം
ഭക്ഷണം എല്ലാത്തിനും പ്രത്യേകം പ്രത്യേകം കമ്മറ്റിയുന്റാവും. ഇന്നത്തെപ്പോലെ
ഏതെങ്കിലും ടൂര്‍ എജെന്സിയെ എല്പിക്കുകയല്ല. ഈ പരിപാടിയും
യാത്രയും പ്ലാന്‍ ചെയ്യുന്നതു വഴി ഒരു ബ്രുഹദ് പദ്ധതി എങ്ങനെ ആവിഷ്കരിച്ചു
നടപ്പാക്കാം എന്നതിനുള്ള പരിശീലനം ഞങ്ങള്‍ക്ക്
കിട്ടിയിരുന്നു.
നാലാം
വര്ഷം ദക്ഷിണ ഇന്ത്യന്‍ ടൂറും അഞ്ചാം വര്ഷം ഉത്തര ഇന്ത്യയുമാണ് പതിവ്. ഞങ്ങളുടെ ബാച്ചില്‍ നാലാം വര്ഷം മൈസൂര്‍,
ബാമ്ഗളൂര്‍, പൂന ബോംബെ , ഹൈദരാബാദ് മദിരാശി ഈ നഗരങ്ങള്‍ പതിനഞ്ചു ദിവസം കൊണ്ടു സന്ദര്‍ശിക്കുന്നു. 450 രൂപയായിരുന്നു ചെലവ്. ഇത്ര ഭീമമായ തുക ഉണ്ടാക്കാന്‍ വിഷമം ആയതു
കൊണ്ടു ഞാന്‍ ടൂരിനില്ല എന്ന് പറയും.
അഡവൈസര്മാര്‍ കോളേജില്‍ നിന്ന് പണം
വാങ്ങി തരും , സ്കോളര്‍ഷിപ്പ് കിട്ടുമ്പോള്‍ തിരിച്ചു പിടിക്കും എന്നാ
വ്യവസ്ഥയില്‍. മിക്കവാറും എല്ലാവരും ടൂറിനുണ്ടാവും. ആരോഗ്യ പരമായ കാരണങ്ങളാല്‍ മാത്രമേ ഒഴിവാകാന്‍
കഴിയൂ.
മൈസൂരിലെ
ലളിത് മഹല്‍ പാലസും കുന്നിന്‍ മുകളില്‍ ഉള്ള കൂറ്റന്‍ കാളയുടെ പ്രതിമയും എല്ലാം
കണ്ടു. ബാംഗളൂരിലെ ലാല്‍ ബാഗ് പൂന്തോട്ടം
, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് എന്നെ ഫാക്ടറികളും ആണ് കണ്ടത്.
പരീക്ഷയ്ക്ക് പഠിച്ച സാധനങ്ങള്‍ നിര്‍മിക്കുന്നത്
നേരിട്ട് കാണാനുള്ള അവസരം എല്ലാവര്ക്കും അങ്ങനെ കിട്ടി. ക്രിക്കട്റ്റ് കളി ഒന്നും
ഇല്ലായിരുന്നു, സ്റ്റേഡിയം മാത്രം കണ്ടു. പൂനയില്‍ കേന്ദ്ര ജല വികസന അതോരിട്ടിയുടെ ഖടക് വാസല എന്ന സ്ഥലത്തുള്ള സ്ഥാപനം കണ്ടു. ഒരു ട്രെയിന്‍ അപകടത്തില്‍ രണ്ടു കാലും മുരിക്കെന്റി വന്ന എന്റെ ഒരു
ബന്ധുവിനെ പൂന മിലിട്ടറി ആസ്പത്രിയില്‍
പോയി കണ്ടു. കല്കത്തായില്‍ വച്ച്
നീങ്ങിക്കൊന്റിരുന്നാ ട്രെയിനിലേക്ക്
ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനില്ടീ ഇടയില്‍ വീണതായിരുന്നു
പാവം. ശസ്ത്രക്രിയയ്ക്ക് പൂനയില്‍ കൊണ്ടു വന്നതായിരുന്നു. ഇത്
കഴിഞ്ഞു ബോംബെയില്‍ എത്തി. പരമാവധി
ദിവസങ്ങള്‍ ബോംബെയില്‍ കഴിയത്തക്ക വിധം ആയിരുന്നു യാത്ര പ്ലാന്‍ ചെയ്തത്.
ക്രിസ്തുമസ് കാലം, ബീച്ചിലും കടകളിലും
എല്ലാം വലിയ തിരക്ക്. മരിദ് ഡ്രൈവിലും
ജുഹു ബീച്ചിലും മലബാര്‍ ഹില്ലിലും
എല്ലാം ധാരാളം സമയം കഴിക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലെ ചില വില്ലന്മാര്‍ ചുവന്ന തെരുവും സന്ദര്‍ ശിച്ചു എന്ന് പറഞ്ഞു.
അവിടെ വിവിധ നിലവാരത്തിലുള്ള വിലയുള്ള
വേശ്യകളെ കിട്ടുമത്രേ. അധികം
പഴക്കമില്ലാത്ത പുതിയ പെണ്‍കുട്ടികള്‍
മുറിക്കുള്ളിലും പഴകി ആകര്‍ഷണം നഷ്ടപ്പെട്ടു രോഗം പിടിച്ചവര്‍ തെരുവിലും
ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. തെരുവില്‍ തന്ത ആരെന്നറിയാത്ത കൊച്ചുകുട്ടികള്‍
കളിക്കുന്നു.. ബ്രോക്കര്‍ മാര്‍ നിങ്ങളെ
പിടിച്ചു കൊണ്ടു വേശ്യാലയത്തിലേക്ക് നയിക്കുന്നു. തെരുവില്‍ ഏതാനും പോലീസുകാര്‍ നോക്ക്
കുത്തികളായി ഇതെല്ലാം കണ്ടു നില്കുന്നു.
ബോംബെയിലെ ഏറ്റവും
വൃത്തികെട്ട തെരുവുകള്‍ ആയിരുന്നു അത്. സര്‍ക്കാര്‍ അംഗീകരിച്ച
വേശ്യ തെരുവുകളായിരുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന മനുഷ്യരുടെ
പരിതാപകരമായ അവസ്ഥ വല്ലാതെ
വേദനിപ്പിക്കുന്നു. ചുരുക്കത്തിലെ അവിടത്തെ അവിടത്തെ കാഴ്ച അറപ്പും വെറുപ്പും ഉണ്ടാക്കുന്നതായിരുന്നു.
തിരിച്ചു വരുന്ന വഴി ഹൈദരാബാദ് സലാര്‍
ജന്ഗ് മ്യുസിയവും നൈസാമിന്റെ കൊട്ടാരവും
മറ്റും കണ്ടു. മദിരാശിയില്‍ ബ്രിട്ടീഷ്
ഇല്കതൃക് എന്നാ ഫാക്ടറിയില്‍ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കുന്ന രീതി വിശദമായി പഠിക്കാന്‍
കഴിഞ്ഞു. അസ്കോ ലൈലാണ്ട് കാര്‍ നിര്‍മ്മാണ ശാലയും
കണ്ടു. .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ